'അവിടെ വെച്ച് പരിചയപ്പെട്ടതാണ് എലിസബത്തിനെ...ഇപ്പോഴും കോൺടാക്ടുണ്ട്, പാവം മാനേജ് ചെയ്ത് പോവുകയാണ്'; അമൃത
നടൻ ബാലയുമായുള്ള വിവാഹം ജീവിതത്തിലെ വലിയൊരു തെറ്റായിട്ടാണ് ഗായിക അമൃത സുരേഷ് പറയാറുള്ളത്. കാരണം വിരലിലെണ്ണാവുന്ന വർഷങ്ങൾ മാത്രമെ അദ്ദേഹത്തിനൊപ്പം ജീവിച്ചിട്ടുള്ളുവെങ്കിലും എന്നേക്കും പേടി സ്വപ്നമായ ഒരുപാട് അനുഭവങ്ങൾ അവിടെ വെച്ച് അമൃത ലഭിച്ചുവെന്നത് തന്നെ. ഒരു റിയാലിറ്റി ഷോയിൽ അമൃതയെ കണ്ട് ഇഷ്ടപ്പെട്ടശേഷമാണ് ബാല ഗായികയോട് വിവാഹ അഭ്യർത്ഥന നടത്തുന്നത്. അമൃത അന്ന് ഇരുപതുകളിലേക്ക് കടക്കുന്നതേയുണ്ടായിരുന്നുള്ളു.
ബാല പ്രണയം പറഞ്ഞപ്പോൾ അമൃതയും അത് സ്വീകരിച്ചു. വളരെ ആർഭാടത്തോടെയാണ് വിവാഹനിശ്ചയവും വിവാഹവുമെല്ലാം നടന്നത്. എന്നാൽ പ്രതീക്ഷിച്ചതുപോലൊരു കുടുംബജീവിതമായിരുന്നില്ല അമൃതയ്ക്ക് ലഭിച്ചത്. ക്രൂരമായ പീഡനങ്ങൾ അമൃതയ്ക്ക് ബാലയുടെ വീട്ടിൽ വെച്ച് അനുഭവിക്കേണ്ടതായി വന്നു.

ഇന്നും അതുമായി ബന്ധപ്പെട്ട് ശരീരത്തിനുണ്ടായ പരിക്കുകൾ അമൃത ചികിത്സിച്ച് കൊണ്ടിരിക്കുകയാണ്. അമൃതയ്ക്ക് ബാലയുമായുള്ള വിവാഹത്തിൽ ഒരു മകളുണ്ട്. ബാലയുടെ ഒപ്പം ജീവിച്ചപ്പോൾ നീറുന്ന ഓർമകളാണ് ഏറെയും ഉണ്ടായത് എന്നതുകൊണ്ട് തന്നെ മകളുടെ സംരക്ഷണം അമൃതയാണ് ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ അമൃതയുമായി വേർപിരിഞ്ഞശേഷം ബാല ഏറ്റവും കൂടുതൽ അമൃതയുമായി വാക്ക്പോര് നടത്തിയിട്ടുള്ളത് മകളുടെ പേര് പറഞ്ഞാണ്.
പക്ഷെ അച്ഛനെ കാണാനോ അദ്ദേഹത്തിനൊപ്പം ജീവിക്കാനോ താൻ ഇഷ്ടപ്പെടുന്നില്ലെന്ന് മകൾ അവന്തിക പറഞ്ഞശേഷമാണ് അതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ അവസാനിച്ചത്. അമൃതയുമായി വേർപിരിഞ്ഞശേഷം ബാലയുടെ പങ്കാളിയായി എത്തിയത് തൃശൂർ സ്വദേശിനിയായ ഡോക്ടർ എലിസബത്ത് ഉദയനാണ്.
എന്നാൽ രണ്ട് വർഷം മാത്രമെ ആ ബന്ധത്തിനും ആയുസുണ്ടായിരുന്നുള്ളു. എലിസബത്തിനും അമൃതയ്ക്കുണ്ടായ സമാനമായ അനുഭവങ്ങൾ തന്നെയാണത്രെ ബാലയിൽ നിന്നും ഉണ്ടായത്. എലിസബത്ത് സ്വന്തം അനുഭവങ്ങൾ തന്നോട് പറഞ്ഞതായി അമൃതയും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അന്ന് മുതൽ അമൃതയുടെ ആരാധകർക്കുള്ള സംശയമാണ് എലിസബത്തുമായുള്ള സൗഹൃദം എവിടെ നിന്നാണ് ആരംഭിച്ചത് എന്നത്.
ഇപ്പോഴിതാ എജി വ്ലോഗ്സ് എന്ന അമൃതയുടേയും സഹോദരിയുടേയും യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ ക്യു ആന്റ് എ വീഡിയോയിൽ അതിനുള്ള മറുപടി അമൃത നൽകി. കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ബാല ആശുപത്രിയിൽ ഗുരുതുരാവസ്ഥയിൽ കിടന്നപ്പോൾ ബാലയ്ക്ക് കാണാനായി മകളുമായി അമൃതയും ആശുപത്രിയിൽ പോയിരുന്നു.

