അതൊന്നും അദ്ദേഹത്തെ ബാധിക്കില്ല; അന്ന് അങ്കിളും ആന്റിയും എന്നെ വീട്ടിലേക്ക് വിളിച്ചു; അമൃത സുരേഷ്
സിനിമാരംഗത്തും രാഷ്ട്രീയത്തിലും ഒരേ പോലെ സാന്നിധ്യമറിയിക്കുന്ന സുരേഷ് ഗോപി കഴിഞ്ഞ കുറേ ദിവസങ്ങളായി വിവാദങ്ങളുടെ നടുവിലാണ്. മാധ്യമപ്രവർത്തകരുമായുണ്ടായ പ്രശ്നം ഇപ്പോഴും അവസാനിച്ചിട്ടില്ല. നടനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി. ഇതിനിടെ ഗരുഡൻ എന്ന പുതിയ സിനിമയുടെ പ്രൊമോഷൻ പരിപാടികളിലും സുരേഷ് ഗോപി സജീവമാണ്. പ്രശ്നങ്ങൾക്കിടെ സുരേഷ് ഗോപിയെ പിന്തുണച്ച് എത്തുന്നവർക്ക് പറയാനുള്ളത് ഇദ്ദേഹത്തിന്റെ നല്ല മനസിനെക്കുറിച്ചാണ്.
സുരേഷ് ഗോപി തന്റെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് അമൃത സുരേഷ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മെെൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം. സുരേഷ് അങ്കിൾ എന്ന വ്യക്തി എന്റെ ജീവിതത്തിലേക്ക് വരുന്നത് മൗനമേ എന്ന പാട്ടിലൂടെയാണ്. ഈ പാട്ട് സ്റ്റാർ സിംഗറിൽ പാടിയപ്പോൾ പാട്ടിന് നല്ല മാർക്ക് കിട്ടി. പക്ഷെ കോസ്റ്റ്യൂമിന് മാർക്ക് കുറവായിരുന്നു. ഓരോ ഷെഡ്യൂളിലും നാസും അഞ്ചും പെർഫോമൻസ് വെച്ച് പോവുകയാണ്.

നമുക്ക് അഫോർട്ട് ചെയ്യാൻ പറ്റാതായി. അങ്കിളും ആന്റിയും എന്നെയും അച്ഛനെയും വീട്ടിലേക്ക് വിളിച്ചു. നിനക്ക് ഔട്ട്ഫിറ്റിന്റെ പേരിൽ മാർക്ക് കുറയാൻ പാടില്ല, മൊത്തം നോക്കിക്കോളാം എന്ന് അദ്ദേഹം പറഞ്ഞു. ഷോയുടെ അവസാനം വരെ സുരേഷ് ഗോപിയങ്കിളാണ് തന്റെ സ്പോൺസറായിരുന്നത്. എനിക്ക് അച്ഛന്റെ സ്ഥാനത്താണ് അദ്ദേഹം. സ്വന്തമല്ല എന്ന് തോന്നിയിട്ടില്ല. അങ്കിൾ എല്ലാ കാര്യത്തിലും എല്ലാവരോടും അങ്ങനെ തന്നെയാണ്. എന്റെയെന്ന് ചേർത്ത് നിർത്തുമെന്നും അദ്ദേഹം തനിക്ക് ജീവനാണെന്നും അമൃത സുരേഷ് ചൂണ്ടിക്കാട്ടി.
വിവാദങ്ങളൊന്നും സുരേഷ് ഗോപിയെ ബാധിക്കുന്ന കാര്യമല്ല, അദ്ദേഹം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും അമൃത സുരേഷ് വ്യക്തമാക്കി. അമൃതയുടെ സ്പോൺസറായതിനെക്കുറിച്ച് അഭിമുഖത്തിൽ സുരേഷ് ഗോപിയും സംസാരിക്കുന്നുണ്ട്. എന്താ മോളെ ഡ്രസിലൊക്കെ ഒന്ന് ശ്രദ്ധിക്കേണ്ടേ എന്ന് ഷോയിലെ വിധികർത്താക്കൾ പറഞ്ഞിരുന്നു. പാടുമ്പോഴെ താൻ അമൃതയുടെ ചെരുപ്പ് ശ്രദ്ധിച്ചിരുന്നെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ശരത്തിനെ വിളിച്ചാണ് അമൃതയുടെ അച്ഛന്റെ നമ്പർ വാങ്ങിയതെന്നും നടൻ ഓർത്തു.

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന ആരോപണത്തിനിടെ സുരേഷ് ഗോപിയെ അമൃതയുടെ സഹോദരി അഭിരാമി സുരേഷ് പിന്തുണച്ചിരുന്നു. സുരേഷ് ഗോപി പരസ്യമായി മാപ്പ് പറഞ്ഞിട്ടും കാര്യങ്ങൾ നല്ല രീതിയിൽ അവസാനിച്ചില്ലെന്ന് സങ്കടകരമാണെന്ന് അഭിരാമി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
സിനിമാ, സീരിയൽ രംഗത്ത് നിരവധി പേരുമായി സുരേഷ് ഗോപിക്കും കുടുംബത്തിനും അടുത്ത ബന്ധമുണ്ട്. അതേസമയം രാഷ്ട്രീയത്തിലേക്കിറങ്ങിയ ശേഷം നടന് വിമർശകർ ഏറെയാണ്. ട്രോളുകളിലും കുറ്റപ്പെടുത്തലുകളിലുമുള്ള അമർഷം സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ഉൾപ്പെടെ നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാവർക്കും സഹായം ചെയ്തിട്ടും അധിക്ഷേപങ്ങൾ കേൾക്കേണ്ടി വരുന്നത് നിരാശാജനകമാണെന്നാണ് ഗോകുൽ മുമ്പ് വ്യക്തമാക്കിയത്.
അഭിനയ രംഗത്ത് ഗോകുൽ സുരേഷ് ഇപ്പോൾ സജീവമാണ്. പിതാവിനൊപ്പം അപ്പൻ എന്ന സിനിമയിൽ ഗോകുൽ അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ ഗരുഡൻ എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ബിജു മേനോൻ, അഭിരാമി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. അരുൺ വർമ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്.


Click it and Unblock the Notifications











