ആരായാലും അങ്ങനെ ചെയ്തുപോവും! മമ്മൂട്ടിയെ കെട്ടിപ്പിടിച്ചതിനെക്കുറിച്ച് അമൃത സുരേഷ്! കാണൂ!

റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷ് ഗായികയായി തുടക്കം കുറിച്ചത്. ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്ത സ്റ്റാര്‍ സിംഗര്‍ കണ്ടവരാരും ഈ മത്സരാര്‍ത്ഥിയെ മറന്നിരിക്കാനിടയില്ല. യൂട്യൂബ് തപ്പിയാല്‍ ഇന്നും അമൃതയുടെ പാട്ടുകള്‍ കാണാവുന്നതാണ്. റിയാലിറ്റി ഷോയിലൂടെയുള്ള വരവിന് ശേഷം തന്റേതായ മികവ് പ്രകടിപ്പിച്ചാണ് അമൃത മുന്നേറിയത്. ആര്‍ ജെയായും കമ്പോസറായുമൊക്കെ അമൃത ഇപ്പോള്‍ ആകെ തിരക്കിലാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അമൃത. സംഗീതത്തിന് പുറമെ ഫാഷനിലും അവര്‍ പരീക്ഷണം നടത്തിയിട്ടുണ്ട്. മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് അവര്‍ക്ക് ലഭിക്കുന്നത്.

അഭിരാമി സുരേഷിനൊപ്പം ചേര്‍ന്ന് അമൃതം ഗമയ ബാന്‍ഡ് തുടങ്ങിയതിനെക്കുറിച്ചും മമ്മൂട്ടിയെ കണ്ടുമുട്ടിയതിന്‍റെ സന്തോഷവുമൊക്കെ പങ്കുവെച്ച് അമൃത രംഗത്തെത്തിയിട്ടുണ്ട്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അമൃത വിശേഷങ്ങള്‍ പങ്കുവെച്ചത്. അമൃതയ്ക്കൊപ്പം സഹോദരിയായ അഭിരാമിയുമുണ്ടായിരുന്നു. അമൃതം ഗമയ ബാന്‍ഡില്‍ താന്‍ ഇടയ്ക്ക് വെച്ച് വന്നതാണെന്നും ചേച്ചി തന്നെയാണ് അത് തുടങ്ങിയതെന്നും അവര്‍ പറയുന്നു. തങ്ങള്‍ ഇരുവരും തമ്മിലുള്ള വൈരുദ്ധ്യമാണ് മികച്ച കെമിസ്ട്രിക്ക് പിന്നിലെന്നും ഇരുവരും പറയുന്നു. അഭിപ്രായ വ്യത്യാസവും തര്‍ക്കങ്ങളുമൊക്കെ ഉണ്ടാവാറുണ്ട്. അതൊക്കെയുള്ളതിനാലാണ് എല്ലാം നന്നായി വരുന്നതെന്ന് ഇരുവരും പറയുന്നു.

പരീക്ഷണത്തോട് താല്‍പര്യം

പരീക്ഷണത്തോട് താല്‍പര്യം

എന്തിലും ഏതിലും പുതുമ കണ്ടെത്തുന്നത് മാത്രമല്ല വ്യത്യസ്തമായ പരീക്ഷണം നടത്തുന്നതിനോടും താല്‍പര്യമുണ്ട് ചേച്ചിക്ക്. തങ്ങളുടെ ഇടയിലെ സൂപ്പര്‍ സ്റ്റാറാണ് അവന്തിക. ലൈം ലൈറ്റ് അറ്റന്‍ഷനൊക്കെ മകള്‍ക്ക് ഇഷ്ടമാണെന്ന് അമൃത പറയുന്നു. അമൃതം ഗമയയില്‍ അവളുടെ വീഡിയോയാണ് ബെസ്റ്റ് വ്യൂഡായി വന്നത്. ഇത് വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണെന്ന് അഭിരാമി പറയുന്നു. തങ്ങള്‍ കാണുന്ന കാര്യങ്ങളെല്ലാം കണ്ടാണ് അവള്‍ വളരുന്നത്. തങ്ങളുടെ ഏജൊക്കെ ആവുന്പോള്‍ അവള്‍ സൂപ്പര്‍ സ്റ്റാറാവണമെന്നാണ് ആഗ്രഹമെന്നും അഭിരാമി പറയുന്നു. ഭാവിയില്‍ പാപ്പു വീഡിയോ വന്നേക്കാമെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.