എവിടെ വെച്ചാണത്രെ എലിസബത്തിനെ പരിചയപ്പെട്ടതും സൗഹൃദത്തിലായതും. അമൃതയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... എലിസബത്തുമായി കോൺടാക്ടുണ്ട്. അന്ന് ആശുപത്രിയിൽ വെച്ചാണ് പരിചയപ്പെട്ടത്. അതിനുശേഷം ഞങ്ങൾ ടച്ചിലുണ്ട്. ലിവർ ട്രാൻസ്പ്ലാന്റേഷൻ സമയത്താണ് കണ്ടതും പരിചയപ്പെട്ടതും. അന്ന് തുടങ്ങി കണക്ഷനിലുണ്ട്. പാവം അവരിപ്പോൾ ഇങ്ങനെ മാനേജ് ചെയ്ത് പോവുകയാണ്. കൂടുതലൊന്നും ഞാൻ പറയാൻ പാടില്ല.
നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഞങ്ങൾക്ക് എല്ലാവർക്കും വേണം എന്നാണ് എലിസബത്തുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിച്ച് അമൃത പറഞ്ഞത്. ഡോക്ടറായ എലിസബത്ത് ഇപ്പോൾ ഗുജറാത്തിലാണ് ജോലി ചെയ്യുന്നത്. യുട്യൂബ് ചാനലുമായി സജീവമായ എലിസബത്ത് ഇടയ്ക്കിടെ മോട്ടിവേഷൻ സ്പീച്ചും യാത്രകളും വീഡിയോയും മറ്റുമെല്ലാം പങ്കുവെക്കാറുണ്ട്. ബാലയുമായി നടന്ന എലിസബത്തിന്റെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല.
അടുത്തിടെയാണ് ഇക്കാര്യങ്ങളെല്ലാം പുറത്ത് വന്നത്. പെട്ടന്നൊരു ദിവസമാണ് ബാലയുടെ വീഡിയോകളിൽ നിന്നും എലിസൂബത്ത് അപ്രത്യക്ഷയായത്. അതിനുശേഷം ആരാധകർ അടക്കം നിരവധി പേർ ബാലയോട് എലിസബത്തിനെ കുറിച്ച് തിരിക്കിയെങ്കിലും നടൻ പ്രതികരിച്ചില്ല. കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം ബാലയെ ശുശ്രൂഷിച്ചിരുന്നത് എലിസബത്താണ്. അടുത്തിടെയായിരുന്നു ബാലയുടെ നാലാം വിവാഹം. മാമന്റെ മകളെയാണ് ബാല വിവാഹം ചെയ്തത്. കോകിലയാണ് എന്നാണ് നടന്റെ ഭാര്യയുടെ പേര്.


Click it and Unblock the Notifications