ആരതി ഉഴിഞ്ഞ് സ്വീകരണം, മകളുടെ നല്ല ജീവിതത്തിനായി കഷ്ടപ്പെടുന്ന അമ്മ, ഒന്നര മാസത്തിനുശേഷം അമൃത തിരികെയെത്തി!

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് ഗായികമാരായ അമൃതയുടെയും അഭിരാമിയുടെയും ഫാമിലി. ചെറുപ്പം മുതൽ സ്‌ക്രീനിൽ നിറഞ്ഞുനിന്ന രണ്ടുപേരാണ് അമൃതയും അഭിരാമിയും. അമൃത സുരേഷ് സ്റ്റാർ സിംഗറിൽ പാടി തിളങ്ങുമ്പോൾ അന്ന് കുഞ്ഞ് അഭിരാമി അഭിനയത്തിലൂടെയാണ് കാണികളെ കയ്യിൽ എടുത്തത്. അമൃത സുരേഷിന് കൂട്ടായി അന്ന് മുതൽ അമ്മയും അനുജത്തിയും അച്ഛനും വേദിയിൽ എത്തുമായിരുന്നു.

അതുകൊണ്ട് തന്നെ പ്രത്യേകം ഒരു ഇൻട്രോ ഇരുവരുടെയും കുടുംബത്തെ കുറിച്ച് ആവശ്യമില്ല. ഒരു വർഷം മുമ്പാണ് ഇരുവരുടെയും പിതാവ് മരിച്ചത്. അതിനുശേഷം അമ്മയും അനിയത്തി അഭിരാമിയും മകൾ അവന്തികയുമാണ് അമൃത സുരേഷിന്റെ ലോകം. ​അച്ഛന്റെ വേർപാട് ഇപ്പോഴും കുടുംബത്തെ ബാധിക്കുന്നുണ്ട്.

Amrita Suresh

അഭിരാമിയുടെയും അമൃതയുടെയും ജീവിതത്തിലും കരിയറിലും ഒരുപാട് പിന്തുണകള്‍ നല്‍കിയ ആളാണ് അച്ഛന്‍ സുരേഷ്. ഗായകയായ അമൃത സുരേഷ് കഴിഞ്ഞ ഒന്നര മാസത്തോളമായി സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് വിദേശ പര്യടനത്തിലായിരുന്നു. അതുകൊണ്ട് തന്നെ പാപ്പുവെന്ന് വിളിപ്പേരുള്ള അവന്തികയുടെ അവധിക്കാലം മുഴുവൻ അമൃതയുടെ അമ്മയുടെയും അഭിരാമിയുടെയും കൂടിയായിരുന്നു.

അമ്മയുടെ ഷഷ്ടിപൂർത്തി ആഘോഷത്തിൽ പോലും വെർച്വലായാണ് അമൃത പങ്കെടുത്തത്. ഇടക്കുണ്ടായ പ്രതിസന്ധിഘട്ടങ്ങളെ എല്ലാം മനക്കരുത്ത് കൊണ്ട് അതിജീവിച്ച അമൃത കരിയറും അമൃതം ഗമയ എന്ന പേരിലുള്ള മ്യൂസിക് ബാൻഡും ഏറെ ശ്രദ്ധയോടെയാണ് ഇപ്പോൾ മുമ്പോട്ട് കൊണ്ടുപോകുന്നത്. വ്യത്യസ്ത ആലാപന ശൈലിയാണ് അമൃതയുടേത്.

അടുത്തിടെ അമൃത പങ്കുവെച്ച നിരവധി ഗാനങ്ങൾ സമൂഹ മാധ്യമത്തിലൂടെ വൈറലായിരുന്നു. ഇപ്പോഴിതാ അമൃത വിദേശയാത്ര കഴിഞ്ഞ് തിരികെ നാട്ടിൽ വന്നതിന്റെ സന്തോഷത്തിലാണ് കുടുംബാം​ഗങ്ങൾ. ഒരു പക്ഷെ ആദ്യമായാകും ഇത്രയുംനാൾ മകൾ പാപ്പുവിനെ കാണാതെ അമൃത മാറിനിൽക്കുന്നത്.

