twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാത്തിരുന്ന നിമിഷം വന്നെത്തിയെന്ന് അമൃത സുരേഷ്! പാപ്പുക്കുട്ടനും തുടങ്ങുകയാണ്! കുറിപ്പ് വൈറല്‍!

    |

    റിയാലിറ്റി ഷോയിലൂടെ ജീവിതം മാറി മറിഞ്ഞവര്‍ നിരവധിയാണ്. സ്റ്റാര്‍ സിംഗറില്‍ പങ്കെടുത്തതോടെയാണ് അമൃതയെ എല്ലാവരും ശ്രദ്ധിച്ചത്. സ്വതസിദ്ധമായ ആലാപനശൈലിയാണ് അമൃതയുടേത്. റിയാലിറ്റി ഷോ തീര്‍ന്നതിന് പിന്നാലെയായാണ് സിനിമാമേഖലയിലേക്കും ആല്‍ബത്തിലുമൊക്കെ അമൃത സജീവമായത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ അമൃത പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. അമൃത മാത്രമല്ല സഹോദരിയായ അഭിരാമി സുരേഷും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

    അമൃതയുടെ മകളായ പാപ്പുവെന്ന അവന്തികയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. പാപ്പുവിന്റെ വിശേഷങ്ങളെക്കുറിച്ച് വാചാലയായും അമൃത എത്താറുണ്ട്. പാട്ടിലും നൃത്തത്തിലുമൊക്കെ തനിക്ക് താല്‍പര്യമുണ്ടെന്നും ഇതിനകം തന്നെ താരപുത്രി തെളിയിച്ചിരുന്നു. ഇപ്പോഴിതാ താന്‍ ഏറെ കാത്തിരുന്ന മുഹൂര്‍ത്തം വന്നെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അമൃത സുരേഷ്. പാപ്പുവിന്റെ ചിത്രത്തിനൊപ്പമായാണ് പുതിയ വിശേഷവും അമൃത പങ്കുവെച്ചത്.

    Amrutha Suresh

    പാപ്പുക്കുട്ടനും സംഗീതവഴിയെ സഞ്ചരിച്ച് തുടങ്ങുകയാണെന്നും മഹാനവമി ദിനത്തില്‍ മൂകാംബികയില്‍ വെച്ചാണ് തുടക്കം കുറിക്കുന്നതെന്നുമാണ് അമൃത സുരേഷ് കുറിച്ചിട്ടുള്ളത്. ഇതുവരെയുള്ള ജീവിതത്തില്‍ താന്‍ ഏറെ കാത്തിരുന്ന നിമിഷമാണ് ഇതെന്നും എല്ലാവരും അനുഗ്രഹിക്കണമെന്നും അമൃത കുറിച്ചിരുന്നു. നിരവധി പേരാണ് പാപ്പുവിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. അടുത്തിടെയായിരുന്നു പാപ്പു പിറന്നാള്‍ ആഘോഷിച്ചത്. ആഘോഷത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായി മാറിയിരുന്നു.

    English summary
    Amrutha Suresh About Her daughter, latest post viral.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X