വിമര്‍ശകര്‍ക്ക് ഇതിലും നല്ല മറുപടിയില്ല, പുതിയ സന്തോഷങ്ങളുമായി അമൃതയും ഗോപി സുന്ദറും
സോഷ്യല്‍ മീഡിയയിലും സമൂഹമാധ്യമങ്ങളിലും കൊണ്ട് പിടിച്ച ചര്‍ച്ചയാവുകയാണ് അമൃത സുരേഷിന്റേയും ഗോപി സുന്ദറിന്റേയം വിവാഹം. സോഷ്യല്‍ മീഡിയയില്‍ ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഒന്നായ വിവരം താരങ്ങള്‍ പങ്കുവെച്ചത്. ' പിന്നിട്ട കാതങ്ങള്‍ മനസില്‍ കുറിച്ച് അനുഭവങ്ങളുെ കനല്‍ വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേയ്ക്ക്' എന്ന് കുറിച്ച് കൊണ്ടായിരുന്നു ഒന്നായ വിവരം പങ്കുവെച്ചത്.
നിമിഷനേരം കൊണ്ട് തന്നെ ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇടംപിടിച്ചതോടെ വലിയ വിമര്‍ശനങ്ങള്‍ തല പൊക്കിയിരുന്നു. രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനൊന്നും ചെവി കൊടുക്കാന്‍ താരങ്ങള്‍ തയ്യാറായിരുന്നില്ല. തങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോവുകയാണ്.

ഇരുവരും നിയമപരമായി വിവാഹിതരായിട്ടുണ്ട്. താരങ്ങളുടെ നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഇടം പിടിക്കുന്നത്. ഇവ്രർ തന്നെ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.
മറ്റുള്ളവരുടെ ജീവിതത്തില്‍ ഒളിഞ്ഞു നോക്കി അഭിപ്രായം പറയുന്നവര്‍ക്കുളള മറുപടി എന്ന വിധത്തിലാണ് താരങ്ങളുടെ ചിത്രം പുറത്ത് വരുന്നത്. മറ്റുള്ളവര്‍ വിമര്‍ശിക്കുമ്പോള്‍ ജീവിതം ആഘോഷിക്കുകയാണ് ഇവര്‍.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്ത് അമൃതയുടേയും ഗോപി സുന്ദറിന്റേയും ഒന്നിച്ചുള്ള ചിത്രമാണ്. അമൃതയാണ് ഫോട്ടേ പകര്‍ത്തിയിരിക്കുന്നത്. ഗോപി സുന്ദരിന്റെ മുഖത്തിന്റെ സൈഡ് മാത്രമേ ചിത്രത്തിലുളളൂ കൂടാതെ ചിത്രം പകര്‍ത്ത അമൃതയേയും കണ്ണാടിയിലൂടെ കാണാം. ഒറ്റ ഫ്രെയിമിലുളള താരങ്ങളുടെ ചിത്രം വൈറല്‍ ആയിട്ടുണ്ട്. ഇത് കൂടാതെ നിരവധി ചിത്രങ്ങള്‍ ഇവര്‍ പങ്കുവെച്ചിട്ടുണ്ട്.
കൂടാതെ സംഗീത പരിപാടികളുമായി തിരക്കിലാണ് ഇവർ

തങ്ങളുടെ ജീവിതത്തെ വിമര്‍ശിക്കുന്നത് കുറിക്ക് കൊള്ളുന്ന മറുപടിയാണ് ഗോപി സുന്ദര്‍ നല്‍കാറുള്ളത്. കഴിഞ്ഞ ദിവസം വിമര്‍ശകര്‍ക്കായി പുട്ടും മുട്ടക്കറിയും കഴിക്കുന്ന അമൃതയുടെ ചിത്രം ഗോപി സുന്ദര്‍ പങ്കുവെച്ചിരുന്നു. മറ്റുള്ളവരുടെ സ്വകാര്യജീവിതത്തില്‍ ഇടപെടുന്ന ഒരു പണിയും ഇല്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്ന ക്യാപ്ഷനോടെയായാണ് ഗോപി സുന്ദര്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. അമൃതയും പോസ്റ്റ് പങ്കുവെച്ചിരുന്നു.

നിയമപരമായി ഇരവരുടേയം വിവാഹ കഴിഞ്ഞിട്ടുണ്ട്. ഓണ്‍ലൈന്‍ മാധ്യമമായ കാന്‍ ചാനലിനെ ഉദ്ധരിച്ച് സമയം മലയാളമാണ് വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്.
'ഞങ്ങളുടെ വിവാഹം കഴിഞ്ഞു, ഒരുമാസം കൊച്ചിയിലുണ്ടാവും അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക് പോവുമെന്ന് ഗോപി സുന്ദര്‍ പറഞ്ഞുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
പളനിയില്‍ മാലയണിഞ്ഞ് നില്‍ക്കു ഇവരുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഒന്നിച്ചുള്ള ചിത്രങ്ങള്‍ ആയിരുന്നില്ല പുറത്ത് വന്നത്. അതിനാല്‍ തന്നെ ഈ ചിത്രങ്ങള്‍ പ്രേക്ഷകരില്‍ അധികം സംശയവും സൃഷ്ടിച്ചില്ല. താരങ്ങള്‍ പറഞ്ഞപ്പോഴാണ് വിവാഹ വിവരം പുറത്ത് വന്നത്

വിവാഹത്തിന് ശേഷം ഇരുവരും ഒന്നിച്ച് ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനം നടത്തിയിരുന്നു. ഗോപി സുന്ദറിന്റെ പിറന്നാള്‍ ദിവസമായിരുന്നു ഇവര്‍ ക്ഷേത്രദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്.
അമൃതയുടെ മകള്‍ അവന്തികയും ഒപ്പമുണ്ടായിരുന്നു. ക്ഷേത്ര സന്ദര്‍ശനത്തിന്റെ ചിത്രം ഇരുവരും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കിടയില്‍ ചിരിച്ച് നിന്നിരുന്ന പാപ്പുവിന്റെ സന്തോഷത്തെക്കുറിച്ചായിരുന്നു കമന്റുകള്‍. ഈ ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.
Recommended Video

ഐഡിയ സ്റ്റാര്‍സിംഗര്‍ റിയാലിറ്റി ഷോയിലൂടെ അമൃത പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസ് മലയാളത്തിലും അമൃതയുംഅഭിരാമിയും എത്തിയിരുന്നു. സീസണ്‍ 2 ആണ ഇവര്‍ പങ്കെടുത്തത്. ബിഗ് ബോസിലൂടെയാണ് ഇവരെ കുറിച്ച് കൂടുതല്‍ അറിയുന്നത്. നല്ല സ്വീകാര്യതയായിരുന്നു അഭിരാമിയ്ക്കും അമൃതയ്ക്കും ലഭിച്ചത്. ഇവര്‍ക്ക് സ്വന്തമായി ഒരു യുട്യൂബ് ചാനലും അമൃതംഗമയ എന്ന് പേരുള്ള ഒരു മ്യൂസിക്കല്‍ ബാന്‍ഡുമുണ്ട്.


Click it and Unblock the Notifications