For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ദിശ അറിയാത്ത യാത്ര, സത്യം പറഞ്ഞാൽ എനിക്ക് നല്ല പേടിയുണ്ട്'; ​ഗോപി സുന്ദറിനേയും അമൃതയേയും കുറിച്ച് അഭിരാമി!

  |

  അമൃത സുരേഷിനെപ്പോലെ തന്നെ അഭിരാമി സുരേഷും പ്രേക്ഷകർക്ക് സുപരിചിതയാണ്. കുട്ടിക്കാലത്ത് ഹലോ കുട്ടിച്ചാത്തൻ പോലുള്ള സീരയലുകളലും പിന്നീട് ചില സിനിമകളിലും അഭിരാമി സുരേഷ് അഭിനയിച്ചിട്ടുണ്ട്. ചേച്ചിയെപ്പോലെ തന്നെ അഭിരാമിയും നല്ലൊരു ​ഗായികയും സം​ഗീത സംവിധായികയുമെല്ലാമാണ്.

  ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബി​ഗ് ബോസ് മലയാളം സീസൺ 2വിൽ മത്സരാർഥിയായും അമൃതയ്ക്കൊപ്പം അഭിരാമി എത്തിയിരുന്നു. രണ്ടുപേരും ചേർന്ന് ഒരു മത്സരാർഥിയായിട്ടാണ് അന്ന് മത്സരിച്ചിരുന്നത്. പക്ഷെ ആ സീസണിന് ഫിനാലെ ഉണ്ടായിരുന്നില്ല.

  Also Read: 'ഭര്‍ത്താവിന്റെ വീട്ടില്‍ കൊടിയ ജാതി വിവേചനം, ആദ്യ വിവാഹത്തെ കുറിച്ച് കാവ്യ പറഞ്ഞത്'; വൈറലായി കുറിപ്പ്!

  കൊവിഡ് കാരണം പകുതിയിൽ വെച്ച് ഷോ അവസാനിപ്പിക്കേണ്ടി വന്നിരുന്നു അണിയറപ്രവർത്തകർക്ക്. അഭിരാമിയും അമൃതയും ചേർന്ന് മ്യൂസിക്ക് ബാന്റും യുട്യൂബ് ചാനലുമെല്ലാം നടത്തികൊണ്ട് പോകുന്നുണ്ട്. തങ്ങളുടെ വിശേഷങ്ങൾ ഇരുവരും ഈ യുട്യൂബ് ചാനൽ വഴിയാണ് പ്രേക്ഷകരെ അറിയിക്കാറുള്ളത്.

  അടുത്തിടെയാണ് അമൃത താൻ വീണ്ടും പ്രണയത്തിലാണെന്ന് അറിയിച്ചത്. ​സം​ഗീത സംവിധായകൻ ​ഗോപി സുന്ദറാണ് അമൃതയുടെ പുതിയ ജീവിത പങ്കാളി. ഇരുവരും ഇപ്പോൾ ഒരുമിച്ചാണ് മ്യൂസിക്ക് ഷോകളെല്ലാം ചെയ്യാറുള്ളത്.

  Also Read: സാമന്തയ്ക്ക് ചർമ്മ രോ​ഗം, ചികിത്സയ്ക്കായി വിദേശത്തേക്ക് പറന്ന് താരം, യശോദയും ശാകുന്തളവും പ്രതിസന്ധിയിൽ?

  അഭിരാമിയും ഇവർക്കൊപ്പം പരിപാടികൾ അവതരിപ്പിക്കാറുണ്ട്. സൗത്ത് ഇന്ത്യയിൽ ഒട്ടനവധി ആരാധകരുള്ള സം​ഗീത സംവിധായകനാണ് ​ഗോപി സുന്ദർ. ‌ഇപ്പോഴിത ​ഗോപി സുന്ദറിനൊപ്പം വിദേശത്ത് മ്യൂസിക്ക് ഷോ ചെയ്ത ത്രില്ലിലാണ് അമൃതയും അഭിരാമിയും.

  ഇതിന്റെ വിശേഷങ്ങൾ പങ്കുവെച്ച് അഭിരാമി പോസ്റ്റ് ചെയ്ത വ്ലോ​ഗാണ് ഇപ്പോൾ വൈറലാകുന്നത്. ചേട്ടോണ്ടയ്ക്കും ചേച്ചോണ്ടയ്ക്കുമൊപ്പമുള്ള ആദ്യത്തെ ട്രിപ്പ് എന്ന ക്യാപ്ഷനോടെയായാണ് വീഡിയോ അഭിരാമി പോസ്റ്റ് ചെയ്തിരിക്കുന്നത്.

  അമൃതയുടെ ഏക മകൾ പാപ്പു തന്ന രസകരമായ ടാസ്‌ക്കുകളെക്കുറിച്ചും അഭിരാമി വീഡിയോയിൽ പറയുന്നുണ്ട്.