 കാത്തിരുന്ന വര്‍ഷം

കാത്തിരുന്ന വര്‍ഷം

ബാന്‍ഡ് തുടങ്ങിയിട്ട് 4 വര്‍ഷമായി. അന്ന് മുതല്‍ തങ്ങള്‍ കാത്തിരിക്കുകയാണ് 2019നായി. പ്രണാം എന്ന് വണ്‍ ഇയര്‍ പ്രൊജക്ടുമായാണ് എത്തുന്നത്. നാല് വ്യത്യസ്ത ജോണറുകളിലുള്ള ഗാനങ്ങളുമായാണ് എത്തുന്നത്. സെക്ഷനായാണ് ഗാനങ്ങള്‍ റിലീസ് ചെയ്യുന്നത്. ജനുവരി-ഏപ്രിലില്‍ ചിത്രീകരണമൊക്കെ പൂര്‍ത്തീകരിച്ച് ഗാനം ഇറക്കാനാണ് പ്ലാനെന്നും അമൃത സുരേഷ് പറയുന്നു.

മമ്മൂട്ടിയെ കണ്ടത്

മമ്മൂട്ടിയെ കണ്ടത്

മലയാളത്തിന്റെ അഭിമാന താരമായ മമ്മൂട്ടിയെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് നേരത്തെ അമൃത സുരേഷ് എത്തിയിരുന്നു. അദ്ദേഹത്തിനൊപ്പമുള്ള ചിത്രവും അവര്‍ പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ചിത്രം വൈറലായി മാറിയിരുന്നു. മമ്മൂക്കാ ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് ചോദിച്ചിരുന്നു താനെന്ന് അമൃത പറയുന്നു. അദ്ദേഹത്തെ കെട്ടിപ്പിടിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തതെന്നും അവര്‍ ചോദിക്കുന്നു.

കല്യാണത്തിന് വന്നിരുന്നു

കല്യാണത്തിന് വന്നിരുന്നു

ഹൈദരാബാദില്‍ ജൂണിന്റെ ഓഡിയോ ലോഞ്ചും ട്രെയിലര്‍ ലോഞ്ചുമൊക്കെ കഴിഞ്ഞ് വരുന്നതിനിടയിലാണ് മമ്മൂക്കയെ കണ്ടത്. തിരിച്ച് വരുമ്പോള്‍ ഫ്‌ളൈറ്റില്‍ അദ്ദേഹവുമുണ്ടായിരുന്നു. സംസാരിക്കുന്നതിനിടയിലാണ് ഇക്ക തന്റെ കല്യാണത്തിന് വന്നിരുന്നുവെന്ന് പറഞ്ഞത്. ഓര്‍മ്മയുണ്ടോയെന്ന് ചോദിച്ചപ്പോള്‍ നിന്റെ കല്യാണത്തിന് മാത്രമല്ല മോളുടെ കല്യാണത്തിനും താന്‍ വരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ശരിയാണ് ഇക്ക അന്നും ഇന്നും ഒരുപോലെയാണ്.

