twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഭിയുമായി വഴക്കിട്ടത് ഒരുതവണ! ബിഗ് ബോസില്‍ കോഡ് ഭാഷ ഉപയോഗിച്ചെന്നും അമൃത സുരേഷ്!

    |

    ബിഗ് ബോസ് സീസണ്‍ 2 ല്‍ മത്സരിക്കാനായി അമൃത സുരേഷും അഭിരാമി സുരേഷും എത്തിയിരുന്നു. 50ാമത്തെ എപ്പിസോഡില്‍ എത്തി നില്‍ക്കുന്നതിനിടയിലായിരുന്നു ഇവരെത്തിയത്. ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെങ്കിലും പോവാന്‍ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്നും അമൃതം ഗമയ എന്ന ബാന്‍ഡുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്നും അഭിരാമി പറഞ്ഞിരുന്നു. 50ാമത്തെ എപ്പിസോഡിലുള്ള ആ വരവ് തങ്ങള്‍ക്കും സര്‍പ്രൈസായിരുന്നുവെന്ന് അമൃത പറയുന്നു. സുനിത ദേവദാസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അമൃത സുരേഷ് ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

    25 ദിവസമാണ് അമൃതയും അഭിരാമിയും ബിഗ് ബോസില്‍ നിന്നത്. പുറത്തേക്ക് പോവണമെന്ന് അമൃത സുരേഷ് ഇടയ്ക്ക് പറഞ്ഞിരുന്നു. മകള്‍ക്ക് അരികിലേക്ക് എത്തുന്നതിനെക്കുറിച്ചായിരുന്നു താരം പറഞ്ഞത്. പാപ്പുവിനെ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്നായിരുന്നു താരം പറഞ്ഞത്. ഒറ്റ മത്സരാര്‍ത്ഥിയാവേണ്ടി വന്നതിന്റെ ഗുണങ്ങളും ദോഷങ്ങളെക്കുറിച്ചുമൊക്കെ അമൃത സംസാരിച്ചിരുന്നു. വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

    വീണയുടേയും ആര്യയുടേയും കൂടെ

    വീണയുടേയും ആര്യയുടേയും കൂടെ

    ഞങ്ങളുടെ എന്‍ട്രി ശ്രദ്ധിച്ചവര്‍ക്കറിയാം, ആദ്യത്തെ മൂന്ന് ദിവസം ഞങ്ങള്‍ ആര്യയുടെയും വീണയുടെയും കൂടെ ആയിരുന്നു. ആദ്യത്തെ മൂന്ന് ദിവസം ഞങ്ങള്‍ ആര്യയുടെയും വീണയുടെയും കൂടെയായിരുന്നു. പിന്നെ അവിടെ നീതിപൂര്‍വ്വമല്ലാത്ത ഒരു ഗെയിം എനിക്ക് ഫീല്‍ ചെയ്തു. അതായത്, സുജോയുടെ കാലില്‍ പിടിക്കാം, നമുക്ക് കൂടെ നില്‍ക്കാം എന്നൊക്കെ പറഞ്ഞപ്പോഴും തുടര്‍ന്ന് ഇഷ്യു ഉണ്ടായപ്പോഴുമാണ് ഞാനും അഭിയും അവിടെനിന്ന് പിന്നോക്കം പോയത്. പിന്നെ സ്വര്‍ണ്ണം സൂക്ഷിക്കേണ്ടിവന്ന സമയത്ത് നമുക്കൊന്നിച്ച് നില്‍ക്കാമെന്ന് രജിത്തേട്ടന്‍ പറയുമ്പോഴാണ് ഞാന്‍ അദ്ദേഹവുമായി കൂട്ടാവുന്നത്. അതുവരെ രജിത്തേട്ടനുമായി ഞങ്ങള്‍ക്ക് സൌഹൃദം ഉണ്ടായിരുന്നില്ല.

    രജിത്തിനൊപ്പം നിന്നത്

    രജിത്തിനൊപ്പം നിന്നത്

    അല്ലാതെ പ്ലാന്‍ഡ് ആയി പുള്ളിക്കൊപ്പം നിന്നതല്ല. പിന്നെ പുള്ളിയ്ക്കൊപ്പം കൂടിയപ്പോള്‍ ഞങ്ങള്‍ ഭയങ്കര കംഫര്‍ട്ടും ആയിരുന്നു. കാരണം ഇപ്പുറത്തെ സൈഡില്‍നിന്ന് രജിത്തേട്ടനെപ്പറ്റി പറയുന്നത് വേറൊരു സ്റ്റോറി ആയിരുന്നു. എന്നാല്‍ രജിത്തേട്ടന്‍റെ ഭാഗത്തുനിന്ന് ഞങ്ങള്‍ക്കുണ്ടായ അനുഭവം അതില്‍നിന്ന് വളരെ വ്യത്യസ്തമായിരുന്നു. ഒരു ചേട്ടന്‍ ഫീലിംഗ് ആയിരുന്നു. രജത്തേട്ടന് പുറത്തുള്ള പിന്തുണ കണ്ട്, ഒപ്പം നിന്നതേയല്ലെന്നും അമൃത പറയുന്നു.

