ആരുടെ മുന്നിലും തലകുനിക്കാതെ എല്ലാം നേടണം! മകളെക്കുറിച്ചുള്ള അമൃത സുരേഷിന്റെ സ്വപ്‌നങ്ങള്‍!
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടി കണ്ടവരെല്ലാം അമൃത സുരേഷിനെ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. കുട്ടിക്കാലം മുതലേ തന്നെ സംഗീതം പഠിച്ചിരുന്നു അമൃത. റിയാലിറ്റി ഷോയ്ക്ക് പിന്നാലെയായി മികച്ച അവസരങ്ങളാണ് അമൃതയ്ക്ക് ലഭിച്ചത്. ഇതിനിടയിലായിരുന്നു ബാലയുമായുള്ള വിവാഹവും. വിവാഹ ശേഷവും പാട്ടില്‍ സജീവമായിരുന്നു. അധികം വൈകാതെ തന്നെ ഇരുവരും വേര്‍പിരിയുകയായിരുന്നു. അവന്തികയെന്നൊരു മകളുണ്ട് ഇവര്‍ക്ക്. പാപ്പുവിന് വേണ്ടിയുള്ളതാണ് ഇനിയുള്ള ജീവിതമെന്ന് അമൃത പറഞ്ഞിരുന്നു.
അമൃതം ഗമയ എന്ന ബാന്‍ഡുമായി സജീവമാണ് അമൃത. നിരവധി വേദികളില്‍ ഈ ബാന്‍ഡ് പെര്‍ഫോം ചെയ്തിട്ടുണ്ട്. പുതിയ കംപോസിഷനിലേക്ക് കടക്കുന്നതിനിടയിലാണ് ഇവര്‍ ബിഗ് ബോസിലേക്ക് എത്തിയത്. സഹോദരിക്കൊപ്പമായാണ് അമൃത എത്തിയത്. ശക്തമായ പിന്തുണയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. അവസാനനിമിഷമാണ് പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യം സ്ഥിരീകരിച്ചതെന്ന് അമൃത പറഞ്ഞിരുന്നു. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്നായിരുന്നു പരിപാടി അവസാനിപ്പിച്ചത്.

ബിഗ് ബോസിന് ശേഷം തിരികെയെത്തിയ അമൃതയും അഭിരാമിയും വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നു. ബിഇറ്റ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അമൃത പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചത്. കുട്ടിക്കാലം മുതലേ തന്നെ ജനശ്രദ്ധ കിട്ടാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ആളുകള്‍ അടുത്തേക്ക് വരുന്നതും ഫോട്ടോ എടുക്കാന്‍ വരുന്നതുമൊക്കെ ഇഷ്ടമാണ്. എല്ലാവരും എന്നെ നോക്കണം എന്ന തോന്നല്‍ അന്നേയുണ്ടായിരുന്നു. ആരുടേയും മുന്നില്‍ തലകുനിക്കാതെ മകള്‍ സ്വന്തം ലക്ഷ്യം നേടുന്നതാണ് തന്‍രെ സ്വപ്‌നമെന്നും അമൃത പറയുന്നു.
അവന്തികയുടെ മേക്കപ്പിന് ഇരുന്ന് കൊടുത്ത അമൃതയുടെ വീഡിയോ ആയിരുന്നു അടുത്തിടെ വൈറലായി മാറിയത്. എജി വ്‌ളോഗില്‍ വീണ്ടും പാപ്പു എത്തിയതിന്‍രെ സന്തോഷത്തിലായിരുന്നു ആരാധകര്‍. ബിഗ് ബോസിലെത്തിയപ്പോഴും മകളെ മിസ്സ് ചെയ്യുന്നതിനെക്കുറിച്ചായിരുന്നു അമൃത സംസാരിച്ചത്. മത്സരത്തില്‍ തുടരുന്നില്ലെന്നും വീട്ടില്‍ പോവാനാഗ്രഹമുണ്ടെന്നുമായിരുന്നു അമൃത പറഞ്ഞത്. ഇതിന്റെ പിറ്റേ ദിവസമായിരുന്നു ബിഗ് ബോസ് നിര്‍ത്തുകയാണെന്നറിയിക്കാന്‍ മോഹന്‍ലാല്‍ എത്തിയത്. താന്‍ കഴിഞ്ഞ ദിവസം ഇത് പറഞ്ഞതല്ലേയുള്ളൂവെന്നായിരുന്നു അമൃത പറഞ്ഞത്.


Click it and Unblock the Notifications