അതുകൊണ്ട് തന്നെ അമ്മയുടെ വരവിനായി ദിവസങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു പാപ്പുവും അഭിരാമിയും അമ്മ ലൈലയുമെല്ലാം. അമൃത തിരികെ വീട്ടിലേക്ക് വന്നതിന്റെ കാഴ്ചകളും പെട്ടി പൊട്ടിക്കൽ ചടങ്ങിന്റെ വിശേഷങ്ങളുമെല്ലാം വീഡിയോയാക്കി സമൂഹമാധ്യമങ്ങളിലൂടെ അഭിരാമി പങ്കിട്ടിട്ടുണ്ട്. യാത്ര കഴിഞ്ഞ് എത്തിയ മകളെ ആരതി ഉഴിഞ്ഞാണ് അമ്മ ലൈല സ്വീകരിച്ചത്.

കാരണം ഒരുപാട് പേരുടെ മുന്നിൽ പാടിയിട്ട് വരുന്നതായതിനാൽ ഇഷ്ടവും ഇഷ്ടക്കേടും കണ്ണേറും എല്ലാം ഉണ്ടാകുമെന്നും അതിനെല്ലാമായാണ് അമ്മ ആരതിയും ദൃഷ്ടിയും ഉഴിഞ്ഞിട്ടതെന്നും അഭിരാമി വീഡിയോയിൽ പറഞ്ഞു.

Amrita Suresh

മകൾക്ക് നല്ല ജീവിതം കൊടുക്കാൻ കഷ്ടപ്പെടുന്ന അമ്മയാണ് അമൃതയെന്നാണ് അഭിരാമി വീഡിയോയിൽ പറയുന്നത്. ഞങ്ങൾ‌ പാട്ടിലൂടെയും മറ്റും സമ്പാദിക്കുന്ന വരുമാനം കൊണ്ടാണ് ഞങ്ങളുടെ ഫാമിലി മുന്നോട്ട് പോകുന്നത്. അച്ഛൻ കൂടി പോയശേഷം അങ്ങനെയാണ്.‍ ഒരുപാട് നാൾ വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്നാലും വിഷമിക്കേണ്ടി വന്നാലും നമുക്ക് ഇതെല്ലാം ചെയ്തെ പറ്റു. ചേച്ചി വിഷമങ്ങളൊന്നും പുറത്ത് പറയാറില്ല.

എന്ത് പ്രതിസന്ധിയുണ്ടായാലും അത് മറി കടന്ന് പാപ്പുവിന് ഒരു ബെസ്റ്റ് ലൈഫ് കൊടുക്കാൻ പരിശ്രമിക്കുന്ന അമ്മയാണ് ചേച്ചി എന്നാണ് അമൃതയെ കുറിച്ച് സംസാരിക്കവെ അഭിരാമി പറഞ്ഞത്. കൂടാതെ അമൃതയുടെ വരവ് പ്രമാണിച്ച് അമ്മയുണ്ടാക്കിയ സ്പെഷ്യൽ ഭക്ഷണത്തിന്റെ വിശേഷങ്ങളും അഭിരാമി പങ്കിട്ടു.

അമ്മയ്ക്ക് ഒരു ഐ ഫോണും പിറന്നാൾ സമ്മാനമായി വിദേശത്ത് നിന്നും അമൃത കൊണ്ടുവന്നിരുന്നു. പിന്നെ മകൾക്കായി സ്കൂൾ ആവശ്യങ്ങൾക്കുള്ള ബാ​ഗും പെൻസിൽ ബോക്സും വസ്ത്രങ്ങളും എല്ലാം അമൃത കൊണ്ടുവന്നിരുന്നു.

തനിക്ക് ചേച്ചി കൊണ്ടുവന്ന സമ്മാനങ്ങളും വീഡിയോയിൽ അഭിരാമി കാണിക്കുന്നുണ്ട്. ബാലയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയശേഷം സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായി ഏറെക്കാലം അമൃത പ്രണയത്തിലായിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും ഒരുമിച്ചല്ലെന്നാണ് അറിയാൻ കഴിയുന്നത്.

More from Filmibeat

Read more about: amrita suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X