'ഇതാണ് ശാശ്വത ബന്ധം, തകർക്കാൻ പറ്റാത്ത വിശ്വാസം; എല്ലാം പാഠങ്ങളാണ്'; അമൃതയോട് സോഷ്യൽ മീഡിയ

അമൃത സുരേഷും ​ഗോപി സുന്ദറുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ സജീവ ചർച്ച. പങ്കാളികളായിരുന്ന ഇരുവരും വേർപിരിഞ്ഞെന്ന അഭ്യൂഹം ശക്തമാണ്. ​ഗോസിപ്പുകൾ കടുത്തിട്ടും അമൃതയോ ​ഗോപി സുന്ദറോ വിഷയത്തിൽ പ്രതികരിക്കാത്തത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു. ഭർത്താവെന്നാണ് അമൃത ​ഗോപി സുന്ദറിനെ വിളിച്ചിരുന്നത്. എന്നാൽ ഇവർ വിവാഹിതരാണോ എന്ന് വ്യക്തമല്ല. സോഷ്യൽ മീഡിയയിൽ ഒരുമിച്ചുള്ള ചിത്രങ്ങൾ തുടരെ പങ്കുവെച്ചിരുന്ന അമൃത ഇപ്പോൾ ​ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്യാറില്ല.

രണ്ട് പേരും ഇൻസ്റ്റ​ഗ്രാമിൽ അൺഫോളോ ചെയ്തിട്ടുണ്ട്. താരങ്ങളുടെ മൗനത്തിൽ നിന്നും പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാണെന്ന് ആരാധകർ ഉറപ്പിച്ച് പറയുന്നു. സോഷ്യൽ മീഡിയയിൽ ഇരുവർക്കുമെതിരെ പരിഹാസങ്ങളും ശക്തമാണ്. ​ഗോപി സുന്ദറുമായുള്ള ബന്ധത്തിൽ അമൃത അമിത ആത്മവിശ്വാസം കാണിച്ചു എന്ന കുറ്റപ്പെടുത്തലുണ്ട്. ​ ​അഭയ ഹിരൺമയിയുമായുള്ള ബന്ധം അവസാനിപ്പിച്ചാണ് ​ഗോപി സുന്ദർ അമൃതയുമായി അടുക്കുന്നത്.

പൊതുവെ ​ഗോപി സുന്ദറിന്റെ വ്യക്തി ജീവിതം എപ്പോഴും ചർച്ചയാകാറുണ്ട്. അമൃതയുടെ മകൾ അവന്തികയ്ക്കും മറ്റ് കുടുംബാം​ഗങ്ങൾക്കും ​ഗോപി സുന്ദർ പ്രിയപ്പെട്ടയാളായിരുന്നു. അമൃതയുടെ ആദ്യ വിവാഹബന്ധത്തിലെ മകളാണ് അവന്തിക. മകളെ കാണാനനുവദിക്കുന്നില്ലെന്ന് പിതാവ് ബാല നേരത്തെ പല തവണ ആരോപിച്ചിരുന്നു. ഒടുവിൽ ബാല ആശുപത്രിയിലായപ്പോഴാണ് മകളും അമൃതയും കാണാനെത്തിയത്.

Amrutha Suresh, Gopi Sundar

​മകളുമായി ​ഗോപി സുന്ദറിനുള്ള സൗഹൃദത്തെക്കുറിച്ച് അമൃത അഭിമുഖങ്ങളിൽ വാചാലയായിരുന്നു. മൂവരും ഒന്നിച്ചുള്ള ഫോട്ടോകളും പങ്കുവെച്ചു. പലപ്പോഴും ഇത് വിമർശനങ്ങൾക്കിരയായി. സ്വന്തം മക്കളെ തിരിഞ്ഞുനോക്കാത്ത ആളാണ് ​ഗോപി സുന്ദറെന്ന് പലരും കമന്റ് ബോക്സിൽ അധിക്ഷേപിച്ചു. എന്നാൽ കുറ്റപ്പെടുത്തലുകളൊന്നും അമൃതയോ ​ഗോപി സുന്ദറോ കാര്യമാക്കിയില്ല.

​ഇപ്പോഴിതാ മകൾക്കൊപ്പം അമൃത സുരേഷ് പങ്കുവെച്ച ഇൻസ്റ്റ​ഗ്രാം റീൽ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മകളെ ഓമനിക്കുന്ന വീഡിയോയാണ് അമൃത പങ്കുവെച്ചത്. നിരവധി പേർ വീഡിയോക്ക് താഴെ കമന്റുകളുമായി എത്തി. അമ്മയും മകളുമാണ് ശ്വാശ്വത ബന്ധം, തകർക്കാൻ പറ്റാത്ത വിശ്വാസമാണ് അമ്മയും മകളും തമ്മിൽ തുടങ്ങി നിരവധി കമന്റുകൾ വന്നു.

amrutha suresh, gopi sundar

മകളെ സ്നേഹിച്ച് മുന്നോട്ട് പോകൂ, ഇതെല്ലാം ജീവിത പാഠങ്ങളാണ്. ഇനി ആരെയും ഒപ്പം കൂട്ടാതെയിരിക്കുക എന്നാണ് ഒരു കമന്റ്. ​ഗോപി സുന്ദറുമായുള്ള ബന്ധം പിരിഞ്ഞോയെന്ന ചോദ്യങ്ങളും വരുന്നുണ്ട്. അമൃതയുടെ വ്യക്തി ജീവിതത്തിലേക്ക് തലയിടുന്നത് ശരിയല്ലെന്ന അഭിപ്രായവും ഇതിനിടെ വരുന്നുണ്ട്. പൊതുവെ അമൃതയുടെ ജീവിതം എപ്പോഴും ചർച്ചയാകാറുണ്ട്. നടൻ ബാലയുമായുള്ള പ്രണയവും വിവാഹവും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇരുവരും വേർപിരിഞ്ഞപ്പോൾ ആരാധകർക്കും ഞെട്ടലായി.

2010 ലായിരുന്നു ബാലയും അമൃതയും തമ്മിലുള്ള വിവാഹം. സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിൽ അതിഥിയായി വന്നപ്പോഴാണ് ബാല അമൃതയെ കാണുന്നത്. ഇരുവരും പ്രണയത്തിലായി. എന്നാൽ വിവാഹം കഴിഞ്ഞ് ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസം വന്നു. 2019 ഓടെ വേർപിരിയുകയും ചെയ്തു. മകളെ സംബന്ധിച്ച് വിവാഹ മോചനത്തിന് ശേഷം ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.

മകളെ കാണാൻ അനുവദിക്കുന്നില്ലെന്നാണ് ബാല ഉന്നയിച്ച പരാതി. എന്നാൽ മകൾക്ക് താൽപര്യമില്ലാത്തത് കൊണ്ടാണെന്നായിരുന്നു അമൃതയുടെയും കുടുംബത്തിന്റെയും വാ​ദം. എന്നാൽ ബാല ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായപ്പോൾ ആരോപണ പ്രത്യാരോപണങ്ങൾ ഒഴിവാക്കി അമൃതയും മകളുമെത്തി. അടുത്തിടെയാണ് അമൃതയുടെ പിതാവ് സുരേഷ് അന്തരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു മരണം.

More from Filmibeat

Read more about: amrutha suresh gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X