ലോകത്തിലെ ഏറ്റവും നല്ല ഭർത്താവാണ് ​ഗോപി സുന്ദറെന്ന് അമൃത, പരിഹസിച്ച് സോഷ്യൽമീഡിയ, അവസാനം കമന്റ് ഓഫാക്കി!

പ്രണയം പരസ്യപ്പെടുത്തിയപ്പോൾ മുതൽ ​ഗായിക അമൃത സുരേഷും സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും വളരെ അധികം പരിഹാസങ്ങൾ കേൾക്കുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴും ഇരുവരുടേയും പ്രണയം നിറഞ്ഞ പോസ്റ്റുകൾ‌ സോഷ്യൽമീഡിയ ട്രോളാക്കാറുണ്ട്.

അമൃതയും ​ഗോപി സുന്ദറും കുറച്ച് മാസങ്ങൾക്ക് മുമ്പാണ് തങ്ങൾ പ്രണയത്തിലാണെന്ന കാര്യം പരസ്യപ്പെടുത്തിയത്. ബാലയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയശേഷം വർഷങ്ങളോളം അമൃത സിം​ഗിൾ ലൈഫ് നയിക്കുകയായിരുന്നു.

ബാലയെ വിവാഹം ചെയ്തതോടെ സം​ഗീത ജീവിതം പോലും അമൃത ഉപേക്ഷിച്ചിരുന്നു. അമൃതയുടേയും ബാലയുടേയും പ്രണയ വിവാഹ​മായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ അമൃത ബാലയെ വിവാഹം ചെയ്തിരുന്നു.

അത് ആ സമയത്ത് തനിക്ക് പറ്റിയൊരു അബദ്ധമാണ് എന്നാണ് പിന്നീട് പലപ്പോഴും അമൃത തന്നെ പറഞ്ഞിട്ടുള്ളത്. ബാലയുമായി പിരിഞ്ഞ ശേഷമാണ് പൂർവാധികം ശക്തിയോടെ അമൃത സം​ഗീത ലോകത്തേക്ക് തിരികെ എത്തിയത്.

ലോകത്തിലെ ഏറ്റവും നല്ല ഭർത്താവാണ് ​ഗോപി സുന്ദറെന്ന് അമൃത

ശേഷം നിരവധി സിനിമകളിൽ പിന്നണി പാടി അമൃത. ഇപ്പോൾ നിരവധി സം​ഗീത ഷോകളും അമൃത നടത്തുന്നുണ്ട്. ​ഗോപി സുന്ദറുമായി പ്രണയത്തിലായ ശേഷം തന്റെ സം​ഗീത കുറച്ച് കൂടി മെച്ചപ്പെട്ടുവെന്നാണ് അമൃത പറഞ്ഞിട്ടുള്ളത്. സം​ഗീത കുടുംബത്തിലേക്ക് ചെന്ന അനുഭൂതിയാണെന്നും അമൃത പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിത അമൃത പങ്കുവെച്ചൊരു സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. ​ഗോപി സുന്ദറിനേയും കെട്ടിപുണർന്ന് ദുബായി കടലിൽ ബോട്ട് സവാരി നടത്തുന്ന ചിത്രമാണ് അമൃത പങ്കുവെച്ചിരിക്കുന്നത്.

പരിഹസിച്ച് സോഷ്യയൽമീഡിയ

ലോകത്തിലെ ഏറ്റവും നല്ല ഭർത്താവിന്... ഞാൻ നിന്നെ സ്നേഹിക്കുന്നു... എന്നാണ് ​ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അമൃത കുറിച്ചത്. ഇതോടെ കമന്റുകൾ ഫോട്ടോയ്ക്ക് ഒഴുകിയെത്തി.

