പാപ്പുവിന്‍റെ പിറന്നാളാഘോഷിച്ച് അമൃത! മകള്‍ക്ക് ആശംസ നേര്‍ന്ന് ബാലയും! ചിത്രങ്ങളും വീഡിയോയും വൈറല്‍
ബാലയുടേയും അമൃത സുരേഷിന്റേയും മകളായ അവന്തികയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ഇത്തവണത്തെ പിറന്നാള്‍ ഗംഭീരമായി ാഘോഷിച്ചിരിക്കുകയാണ് അമൃത സുരേഷും സംഘവും. ആഘോഷത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പാപ്പുവെന്നാണ് അവന്തികയെ അമൃതയും കുടുംബാംഗങ്ങളും വിളിക്കുന്നത്. പാട്ടിലും നൃത്തത്തിലുമൊക്കെ മികവ് തെളിയിച്ചാണ് പാപ്പു മുന്നേറുന്നത്. തമിഴകത്തിന്റെ സ്വന്തം താരമാണെങ്കിലും മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട അഭിനേതാവാണ് ബാല. മലയാളി താരങ്ങളുമായുള്ള സൗഹൃദത്തെക്കുറിച്ച് അദ്ദേഹം തുറന്നുപറയാറുണ്ട്.
മകളുടെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് ബാല. മകളെക്കുറിച്ച് വാചാലയായി താരം എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. മകളുടെ പിറന്നാള്‍ ദിനത്തിലും പോസ്റ്റുമായി ബാല എത്തിയിരുന്നു. ഇത്തവണത്തെ ഓണാഘോഷം ഏറെ പ്രധാനപ്പെട്ടതായിരുന്നുവെന്നും മകള്‍ തനിക്കൊപ്പമായിരുന്നുവെന്നും പറഞ്ഞ് ബാല എത്തിയിരുന്നു. ആഘോഷ വീഡിയോയും വൈറലായി മാറിയിരുന്നു. മകളുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് അമൃത സുരേഷും എത്തിയിട്ടുണ്ട്.

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ ഗായികയാണ് അമൃത സുരേഷ്. കുട്ടിക്കാലം മുതലേ തന്നെ സംഗീതം പഠിച്ചിരുന്നുവെന്നും ആ മേഖലയിലൂടെ സഞ്ചരിക്കാനായിരുന്നു ആഗ്രഹമെന്നും അമൃത പറഞ്ഞിരുന്നു. റിയാലിറ്റി ഷോ പൂര്‍ത്തിയായതിന് ശേഷവും അമൃത പിന്നണിഗാനരംഗത്ത് സജീവമായിരുന്നു. സ്വതസിദ്ധമായ ആലാപന ശൈലിയുമായാണ് അവര്‍ മുന്നേറുന്നത്. പാപ്പുവുമായി ബന്ധപ്പെട്ട വിശേഷങ്ങളും അമൃത പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകളുടെ പിറന്നാള്‍ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് അമൃത.

അമൃത മാത്രമല്ല അഭിരാമി സുരേഷും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നിമിഷനേരം കൊണ്ടാണ് ഇവരുടെ വിശേഷങ്ങളെല്ലാം വൈറലായി മാറുന്നത്. പാപ്പുവിന്‍രെ മുഖത്ത് എന്നും ഈ സന്തോഷം കാണണമെന്നും അതിനായാണ് താന്‍ ജീവിച്ചിരിക്കുന്നതെന്നും അമൃത പറഞ്ഞിരുന്നു. പിറന്നാളാഘോഷത്തിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോഴും ഇത് തന്നെയായിരുന്നു അമൃത കുറിച്ചത്.

പാപ്പുവിന്റെ പിറന്നാള്‍ അമൃതയുടെ കുടുംബം ഒരുമിച്ചാണ് ആഘോഷിച്ചത്. ബലൂണുകളും പൂത്തിരിയുമൊക്കെയായി വലിയ സന്തോഷമായിരുന്നു. ബലൂണുകള്‍ക്കിടയില്‍ സന്തോഷത്തോടെ ഓടിച്ചാടി നടക്കുന്ന പാപ്പുവിന്റെ വീഡിയോയും അമൃത പങ്കുവെച്ചിരുന്നു. നിരവധി പേരാണ് അമൃതയുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്.

മകളുടെ പിറന്നാള്‍ ദിനത്തില്‍ പോസ്റ്റുമായി ബാലയും എത്തിയത്. കുഞ്ഞായിരിക്കുമ്പോഴുള്ള ഫോട്ടോയും ബാല പങ്കുവെച്ചിരുന്നു. താന്‍ ഇന്ന് ജീവിച്ചിരിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് പാപ്പുവാണെന്നും ബാല കുറിച്ചിട്ടുണ്ട്. നേരിട്ടെത്തണമെന്നുണ്ടെങ്കിലും അതിന് കഴിയാത്ത അവസ്ഥയിലാണ് താനെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ബാലയുടെ പോസ്റ്റും സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു.


Click it and Unblock the Notifications