വിവാഹിതയാകുന്നു എന്ന വാര്‍ത്തയെ കുറിച്ച് അമൃത സുരേഷ്! കല്യാണ സാരി വാങ്ങിയെന്ന് വരെ പറഞ്ഞെന്ന് താരം

സംഗീത ലോകത്ത് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കി കൊണ്ടിരിക്കുയാണ് അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും. റിയാലിറ്റി ഷോ യിലൂടെയായിരുന്നു അമൃത ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്വന്തമായി സംഗീത ബ്രാന്‍ഡ് ഉണ്ടാക്കി. അടുത്തിടെ ബിഗ് ബോസിലേക്ക് സഹോദരിമാര്‍ ഒന്നിച്ച് വന്നിരുന്നു. ഇതോടെ ഇരുവരെയും കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു.

കഴിഞ്ഞ ദിവസം അമൃത ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചൊരു പോസ്റ്റ് വ്യാപകമായി തരംഗമായി. പുതിയൊരു സംഗീത സംരംഭത്തെ കുറിച്ചാണ് അമൃത പറഞ്ഞതെങ്കിലും വിവാഹമാണെന്ന് എല്ലാവരും തെറ്റിദ്ധരിച്ചു. നടന്‍ ബാലയുമായി വേര്‍പിരിഞ്ഞതിനാല്‍ താരത്തിന്റെ പേരും ഇതിലേക്ക് വലിച്ചിഴച്ചു. കഴിഞ്ഞ ദിവസം ബാലയും പ്രതികരണവുമായി എത്തിയിരുന്നു. ഇപ്പോഴിതാ അമൃതയും പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

അമൃത പറയുന്നതിങ്ങനെ

എന്റെ ജീവിതം പരീക്ഷണങ്ങളും അനുഭവങ്ങളും ചേര്‍ന്നതാണ്. ജീവിതത്തില്‍ ഞാന്‍ വരുത്തിയ മനോഹരമായ തെറ്റുകള്‍. എനിക്ക് കടന്ന് പോകേണ്ടി വന്ന മനോഹരമായ പരാജയങ്ങളും വിജയഗാഥകളു. അതിന് പിന്നാലെ ഇന്ന് മറ്റൊരു മനോഹരമായ ദിവസത്തില്‍ ഞാന്‍ എത്തി നില്‍ക്കുന്നു. ഒരു പുതിയ പരീക്ഷണത്തിലേക്ക് കടക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനുമെല്ലാം നന്ദി. വിശദവിവരങ്ങള്‍ ഉടന്‍ തന്നെ തുറന്ന് പറയുന്നതാണ്. എല്ലാവരോടും സ്‌നേഹം. ഒത്തരി നന്ദി... എന്നുമായിരുന്നു അമൃത ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയത്. ഇതാണ് മറ്റൊരു രീതിയില്‍ പ്രചരിച്ചത്. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യത്തില്‍ പ്രതികരണവുമായി അമൃത നല്‍കിയത്.

Recommended Video

രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam
 അമൃത പറയുന്നതിങ്ങനെ

ഈ വ്യാജ പ്രചാരണങ്ങളെ കുറിച്ചറിഞ്ഞപ്പോള്‍ മുതല്‍ എന്റെ മനസ് ആകെ അസ്വസ്ഥമാണ്. ഞാന്‍ എന്റെ സംഗീത ജീവിതത്തിലെ പുതിയ പ്രോജക്ടിനെ കുറിച്ചാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ഇട്ടത്. തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും ഇപ്പോള്‍ പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയാണ് എന്നുമായിരുന്നു അതില്‍ എഴുതിയത്. എന്റെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട യാതൊന്നും അതില്‍ ഇല്ല. പിന്നെ എന്ത് കൊണ്ടാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടതെന്ന് എനിക്കറിയില്ല. പോസ്റ്റ് ചെയ്ത് പിറ്റേ ദിവസം ഈ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് കണ്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞാന്‍ അത്ഭുതപ്പെട്ടു. സത്യാവസ്ഥ അറിഞ്ഞതിന് ശേഷം മാത്രം വാര്‍ത്ത എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

അമൃത പറയുന്നതിങ്ങനെ

ഇതിന് മുന്‍പും പല തവണ ഇത്തരം വ്യാജ പ്രചരണങ്ങളുണ്ടായിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ എന്തെങ്കിലും എഴുതിയാല്‍ നമ്മള്‍ വിചാരിക്കുക പോലും ചെയ്യാത്ത തരത്തിലേക്ക് അവ വളച്ചൊടിക്കപ്പെടും. ഇത്തരം പ്രചരണങ്ങളോട് പ്രതികരിച്ച് മടുത്തു. ഇപ്പോള്‍ ഞാന്‍ അത് ശ്രദ്ധിക്കാറില്ല. ആളുകള്‍ ഈ കാര്യങ്ങള്‍ കേട്ട് ആഘോഷിക്കുകയാണെങ്കില്‍ അത് അങ്ങനെ തന്നെ നടക്കട്ടെ. ഒരുപാട് പേര്‍ ഇതിനെ കുറിച്ച് ചോദിച്ച് വിളിച്ചു. അവരോട് മറുപടി പറഞ്ഞ് മടുത്തു. എന്തിന് വേണ്ടിയാണ് ഇത്തരം കാര്യങ്ങള്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്നതെന്ന് അറിയില്ല.

അമൃത പറയുന്നതിങ്ങനെ

വ്യാജ വാര്‍ത്തകളെ പരമാവധി ഞാന്‍ അവഗണിക്കുകയാണ് ചെയ്യുന്നത്. എങ്കിലും എല്ലാത്തിനും ഒരു പരിധി കടന്നാല്‍ ഞാന്‍ ഇതിനെ നിയമപരമായി നേരിടും. ഇപ്പോള്‍ ഇതിനോട് പ്രതികരിക്കേണ്ട എന്നാണ് അച്ഛനും അമ്മയും പറഞ്ഞത്. എഴുതുന്നവര്‍ എഴുതട്ടെ. അതിന്റെ പിന്നാലെ പോയി മനസ് അസ്വസ്ഥമാക്കേണ്ട. ജോലിയില്‍ ശ്രദ്ധിക്കുക എന്ന ഉപദേശമാണ് അവര്‍ നല്‍കിയത്.

 അമൃത പറയുന്നതിങ്ങനെ

നമ്മള്‍ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളെ കുറിച്ച് കേള്‍ക്കുമ്പോള്‍ മനസ് അസ്വസ്ഥമാകും. അത് നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. ഓരോ ദിവസവും കഴമ്പില്ലാത്ത കാര്യത്തെ കുറിച്ചുള്ള ഫോണ്‍കോളുകള്‍ക്ക് മറുപടി പറയുക എന്നത് വളരെ ബുദ്ധിമുട്ടാണ്. കഴിഞ്ഞ ദിവസം ഞാന്‍ കുറച്ച് തുണിത്തരങ്ങള്‍ വാങ്ങാന്‍ പോയിരുന്നു. അന്നത്തെ ചിത്രങ്ങളോ വീഡിയോകളോ പോസ്റ്റ് ചെയ്താല്‍ ഞാന്‍ കല്യാണ സാരി എടുക്കാനാണ് പോയതെന്ന് പോലും പലരും പറയുകയും പ്രചരിപ്പിക്കുകയും ചെയ്‌തേക്കാം. എന്തിനാണ് വാസ്തവ വിരുദ്ധമായ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് മനസിലാകുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X