 ഫോട്ടോ എടുത്തു

ഫോട്ടോ എടുത്തു

അദ്ദേഹത്തെ കണ്ട സന്തോഷത്തിനിടയിലാണ് ഫോട്ടോ എടുത്തത്. ചോദിച്ചതിന് ശേഷമാണ് ഫോട്ടോ എടുത്തത്. ആദ്യത്തെ ഫോട്ടോയില്‍ ഒരു സ്‌നേഹം തോന്നിയില്ല. അതിന് പിന്നാലെയാണ് മമ്മൂക്കാ, ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെയെന്ന് ചോദിച്ചത്. അദ്ദേഹം അതിനെന്താ എന്നായിരുന്നു ചോദിച്ചത്. ആ ചിത്രം വൈറലാവുകയും ചെയ്തു. 3 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അമൃത ഗാനവുമായി എത്തുന്നത്. ജൂണിലെ മിന്നി മിന്നി എന്ന ഗാനം ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.

അഭിനയത്തോടാണ് താല്‍പര്യം

അഭിനയത്തോടാണ് താല്‍പര്യം

നല്ലൊരു കംപോസറാണെങ്കില്‍ക്കൂടിയും അഭിനയിക്കാനാണ് തനിക്ക് കൂടുതല്‍ താല്‍പര്യമെന്ന് അഭിരാമി പറയുന്നു. അന്നും ഇന്നും തന്റെ പാഷന്‍ അഭിനയത്തോടായിരുന്നു. കുഞ്ഞുന്നാള്‍ മുതല്‍ത്തന്നെ കണ്ണാടിക്ക് മുന്നില്‍ അഭിരാമി അഭിനയിക്കുമായിരുന്നുവെന്ന് അമൃത പറയുന്നു. ഇപ്പോള്‍ അതേ പോലെയാണ് പാപ്പുവും ചെയ്യുന്നത്. അത് കാണുമ്പോള്‍ തനിക്ക് സന്തോഷമാണെന്ന് അഭിരാമി പറയുന്നു.

ബോള്‍ഡായി മാറിയത്

ബോള്‍ഡായി മാറിയത്

തന്റെ സ്വിറ്റുവേഷന്‍ മാറിയതുകൊണ്ടാണ് താന്‍ ബോള്‍ഡായി മാറിയതെന്ന് അമൃത പറയുന്നു. തന്റെ ജീവിതത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതിനാല്‍ ഇക്കാര്യങ്ങളൊക്കെ പരസ്യമായി മാറുകയാണ്. ചേച്ചിയുടെ സാഹചര്യം മാറിയപ്പോഴാണ് ചേച്ചിയും മാറിയത്. ജീവിതത്തില്‍ എന്ത് സന്ദര്‍ഭം വന്നാലും കരഞ്ഞ് പോവുന്നതിനോട് താല്‍പര്യമില്ല. കരഞ്ഞ് മുന്നോട്ട് പോവണമോ ചിരിച്ച് മുന്നേറണമോ എന്ന് സ്വയം തീരുമാനിക്കുക.

ഞെട്ടിച്ച ഗോസിപ്പ്

ഞെട്ടിച്ച ഗോസിപ്പ്

മമ്മൂക്കയെപ്പോലും ഞെട്ടിച്ച ഗോസിപ്പാണ് തന്നെയും ഞെട്ടിച്ചത്. 100 ഡേയ്‌സ് ഓഫ് ലവ് എന്ന സിനിമയില്‍ ദുല്‍ഖറിന്റെ എക്‌സ് ഗേള്‍ഫ്രണ്ടായിരുന്നു താനെന്നായിരുന്നു പ്രചരിച്ചത്. വാര്‍ത്തയുടെ ഉള്ളില്‍ കാര്യങ്ങള്‍ കൃത്യമായി പറഞ്ഞിരുന്നു. തലക്കെട്ട് കണ്ടപ്പോഴാണ് പലരും ദുല്‍ഖറിന്റെ ഗേള്‍ഫ്രണ്ടോ എന്ന് ചോദിച്ച് ഞെട്ടിയത്. തന്നെ സംബന്ധിച്ച് അത്തരത്തിലുള്ള സംഭവങ്ങളായിരുന്നില്ല മറിച്ച് ഇമോഷണലിയുള്ള വിഷയങ്ങളായിരുന്നു ബാധിച്ചതെന്ന് അമൃത പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X