പുതിയ തുടക്കമോ; പാലുകാച്ചി, വിളക്കേന്തി അമൃത സുരേഷ്; ഒപ്പം മകളും കുടുംബവും

സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാകുന്നവരാണ് അമൃത സുരേഷും കുടുംബവും. സ്റ്റാർ സിം​ഗർ വേദി മുതലിങ്ങോട്ടുള്ള അമൃതയുടെ കരിയറും ജീവിതവും കണ്ട ജനങ്ങൾക്ക് ​ഗായികയുടെ വിശേഷങ്ങൾ കേൾക്കാൻ എന്നും താൽപര്യമുണ്ട്. അടുത്തിടെ പിതാവ് സുരേഷ് മരണപ്പെട്ടത് അമൃതയെ ഏറെ ബാധിച്ചു. അച്ഛനെ ഓർത്ത് പൊതുവേദിയിൽ അമൃത കരഞ്ഞ ദൃശ്യങ്ങൾ ആരാധകരെയും വിഷമിപ്പിച്ചു. ആരാധകരും ഹേറ്റേഴ്സും ഒരുപോലെ അമൃതയ്ക്കും സഹോദരി അഭിരാമി സുരേഷിനും ഉണ്ട്.

ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷമുണ്ടായ ആരോപണ പ്രത്യാരോപണങ്ങൾ, ​ഗോപി സുന്ദറുമായുള്ള ബന്ധം തുടങ്ങിയ പല കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അമൃതയ്ക്കെതിരെ സൈബറാക്രമണം നടക്കാറ്. പലപ്പോഴും ഇതിനെതിരെ പ്രതികരിക്കാറുള്ളത് അനിയത്തി അഭിരാമി സുരേഷാണ്. മകൾ അവന്തികയെയും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നെന്നാണ് അമൃതയുടെയും അഭിരാമിയുടെയും പരാതി. സ്വകാര്യ ജീവിതത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടാതിരുന്നാൽ പ്രശ്നങ്ങൾ തീരില്ലേയെന്നാണ് ഈ പരാതിയോട് വിമർശകർക്കുള്ള മറുചോദ്യം.

ഇപ്പോഴിതാ അമൃത ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. പാലു കാച്ചൽ ചടങ്ങിന്റെ ഫോട്ടോകളാണ് അമൃത പങ്കുവെച്ചത്. പുതിയ തുടക്കത്തിലേക്ക് കാലെടുത്ത് വെക്കുകയാണ് അമൃതയും കുടുംബവുമെന്ന് ഫോട്ടോകളിൽ നിന്ന് വ്യക്തമാണ്. എന്നാൽ പുതിയ വീടിന്റെ പാല് കാച്ചലാണോ എന്തെങ്കിലും സംരഭമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. അമൃതയ്ക്കൊപ്പം മകൾ അവന്തികയെയും മറ്റ് കുടുംബാം​ഗങ്ങളെയും സുഹൃത്തുക്കളെയും ഫോട്ടോകളിൽ കാണാം.

Amrutha Suresh

അച്ഛന്റെ വിയോ​ഗമുണ്ടാക്കിയ വിഷമത്തിൽ നിന്നും പതിയെ പഴയ സന്തോഷങ്ങളിലേക്ക് തിരിച്ച് വരികയാണ് അമൃതയും കുടുംബവും. സ്ട്രോക്ക് വന്നാണ് പുല്ലുങ്കുഴൽ വിദ്വാനായ അമൃതയുടെ അച്ഛൻ മരിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും സ്നേഹവും പിന്തുണയുമാണ് തന്നെ ഇതുവരെ എത്തിച്ചതെന്ന് അമൃത മുമ്പ് വ്യക്തമാക്കിയിരുന്നു.

മാതാപിതാക്കളാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയെന്നാണ് അമൃത പറഞ്ഞത്. പാട്ടിലും വ്യക്തി ജീവിതത്തിലും അമൃതയ്ക്കൊപ്പം എന്നും അച്ഛന്റെ സാന്നിധ്യം ഉണ്ടായിരുന്നു. അമൃതയുടെയും ബന്ധുക്കളുടെയും സംരക്ഷണയിലാണ് മകൾ അവന്തിക വളരുന്നത്. മകളെ കാണാൻ തന്നെ അനുവദിക്കുന്നില്ലെന്ന് നേരത്തെ പല തവണ മുൻ ഭർത്താവ് ബാല ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ബാല ആശുപത്രിയിലായപ്പോൾ മകൾ കാണാനെത്തി. മകൾ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ആളാണെന്നാണ് മുമ്പൊരിക്കൽ അമൃത പറഞ്ഞത്.

Amrutha Suresh

താൻ എന്ത് ചെയ്താലും മനസ്സിലേക്ക് ആദ്യം വരുന്ന മുഖം പാപ്പുവിന്റേതാണ്. ചെറിയ കാര്യം ആണെങ്കിൽക്കൂടിയും അങ്ങേയറ്റം ശ്രദ്ധിക്കും. മൂന്ന് അമ്മമാരുടെ കരുതലിലാണ് പാപ്പു വളർന്നതെന്നും അമൃത അന്ന് പറഞ്ഞു. മകളുടെ അച്ഛനും അമ്മയും ഞാനാണ്. സിം​ഗിൾ പാരന്റിം​ഗിന്റെ വെല്ലുവിളികൾ എല്ലാം നേരിടുന്നുണ്ട്. എല്ലാ കാര്യങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കാറുണ്ട്. സുഹൃത്തുക്കളെപ്പോലെയാണ് സംസാരിക്കാറ്.

മകളുടെ സമ്മതം കിട്ടിയ ശേഷമാണ് ​ഗോപി സുന്ദറിനെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. അദ്ദേഹവുമായി മകൾക്ക് നല്ല ബോണ്ടുണ്ടെന്നും അമൃത പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പലപ്പോഴും അമൃതയും ​ഗോപി സുന്ദറും പരിഹസിക്കപ്പെടാറുണ്ട്. 46കാരനായ ​ഗോപി സുന്ദറിന്റെ മുൻബന്ധങ്ങളാണ് സൈബറാക്രമണങ്ങൾക്ക് കാരണമാകാറ്. അമൃതയും ​ഗോപി സുന്ദറും വിവാഹിതരാണോ എന്ന് വ്യക്തമല്ല. അതേസമയം ഭർത്താവ് എന്നാണ് ​ഗോപി സുന്ദറിനെ അമൃത സുരേഷ് വിളിക്കാറുള്ളത്.

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X