വിവാഹം കഴിച്ചത് ജോത്സ്യൻ കാരണം, ഒരുപാട് സ്നേഹം കിട്ടിയപ്പോൾ വീണുപോയി, അഭി സിനിമ വിട്ടതിന് പിന്നിലും അയാൾ!
വെറും പത്തൊമ്പത് വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു നടൻ ബാലയുമായി ഗായിക അമൃത സുരേഷിന്റെ വിവാഹം നടന്നത്. അത്യാഢംബര പൂർവം നടന്ന വിവാഹത്തിന് അധികം ആയുസുണ്ടായിരുന്നില്ല. പ്രതീക്ഷിച്ചതുപോലൊരു ദാമ്പത്യം അമൃതയ്ക്ക് കിട്ടിയില്ല. മാനസീകവും ശാരീരികവുമായി തളർന്നപ്പോഴാണ് കൈക്കുഞ്ഞുമായി ആദ്യ വിവാഹ ജീവിതത്തിൽ നിന്നും അമൃത പടിയിറങ്ങുന്നത്. ഇന്നും ആദ്യ ഭർത്താവ് തന്നെ ട്രോമകൾ ഉള്ളതുകൊണ്ട് വിവാഹം എന്നതിനോട് തന്നെ താൽപര്യമില്ലാതായിരിക്കുന്നുവെന്ന് പറയുകയാണ് ഗായിക ഇപ്പോൾ.
രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അമൃതയും സഹോദരി അഭിരാമിയും. നേരത്തെ വിവാഹം കഴിച്ചതുകൊണ്ട് ഉണ്ടായ ഒരു ഗുണം എന്റെ മകൾ ഇപ്പോൾ ടീനേജറാണ് എന്നതാണ്. അവൾ എന്റെയും അഭിയുടേയും ഫ്രണ്ടിനെപ്പോലെയാണ്. ബോംബെയിൽ നിന്ന് എന്നെ വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം ഒരാൾ വിളിച്ചിരുന്നു.

അത് അറിഞ്ഞതും അഭി ചോദിച്ചത് മതിയായില്ലേ എന്നാണ്. പ്രപ്പോസലിന്റെ കാര്യം പാപ്പുവിനോട് പറഞ്ഞപ്പോൾ മമ്മി പോയി ട്രൈ ചെയ്തിട്ട് തിരിച്ച് വാ എന്നായിരുന്നു അവളുടെ മറുപടി. വിവാഹം കഴിക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല. പക്ഷെ ഒരു പങ്കാളി വേണമെന്ന് ആഗ്രഹമുണ്ട്. ആദ്യ വിവാഹത്തിന്റെ ട്രോമ ഇപ്പോഴുമുണ്ട്. അതുകൊണ്ടാണ് കല്യാണം എന്ന ഐഡിയ എനിക്ക് അക്സപ്റ്റ് ചെയ്യാൻ പറ്റാത്തത്.
പതിനെട്ട് വയസിൽ വിവാഹനിശ്ചയം കഴിഞ്ഞു. പത്തൊമ്പതാം വയസിൽ വിവാഹവും. ആ പ്രായത്തിൽ വിവാഹം കഴിച്ചത് ജോത്സ്യൻ കാരണമാണ്. ആ പ്രായത്തിൽ എന്റെ വിവാഹം നടക്കണമെന്ന് ജാതകത്തിൽ ഉണ്ടായിരുന്നുവത്രെ. വിവാഹം എന്ന തീരുമാനത്തിലേക്ക് ഞാൻ ആ പ്രായത്തിൽ എത്തിയതിന് ചില കാരണങ്ങളുണ്ട്.
ആശ്രമവും മറ്റും ചുറ്റിപറ്റി വളരെ ഒതുക്കമുള്ള ജീവിതമായിരുന്നു എന്റേത്. ഐഡിയ സ്റ്റാർ സിങറിൽ വന്നശേഷമാണ് കൂടുതൽ ആളുകളെ കണ്ടതും പരിചയപ്പെട്ടതും എക്സ്പ്ലോർ ചെയ്ത് തുടങ്ങിയതും. അതുകൊണ്ട് തന്നെ ആരെങ്കിലും ചെറുതായി സ്നേഹം കാണിച്ചാൽ പോലും അതിൽ വീണുപോകും. ലവ് ബോംബിങ് എന്റെ പ്രണയത്തിന്റെ കാര്യത്തിൽ വലിയൊരു ഫാക്ടറായിരുന്നു.
ഞാൻ സംഗീതത്തെ സ്നേഹിക്കുന്ന ആളായതുകൊണ്ട് അതുമായി ബന്ധപ്പെടുത്തിയും കരിയറുമായി കൂട്ടിച്ചേർത്തും ഒരുപാട് പ്രോമിസുകൾ ആ ലവ് ബോംബിങിനൊപ്പം ഉണ്ടായിരുന്നു. മാത്രമല്ല എന്റെ കുടുംബത്തിനോട് തുടക്കത്തിൽ ഒരുപാട് സ്നേഹം കാണിച്ചിരുന്ന വ്യക്തിയുമായിരുന്നു. അതൊല്ലാം കൂടിയായപ്പോൾ ഞാൻ അയാളെ പ്രണയിച്ച് പോയി.

