'രണ്ട് പറഞ്ഞില്ലേൽ സമാധാനം ഇല്ല; സ്വകാര്യതയിലേക്ക് കടന്ന് കയറാൻ എന്തൊരു ഉഷാർ'; അമൃതയ്ക്ക് പിന്തുണ

അമൃത സുരേഷും ​ഗോപി സുന്ദറുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ പ്രധാന ചർച്ച. പ്രണയകാലം ആഘോഷിച്ച താരങ്ങൾ കുറച്ച് നാളുകളായി മൗനത്തിലാണ്. ​രണ്ട് പേരും പരസ്പരം സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തിട്ടുണ്ട്. ​ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോകൾ ഇടയ്ക്കിടെ അമൃത പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോൾ അതും നിർത്തി. ​നേരത്തെ ​ഗോപി സുന്ദറിന്റെ ആദ്യ ​വിവാഹബന്ധം പരാജയപ്പെട്ടതും, ​ഗായിക അഭയ ഹിരൺമയിയുമായുള്ള ബന്ധവും വേർപിരിയലുമെല്ലാം ചർച്ചയായതാണ്.

അന്ന് കുറ്റപ്പെടുത്തലുകൾ കേട്ടത് ​ഗോപി സുന്ദറിനാണ്. ​ഇപ്പോഴും അതേ സാഹചര്യമാണ്. ​ഗോപി സുന്ദർ അമൃതയെ ഉപേക്ഷിച്ചു എന്നാണ് സംസാരങ്ങൾ. പൊതുവെ അമൃതയെക്കുറിച്ച് വരുന്ന ​ഗോസിപ്പുകളോട് നടിയുടെ കുടുംബം പ്രതികരിക്കാറുണ്ടായിരുന്നു. പ്രത്യേകിച്ചും അമൃതയുടെ സഹോദരി അഭിരാമി സുരേഷാണ് തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്താറ്. എന്നാൽ ഇപ്പോൾ അഭിരാമിയും മൗനത്തിലാണ്. അമൃത-​ഗോപി സുന്ദർ പ്രണയത്തെ ഏറ്റവും കൂടുതൽ പിന്തുണച്ചത് അഭിരാമിയാണ്.

സോഷ്യൽ മീഡിയയിൽ ഇരുവർക്കുമെതിരെ വിമർശനങ്ങൾ വന്നപ്പോൾ പ്രതിരോധിക്കാൻ അഭിരാമി മുന്നിലുണ്ടായിരുന്നു. ഗോപിയും അമൃതയും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന ശക്തമായ അഭ്യൂഹം നിലനിൽക്കെ ഇരുവരുടെയും വിമർശകർ സോഷ്യൽമീഡിയയിൽ ആഘോഷിക്കുകയാണ്. പരിഹാസ കമന്റുകളും ആക്ഷേപങ്ങളും താരങ്ങൾക്കെതിരെ ഉയരുന്നു. കഴിഞ്ഞ ദിവസം കർക്കിടക മാസത്തെ വരവേറ്റ് കൊണ്ട് അമൃത പങ്കുവെച്ച കുറിപ്പ് താഴെ നിരവധി പേരാണ് പരിഹാസങ്ങളുമായി എത്തിയത്. ​

Amrutha Suresh

ഗോപി സുന്ദർ ഉപേക്ഷിച്ചെന്ന് കേട്ടല്ലോ, എന്തൊക്കെ കാട്ടിക്കൂട്ടലായിരുന്നു എന്നിങ്ങനെ നിരവധി കമന്റുകളാണ് വന്നത്. വ്യക്തി ജീവിതത്തെക്കുറിച്ച് ഒന്നും പരാമർശിക്കാത്ത പോസ്റ്റിന് താഴെയാണ് മോശമായ കമന്റുകൾ വന്നത്. ഇതിനിടെ അമൃതയെ അനുകൂലിച്ച് കൊണ്ടും ചില കമന്റുകൾ വന്നു. 'മലയാളി എന്നും തെങ്ങിൻമേൽ തന്നെ. മറ്റുള്ളവരുടെ കുളപ്പുര എത്തിനോക്കി രണ്ട് പറഞ്ഞില്ലേൽ സമാധാനം ഇല്ല. കമന്റ് ബോക്സ് കാണുമ്പോൾ മലയാളിയുടെ ദാരിദ്ര്യം വ്യക്തം. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് കയറാൻ എന്തൊരു ഉഷാർ ആണ്' എന്നാണ് ഒരു കമന്റ്.

കമന്റുകളോടൊന്നും അമൃത പ്രതികരിച്ചിട്ടില്ല. അഭ്യൂഹങ്ങൾ കടുത്തിട്ടും അമൃതയും ​ഗോപി സുന്ദറും മൗനം പാലിക്കുന്നതെന്തെന്ന ചോദ്യമാണ് ആരാധർക്കുള്ളത്. ​ഭർത്താവ് എന്നാണ് അമൃത ​ഗോപി സുന്ദറിനെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അഭിസംബോധന ചെയ്തിരുന്നത്. പ്രണയകാലം ആഘോഷിച്ച അമൃത ഇപ്പോൾ മൗനം പാലിക്കുന്നതിന് തക്കതായ കാരണമുണ്ടെന്നാണ് ​സോഷ്യൽ മീഡിയയിലെ സംസാരം.

Amrutha Suresh

മകൾ അവന്തികയും സമ്മതം പറഞ്ഞത് കൊണ്ടാണ് ​ഗോപി സുന്ദറുമായുള്ള ബന്ധത്തിന് തയ്യാറായതെന്ന് അമൃത മുമ്പൊരിക്കൽ പറഞ്ഞിരുന്നു. 2022 ൽ തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം ​ഗോപി സുന്ദറാണെന്നും അമൃത പറഞ്ഞിട്ടുണ്ട്. നടൻ ബാലയുമായുള്ള ആദ്യ വിവാഹബന്ധം പരാജയപ്പെട്ട ശേഷം അമൃതയെ ഏറ്റവും കൂടുതൽ സന്തോഷവതിയായി കണ്ടത് ​ഗോപി സുന്ദറിനൊപ്പമാണെന്ന് ആരാധകരും പറഞ്ഞിരുന്നു.

ആരോപണ പ്രത്യാരോപണങ്ങൾ കാരണം ബാല-അമൃത വിവാഹമോചനം തുടരെ വാർത്തകളിൽ നിറഞ്ഞിരുന്നു. മകളെ കാണാൻ തന്നെ അനുവദിക്കില്ലെന്നായിരുന്നു ബാലയുടെ ആരോപണം. എന്നാൽ മകൾക്ക് താൽപര്യം ഇല്ലെന്നാണ് അമൃതയും കുടുംബവും പറഞ്ഞത്. അടുത്തിടെ ബാല ആശുപത്രിയിലായപ്പോൾ നടനെ കാണാൻ മകളും അമൃതയുമെത്തി. 2010 ലായിരുന്നു ബാലയും അമൃത സുരേഷും തമ്മിലുള്ള വിവാഹം. 2019 ൽ ഇരുവരും വേർപിരിഞ്ഞു. സ്റ്റാർ സിംഗർ എന്ന ഷോയിൽ അതിഥിയായി വന്നപ്പോഴാണ് ബാല അമൃതയെ കാണുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു.

Read more about: amrutha suresh gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X