ഫേസ്ബുക്കിലെ കമന്റ് വായിച്ച് കരഞ്ഞു! ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തെക്കുറിച്ച് അമൃത
സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഗായികയാണ് അമൃത സുരേഷ്. അന്നും ഇന്നും ഒരു നിറ പുഞ്ചിരിയോടെയാണ് അമൃത പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഇത് തന്നെയാണ് അമൃതയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കുന്നത്. ഇപ്പോഴിത ജീവിതത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തുകയാണ് അമൃത.വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.

തന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം തനിക്ക് ഒരു പാഠമായിരുന്നെന്നും വളരെ ക്ലോസായി നിന്നവര്‍ മാത്രമാണ് പ്രതിസന്ധി ഘട്ടത്തില്‍ തന്നോടൊപ്പം നിന്നുള്ളു എന്നും അമൃത പറയുന്നു. ഫേസ്ബുക്ക് നേക്കി താൻ കരയാറുണ്ടായിരുന്നു. തന്നെ കുറിച്ച് ഒന്നും അറിയാത്ത ആളുകള്‍ നീ ഇങ്ങനെയൊക്കെ ആണെന്ന് പറഞ്ഞ് കമന്റ് ചെയ്യുമ്പോള്‍ അതൊക്കെ വിഷമിപ്പിക്കാറുണ്ട്. അപ്പോഴും എന്റെ കുടുംബവും അടുത്ത കൂട്ടുകാരുമാണ് കൂടെ നിന്നത്. എന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം ഒരു ലേര്‍ണിംഗ് സ്‌റ്റേജായിട്ടേ ഞാന്‍ കണ്ടിട്ടുള്ളു.
അഭിരാമിയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത്. അഭിരാമിയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത്. അമ്മയെന്ന നിലയില്‍ മകള്‍ പാപ്പുവിനെ കുറിച്ചും ഒരുപാട് സ്വപ്‌നങ്ങളുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട്. നല്ല റോളുകള്‍ കിട്ടിയാല്‍ ഒരുകൈ നോക്കും.' 'ഒരുപാട് സ്വപന്ങ്ങളുള്ള വ്യക്തിയാണ് താനെന്നും വനിതയുമായുള്ള അഭിമുഖത്തില്‍ അമൃത പറഞ്ഞു.


Click it and Unblock the Notifications