ഏറെയും അമൃത-​ഗോപി സുന്ദർ പ്രണയത്തെ പരിഹസിച്ചുള്ളതായിരുന്നു. നിനക്ക് മുമ്പ് മറ്റ് പല സ്ത്രീകൾക്കും അദ്ദേഹം നല്ല ഭർത്താവായിരുന്നുവെന്നാണ് ചിലർ കമന്റ് ചെയ്ത്. പരിഹാസ കമന്റുകൾ ഏറിയതോടെ അമൃത കമന്റ് ബോക്സ് ഓഫാക്കി വെച്ചു.

അവസാനം കമന്റ് ഓഫാക്കി

ദുബായിൽ ഷോ ചെയ്യാൻ പോയ അമൃതയെ കാണാനാണ് ​ഗോപി സുന്ദറും ദുബായിലെത്തിയത്. ശേഷം ഇരുവരും ചേർന്ന് ദുബായ് എക്സ്പ്ലോർ ചെയ്യുകയും ചെയ്തു. ഡെസേർട്ട് സഫാരി നടത്തിയതിന്റെ ചിത്രങ്ങളും അമൃത പങ്കുവെച്ചിരുന്നു.

കൂടാതെ കഴിഞ്ഞ ദിവസം പരസ്യമായി അമൃതയെ ലിപ് ലോക്ക് ചെയ്യുന്ന ​ഗോപി സുന്ദറിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ഇരുവരും വിവാഹിതരാണോ അല്ലയോ എന്ന കാര്യത്തിൽ ഇന്നേവരെയും വ്യക്തത വന്നിട്ടില്ല.

ബാല ഒരു വർഷം മുമ്പാണ് ഡോ.എലിസബത്തിനെ വിവാഹം ചെയ്തത്

അതേ കുറിച്ച് ചോ​ദിച്ചപ്പോഴെല്ലാം ഒഴിഞ്ഞ് മാറുകയാണ് ഇരുവരും ചെയ്തിട്ടുള്ളത്. ​ഗോപി സുന്ദറുമായുള്ള പ്രണയത്തിന് മകൾ പാപ്പുവിന്റെ എല്ലാ സപ്പോർട്ടുമുണ്ടെന്ന് അമൃത വ്യക്തമാക്കിയിരുന്നു.

തന്റെ മകളെ തന്നിൽ നിന്നും പറിച്ചെടുത്തുവെന്നാണ് ബാല പാപ്പുവിനെ കുറിച്ചും അമൃതയെ കുറിച്ചും സംസാരിക്കുമ്പോൾ പറയാറുള്ളത്. ബാല ഒരു വർഷം മുമ്പാണ് ഡോ.എലിസബത്തിനെ വിവാഹം ചെയ്തത്.

ഇവർക്ക് കുഞ്ഞുങ്ങളില്ല. ​ഗായിക അഭയ ഹിരൺമയിയുമായുള്ള ലിവിങ് ടു​ഗെതർ ലൈഫ് അവസാനിപ്പിച്ചാണ്​ ​ഗോപി സുന്ദർ അമൃതയുമായി പ്രണയത്തിലായത്.

അമൃതയ്ക്ക് ദുബായ് ഗോൾഡൻ വിസ

ഗോപി സുന്ദർ ആദ്യം വിവാഹം ചെയ്തത് പ്രിയയെയായിരുന്നു. ആ ബന്ധത്തിൽ രണ്ട് ആൺകുട്ടികളും ​ഗോപി സുന്ദറിനുണ്ട്. അടുത്തിടെ അമൃതയ്ക്ക് ദുബായ് ഗോൾഡൻ വിസ ലഭിച്ചിരുന്നു.

ഇതിനെ അഭിനന്ദിച്ച് കൊണ്ട് ഗോപി കമന്റ് ചെയ്തിരുന്നു. അന്യഭാഷാ സിനിമകളിൽ ഗോപി ഒരുപിടി സിനിമകൾക്ക് സംഗീതം നൽകുന്നുണ്ട്. യാത്രകളെ ഏറെ പ്രണയിക്കുന്നവരാണ് അമൃതയും ​ഗോപി സുന്ദറും.

More from Filmibeat

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X