     ഗ്രൂപ്പിസത്തിന് തുടക്കമിട്ടത് ഞങ്ങളല്ല

    ഗ്രൂപ്പിസത്തിന് തുടക്കമിട്ടത് ഞങ്ങളല്ല

    വണ്‍ ഈസ്‍ടു അദേഴ്‍സ്' റേഷ്യോയിലായിരുന്നു അവിടെയുള്ളവര്‍. രജിത്തേട്ടന്‍ ഒറ്റയ്ക്ക് നില്‍ക്കുകയായിരുന്നു. . ഹായ്, ബൈ സംസാരങ്ങളേ ആദ്യത്തെ മൂന്ന് ദിവസം ഉണ്ടായിട്ടുള്ളൂ. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ ആ ഭാഗത്തേക്കായി. ആ വീക്കിലി ടാസ്‍ക് അണ്‍ഫെയര്‍ ആയെന്ന് തോന്നിയതിന് ശേഷം. ഓടാന്‍ നില്‍ക്കുന്ന ആളിന്‍റെ കാലില്‍ പിടിച്ച് വലിച്ചിടാം എന്നൊക്കെ പറയുന്നത്.. തീര്‍ച്ഛയായും ഞാനും അതില്‍ ഒരു ഭാഗമായിരുന്നു. പക്ഷേ പിന്നീട് ഞങ്ങള്‍ക്കത് അണ്‍ഫെയര്‍‌ ആയിട്ട് തോന്നി. അതിന്‍റെ പേരില്‍ അപ്പുറത്തെ വശത്തുള്ളവരുമായി സംഘര്‍ഷമുണ്ടായി. അതുകൊണ്ടൊക്കെയാണ് ഞങ്ങള്‍ രജിത്തേട്ടന്‍റെ സൈഡിലേക്ക് കൂടിയത്. അങ്ങനെ ഞങ്ങള്‍ മൂന്ന് പേരായി. പിന്നെ ആ ഖനനം ടാസ്‍കിന്‍റെ സമയത്ത് സ്വര്‍ണ്ണം ഏല്‍പ്പിക്കാന്‍ സുജോ രജിത്തേട്ടനൊപ്പം വന്നു. അപ്പോള്‍ ഞങ്ങള്‍ നാല് പേരായി. അടുത്ത റൌണ്ടില്‍ രഘുവും ഈ സൈഡിലേക്ക് വന്നു. അങ്ങനെയാണ് അതൊരു ഗ്രൂപ്പ് ആയി മാറിയത്.

    ഒറ്റയാളായി മത്സരിച്ചപ്പോള്‍

    ഒറ്റയാളായി മത്സരിച്ചപ്പോള്‍

    ഏത് ഗെയിം വന്നാലും വിശ്വസിക്കാവുന്ന ഒരാള്‍ കൂടെയുണ്ട് എന്ന ആശ്വാസമായിരുന്നു പ്ലസ്. അതേസമയം എന്‍റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റ് പറ്റിയാല്‍ അത് അവളെയും ബാധിക്കും. അവളുടെ കൈയില്‍ നിന്ന് പോയിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് പേരും എലിമിനേറ്റ് ആവാനുള്ള സാധ്യതയുണ്ടാവും. ചില ടാസ്‍കുകളിലൊക്കെ രണ്ടുപേര്‍ ഒറ്റ മത്സരാര്‍ഥിയായി നില്‍ക്കേണ്ടിവരുന്നതിലെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. അതൊക്കെയായിരുന്നു മൈനസുകള്‍. എന്നാല്‍ ഒരുമിച്ച് നില്‍ക്കാന്‍ പറ്റി എന്നത് ഞങ്ങള്‍‌ പോസിറ്റീവ് ആയിത്തന്നെയാണ് കാണുന്നത്. പിന്നെ 50-ാം ദിവസമാണ് ഞങ്ങള്‍ ഹൌസിലേക്ക് എത്തുന്നത്.