  Also Read: 'കാവ്യയെ മറന്നിട്ടില്ല മീനാക്ഷി..., പ്രിയപ്പെട്ടയാൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് താരപുത്രി'; വൈറലായി ചിത്രങ്ങൾ!

  ഞാനിപ്പോള്‍ ദുബായിലാണുള്ളത്. വെല്‍ക്കം ടു എജി വ്‌ളോഗ്‌സ് എന്ന് അമൃത പറഞ്ഞപ്പോള്‍ എജി വ്‌ളോഗ്‌സ് അല്ലെന്നായിരുന്നു അഭിരാമിയുടെ കമന്റ്. വീണ്ടും ഇത് തന്നെ പറഞ്ഞപ്പോള്‍ ചേച്ചിക്ക് എപ്പോഴും ഇത് മാത്രമെ പറയുള്ളൂയെന്നായിരുന്നു അഭിരാമി ചോദിച്ചത്.

  'പ്രത്യേകിച്ച് പ്ലാനൊന്നുമില്ലാതെ വീഡിയോ ഷൂട്ട് ചെയ്ത് തുടങ്ങിയതാണ്. ദിശ അറിയാത്ത യാത്രയില്‍ ഒപ്പം കൂടിക്കോളൂയെന്നായിരുന്നു' അഭിരാമി പറഞ്ഞത്. 'ആദ്യമായി ഞാന്‍ അണ്ണുവിന്റെ കൂടെ... എന്റെ ചേട്ടന്റെ കൂടെ പെര്‍ഫോം ചെയ്യുകയാണ്.'

  'സത്യം പറഞ്ഞാല്‍ ഭയങ്കര പേടിയുണ്ട്. പക്ഷെ ചേട്ടന്‍ പേടിപ്പിക്കാതെയാണ് പാടിപ്പിക്കുകയെന്നും' അഭിരാമി വീഡിയോയിൽ പറഞ്ഞു.

  പാപ്പുവിനെ വീഡിയോ കോള്‍ ചെയ്യുന്ന അമൃതയേയും അഭിരാമി വീഡിയോയിൽ കാണിച്ചിരുന്നു. 'പാപ്പുവിനെ ഞങ്ങള്‍ ശരിക്കും മിസ് ചെയ്യുന്നുണ്ട്. കുടുംബ ഫോണിലൂടെയായാണ് പാപ്പു വിളിക്കുന്നതെന്നും' അഭിരാമി വ്യക്തമാക്കി. 'പാപ്പുവിന് ചില സ്വീറ്റ് കുറുമ്പുകളുണ്ട്. നമ്പറൊന്നുമില്ലാതെ അവള്‍ക്കൊരു ഫോണുണ്ട്.'

  'അമ്മയുടെ വാട്‌സാപ്പ് എടുത്ത് അവള്‍ ഗ്രൂപ്പുണ്ടാക്കും. എന്നിട്ട് ഞങ്ങള്‍ക്ക് ടാസ്‌ക്കൊക്കെ തരും. ഓരോ ദിവസങ്ങളില്‍ ഓരോ കാര്യം ചെയ്യണം. ഇങ്ങനെയാണ് അവള്‍ ഞങ്ങളുടെ വഴക്കുകളൊക്കെ സോര്‍ട്ട് ചെയ്യുന്നത്. അതാണ് പാപ്പുവിന്റെ വിശേഷം. ഷോ കഴിഞ്ഞുവെന്നും അടിപൊളിയായിരുന്നുവെന്നും' അഭിരാമി വീഡിയോയിൽ പറയുന്നുണ്ട്.

  ഒരു ഗായികയെന്ന നിലയില്‍ തനിക്ക് ലഭിച്ച മികച്ച അവസരമാണ് ഇതെന്നും അഭിരാമി പറയുന്നുണ്ട്. ഐസ്‌ക്രീം കഴിക്കാന്‍ നോക്കിയ അമൃതയെ ഗോപി സുന്ദര്‍ ശാസിക്കുന്നതും അഭിരാമി വീഡിയോയില്‍ കാണിക്കുന്നുണ്ട്. ​

  ഗോപി സുന്ദറും കുടുംബത്തിൽ അം​ഗമായ ശേഷമുള്ള ആദ്യത്തെ ഓണം അമൃതയും ​അഭിരാമിയും ചേർന്ന് ആഘോഷമാക്കിയിരുന്നു.

  തന്റെ വല്യേട്ടനാണ് ​ഗോപി സുന്ദർ എന്നാണ് അഭിരാമി പറയാറുള്ളത്. ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് അമൃത ​ഗോപി സുന്ദറുമായി പ്രണയത്തിലായത്.

  Read more about: gopi sundar
  English summary
  amritha suresh's sister abhirami suresh open up about gopi sundar, latest video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X