വിവാഹം എന്റെ വലിയ ആഗ്രഹമായിരുന്നു. ഒരുപാട് സ്നേഹം കിട്ടിയപ്പോൾ ഒരുപാട് സ്വപ്നങ്ങളും ഞാൻ കണ്ടു അമൃത പറഞ്ഞു. അമൃത വിവാഹിതയാകാൻ പോകുന്നുവെന്ന് അന്ന് കേട്ടപ്പോൾ അതിശയിച്ചുപോയിയെന്ന് രഞ്ജിനിയും പറഞ്ഞു. അമൃത വിവാഹം കഴിക്കാൻ പോകുന്നുവെന്ന് കേട്ടപ്പോൾ ഭ്രാന്താണോ കുട്ടിക്ക് എന്ന ചിന്തയാണ് ആദ്യം വന്നത്. അന്ന് എനിക്ക് 29 വയസാണ്. ഞാൻ അഭിപ്രായമൊന്നും പറയാൻ പോയില്ല. പ്രായപൂർത്തിയായ കുട്ടിയാണ്.
സ്വന്തം ജീവിതം എങ്ങനെയാകണം എന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടല്ലോ രഞ്ജിനി പറഞ്ഞു. ചേച്ചിയുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടതുകൊണ്ടാണ് താനും വിവാഹം കഴിക്കാൻ മടിക്കുന്നതെന്ന് സഹോദരി അഭിരാമിയും പറഞ്ഞു. ഞാൻ വിവാഹം കഴിക്കാത്തതിന്റെ ഒരു കാരണം ചേച്ചിയുടെ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ തന്നെയാണ്. ആ വിവാഹം കൊണ്ട് ചേച്ചിക്ക് മാത്രമല്ല എനിക്കും ട്രോമകളുണ്ടായിട്ടുണ്ട്. ഫാമിലി പാക്കേജ് പോലെയായിരുന്നു.
എന്റെ കരിയറിലും ആ വ്യക്തി കാരണം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അഭിനയം അടക്കം എല്ലാം ഞാൻ നിർത്തിയതിന് അയാളും ഒരു കാരണമാണ്. എനിക്ക് ട്രസ്റ്റ് ഇഷ്യൂസുണ്ട്. അതിന് കാരണവും പന്ത്രണ്ട് വയസിൽ ഞാൻ അനുഭവിച്ച ട്രോമകൾ തന്നെയാണ്. വിവാഹത്തോട് എതിർപ്പുള്ളയാളല്ല ഞാൻ. എന്നെങ്കിലും ഒരിക്കൽ വിവാഹം കഴിക്കണമെന്നും ആഗ്രഹമുണ്ട്. പക്ഷെ അതിന് അടുത്ത് പോലും എത്തിയിട്ടില്ല. കല്യാണം എന്നതിനോട് ഭയം മാറി ഇപ്പോൾ ഒരു ഫോബിയ പോലെയാണെന്നും അഭിരാമി കൂട്ടിച്ചേർത്തു.


Click it and Unblock the Notifications
