     സ്പേസുണ്ടായിരുന്നില്ല

    സ്പേസുണ്ടായിരുന്നില്ല

    കളിയൊക്കെ മുറുകി നില്‍ക്കുന്ന അവസ്ഥയായിരുന്നു ഹൌസില്‍ അപ്പോള്‍. 50 ദിവസം ഒരുമിച്ച് നിന്നതിന്‍റെ ബന്ധമുണ്ടായിരുന്നു അവര്‍ക്കിടയില്‍. കയറിച്ചെല്ലുമ്പോള്‍ ഞങ്ങള്‍ക്ക് അവിടെ ഒരു സ്പേസ് ഉണ്ടായിരുന്നില്ല. അപ്പുറത്തെ വശത്തേക്കൊന്നും എനിക്ക് കടക്കാന്‍ പോലും പറ്റുന്നില്ലായിരുന്നു. അവരൊക്കെ നമ്മളെ അന്യഗ്രഹ ജീവികളെപ്പോലെയായിരുന്നു കണ്ടിരുന്നത്. അതൊക്കെ ഗെയിമിന്‍റെ ഭാഗമായേ ഇപ്പോള്‍ കരുതുന്നുള്ളൂ. അവിടെ ഉണ്ടായിരുന്ന ആരുമായും ഇപ്പോള്‍ ഒരു പ്രശ്നവുമില്ല. ആര്യയൊക്കെയായി ഇപ്പോഴും ചാറ്റ് ചെയ്യുന്നുണ്ട്.

    മോനൂ, സുരക്ഷിതനായിരിക്ക്! പൃഥ്വിരാജിനോട് മല്ലിക സുകുമാരന്‍! മകന്‍ എന്നും വിളിക്കാറുണ്ടെന്ന് അമ്മ!മോനൂ, സുരക്ഷിതനായിരിക്ക്! പൃഥ്വിരാജിനോട് മല്ലിക സുകുമാരന്‍! മകന്‍ എന്നും വിളിക്കാറുണ്ടെന്ന് അമ്മ!

    അടി ഉണ്ടാക്കിയത്

    അടി ഉണ്ടാക്കിയത്

    ഒരേയൊരു പ്രാവശ്യമാണ് ഞങ്ങള്‍ക്കിടയില്‍ ഒരു അഭിപ്രായവ്യത്യാസം ഉണ്ടായത്. സാധാരണ ഞങ്ങള്‍ എല്ലാ കാര്യത്തിലും അടിയുണ്ടാക്കുന്ന ആളുകളാണ്. പക്ഷേ ബിഗ് ബോസില്‍ ചെന്നപ്പോള്‍ ഞങ്ങള്‍ക്ക് പരസ്‍പരം കൂടുതല്‍ അറിയാനുള്ള സ്പേസ് ആണ് കിട്ടിയത്. കാരണം അഭിക്ക് ഞാന്‍ മാത്രമേയുള്ളൂ അവിടെ, തിരിച്ചും. അതുകൊണ്ട് ഞങ്ങളുടെ റിലേഷന്‍ഷിപ്പ് കൂടുതല്‍ സ്ട്രോംഗ് ആവുകയാണ് ചെയ്തത്. കുറച്ചുകൂടി ഫ്രീ ആവുകയാണ് ചെയ്തത്. സ്നേഹം കൂടി എന്നേ പറയാന്‍ പറ്റൂ. അടിയുണ്ടായിട്ടില്ല. പക്ഷേ വീട്ടില്‍ ഞങ്ങള്‍ നേരെ തിരിച്ചാണ്. ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് വേള്‍ഡ് വാര്‍ ആണ്. വീട്ടിലുള്ളതിനേക്കാള്‍ സമാധാനത്തോടെയാണ് ഞങ്ങള്‍ അവിടെ നിന്നത്.

    കോഡ് ഭാഷ ഉപയോഗിച്ചത്

    കോഡ് ഭാഷ ഉപയോഗിച്ചത്

    പരസ്‍പരം കാര്യങ്ങള്‍ പറയാന്‍ ഒരു കോഡ് ഭാഷ ഞങ്ങളവിടെ ഉപയോഗിച്ചിരുന്നു. പുറത്താണെങ്കിലും വീട്ടിലാണെങ്കിലുമൊക്കെ ഞങ്ങള്‍ ഉപയോഗിക്കുന്ന കോഡ് ഭാഷയുണ്ട്. ചുറ്റും മറ്റാരെങ്കിലുമൊക്കെയുള്ളപ്പോള്‍ പരസ്പരം അടിയുണ്ടാക്കുന്നതൊക്കെ ആ ഭാഷ ഉപയോഗിച്ചായിരിക്കും. അത് പക്ഷേ ഏറ്റവും കൂടുതല്‍ ഉപകാരപ്പെട്ടത് ബിഗ് ബോസില്‍ എത്തിയപ്പോഴാണ്. ഞങ്ങള്‍ തന്നെ ഉണ്ടാക്കിയ ഒരു ഭാഷയാണ് അത്. വളരെ പേഴ്‍സണല്‍ ആയിട്ടുള്ള കാര്യങ്ങള്‍ ഞങ്ങള്‍ അങ്ങനെയാണ് പരസ്പരം പറയാറ്. അത് അവിടെയുള്ളവര്‍ക്കും മറ്റാര്‍ക്കും മനസിലാവില്ലെന്നും അമൃത പറയുന്നു.

    English summary
    Amrutha Suresh reveals about Big Boss Experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X