ജീവിതത്തിലെ ചില കാര്യങ്ങള്‍ കാണാന്‍ കണ്ണട വേണ്ടെന്ന് അമൃത സുരേഷ്! അമ്മയെ സുന്ദരിയാക്കി പാപ്പുവും!

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയായിരുന്നു ഈ ഗായികയെ പ്രേക്ഷകര്‍ അറിഞ്ഞത്. സഹോദരി അഭിരാമി സുരേഷും പാട്ടുകാരിയാണ്. ഇവര്‍ ഇരുവരും ചേര്‍ന്ന് അമൃതം ഗമയ എന്ന ബാന്‍ഡും തുടങ്ങിയിരുന്നു. ഈ ബാന്‍ഡുമായി സജീവമാണ് ഇരുവരും. അച്ഛന്റെ കുടുംബത്തില്‍ നിന്നും പാരമ്പര്യമായി ലഭിച്ചതാണ് സംഗീതമെന്നും അമൃത പറഞ്ഞിരുന്നു. അമ്മയെക്കുറിച്ച് വാചാലയായി താരം കഴിഞ്ഞ ദിവസം എത്തിയിരുന്നു.

ബിഗ് ബോസിലെത്തിയതോടെയാണ് അമൃത-അഭിരാമി സഹോദരിമാരെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. രണ്ട് വ്യക്തികളാണെങ്കിലും ഇവരെ ഒറ്റ മത്സരാര്‍ത്ഥിയായാണ് ബിഗ് ബോസ് പരിഗണിച്ചത്. തികച്ചും വ്യത്യസ്തരായ രണ്ട് വ്യക്തികളാണെങ്കിലും മികച്ച കെമിസ്ട്രിയാണ് തങ്ങളുടേതെന്ന് തെളിയിക്കുകയായിരുന്നു ഇരുവരും. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെയായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. അമൃത സുരേഷിന്റെ ലേറ്റസ്റ്റ് പോസ്റ്റുകള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

കണ്ണട വേണ്ട

കണ്ണട വേണ്ട

വേറിട്ട മേക്കോവറുകളുമായെത്താറുണ്ട് അഭിരാമിയും അമൃതയും. അഭിക്ക് കൂളിങ് ഗ്ലാസ് വീക്ക്‌നെസ്സാണോയെന്ന് നേരത്തെ ആരാധകരും ചോദിച്ചിരുന്നു. ജീവിതത്തിലെ ചില കാര്യങ്ങള്‍ കാണാന്‍ കണ്ണടയുടെ ആവശ്യമില്ലെന്ന പോസ്റ്റുമായെത്തിയിരിക്കുകയാണ് അമൃത സുരേഷ്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. രണ്ട് മുഖവുമായി നടക്കുന്നവരെ കാണാന്‍ കണ്ണട വേണമെന്നായിരുന്നു ഒരാളുടെ കമന്റ്.

പാപ്പുവിന്റെ ക്ലിക്ക്

പാപ്പുവിന്റെ ക്ലിക്ക്

ലോക് ഡൗണ്‍ ഫോട്ടോഗ്രാഫിയില്‍ പാപ്പുവിന്റെ ക്ലിക്കാണ് ഇതെന്ന് പറഞ്ഞുള്ള ഫോട്ടോയും അമൃത പോസ്റ്റ് ചെയ്തിരുന്നു. മോളുടെ ക്ലിക്കില്‍ അമ്മ അതീവ സുന്ദരിയാണല്ലോയെന്നായിരുന്നു ആരാധകരുടെ കമന്റ്. മകള്‍ക്ക് വേണ്ടിയാണ് ഇനിയുള്ള ജീവിതമെന്ന് നേരത്തെ അമൃത പറഞ്ഞിരുന്നു. പാപ്പു രണ്ടാമത്തെ മകളാണെന്നും മൂത്ത മകള്‍ അഭിരാമിയാണെന്നും അവര്‍ പറഞ്ഞിരുന്നു. അഭിയമ്മയാണ് അവളുടെ അടുത്ത സുഹൃത്ത്. പാപ്പുവിനെപ്പോലെയാണ് ചില സമയത്ത് അഭിയുടെ സംസാരമെന്നും അമൃത പറഞ്ഞിരുന്നു.

ലോക് ഡൗണിലേക്ക്

ലോക് ഡൗണിലേക്ക്

ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷം നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് അമൃത പറഞ്ഞിരുന്നു. മ്യൂസിക് ബാന്‍ഡിന്റെ കാര്യങ്ങള്‍ ചെയ്തുവരുന്നതിനിടയിലായിരുന്നു ബിഗ് ബോസിലേക്ക് എത്തിയത്. പാട്ടുണ്ടെന്നല്ലാതെ മത്സരാര്‍ത്ഥികളാക്കുന്നതിനെക്കുറിച്ച് അവസാനനിമിഷമാണ് അവര്‍ പറഞ്ഞതെന്നും ഇവര്‍ പറഞ്ഞിരുന്നു. നേരത്തെ അറിയാവുന്നവരില്‍ പലരും ഷോയില്‍ ഉണ്ടായിരുന്നു. ബിഗ് ബോസിലെ വഴക്കുകളും വിവാദങ്ങളുമെല്ലാം അവിടെ തീര്‍ന്നുവെന്ന് വിശ്വസിക്കുന്നവരാണ് തങ്ങളെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.

ഗസലുമായും

ഗസലുമായും

മനോഹരമായൊരു ഗസലുമായും അമൃത സുരേഷ് എത്തിയിരുന്നു. പങ്കജ് ഉദാസിന്റെ ഗസലുമായെത്തിയ അമൃതയുടെ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. സെലക്ഷന്‍ പൊളിച്ചുവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അമൃതയുടെ ശബ്ദത്തിന് ചേര്‍ന്ന ആലാപനമെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയും ഇതിനകം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X