കൊടുങ്കാറ്റിലും ആടിയുലയാതെ ചേര്‍ന്നുനിന്നു! മാലി ദ്വീപില്‍ ആടിപ്പാടി അമൃതയും കുടുംബവും! വൈറലായി വീഡിയോ
റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷ് മലയാളികളുടെ മുന്നിലേക്ക് ആദ്യമെത്തിയത്. വ്യത്യസ്തമാര്‍ന്ന ആലാപന ശൈലി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇടയ്ക്ക് വെച്ച് പുറത്തായെങ്കിലും, ചലച്ചിത്ര ഗാനങ്ങളും, സ്റ്റേജ് ഷോകളും, ബാന്‍ഡുമൊക്കെയായി സജീവമാവുകയായിരുന്നു അമൃത. സഹോദരി അഭിരാമിയും പാട്ടിലും അഭിനയത്തിലുമെല്ലാം കഴിവ് തെളിയിച്ചിരുന്നു. ചേച്ചിക്കൊപ്പമായി വേദികളില്‍ അഭിയും എത്താറുണ്ട്. കുട്ടിക്കാലം മുതലേ ബിസിനസില്‍ താല്‍പര്യമുണ്ടായിരുന്നു. കഠിനാധ്വാനത്തിലൂടെയായി ആ സ്വപ്‌നവും അഭിരാമി സാക്ഷാത്ക്കരിച്ചിരുന്നു. സോഷ്യല്‍മീഡിയയിലൂടെയായി എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുണ്ട് ഇവര്‍. അച്ഛന്റെ അപ്രതീക്ഷിത വിയോഗവും, അതിന് ശേഷമുണ്ടായ വിവാദങ്ങളുമൊക്കെ വലിയ ചര്‍ച്ചയായിരുന്നു. വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കുടുംബം എത്തിയതോടെയായിരുന്നു ചര്‍ച്ചകള്‍ അവസാനിച്ചത്.
ബാലയുമായുള്ള പ്രണയ വിവാഹവും, വേര്‍പിരിയലുമൊക്കെയായി അമൃത ഇടക്കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. പ്രതീക്ഷകളോടെ തുടങ്ങിയ ദാമ്പത്യ ജീവിതത്തിന് അധികം ആയുസില്ലായിരുന്നു. അത്രയും മോശമായിരുന്നു അനുഭവങ്ങള്‍. കുട്ടിക്കാലം മുതല്‍ മകളും അതെല്ലാം കണ്ടാണ് വളര്‍ന്നത്. അമ്മയും താനും അനുഭവിച്ച ദുരനുഭവങ്ങളെക്കുറിച്ച് പാപ്പു എന്ന അവന്തിക നടത്തിയ തുറന്നുപറച്ചിലും വൈറലായിരുന്നു. മകളെ കാണാന്‍ പോലും അനുവദിക്കുന്നില്ലെന്ന് പറഞ്ഞ ബാല എത്തിയതിന് പിന്നാലെയായിരുന്നു മകളുടെ വെളിപ്പെടുത്തല്‍. കാര്യങ്ങളെല്ലാം മനസിലാക്കി തന്നെയാണ് മകള്‍ വളരുന്നത്. പ്രത്യേകിച്ച് ഒന്നും പറഞ്ഞ് കൊടുക്കേണ്ടി വന്നിട്ടില്ലെന്ന് എല്ലാവരും പറഞ്ഞിരുന്നു.

മകളാണ് ഞങ്ങളുടെ ലോകം. കാര്യങ്ങളെല്ലാം അവളെ ചുറ്റിപ്പറ്റിയാണ്. അവളുടെ സന്തോഷത്തിനാണ് ഏറ്റവും പ്രധാന്യം കൊടുക്കുന്നതെന്ന് അഭിരാമി പറഞ്ഞിരുന്നു. അമ്മൂമ്മയുടെ യൂട്യൂബ് ചാനലിലൂടെയായി പാപ്പുവും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. അത്യാവശ്യം പാചകവും, യാത്രകളും, വീട്ടിലെ വിശേഷങ്ങളുമൊക്കെയായി ഇരുവരും വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ഇപ്പോഴിതാ കുടുംബസമേതമായി മാലി ദ്വീപിലേക്ക് പോയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചത്. ഓരോ കൊടുങ്കാറ്റിലും, ഓരോ നഷ്ടത്തിലും, അസാധ്യമായ വേലിയേറ്റത്തിലും പരസ്പരം താങ്ങിപ്പിടിച്ച്, ഒന്നിച്ച് നടന്നവരാണ് ഞങ്ങള്‍ എന്നായിരുന്നു അമൃത കുറിച്ചത്.


Click it and Unblock the Notifications