'ഈ സ്‌നേഹമായിരുന്നു അണ്ണന് കിട്ടേണ്ടിയിരുന്നത്'! അമൃതയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി വൈറല്‍
ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായി മുന്നേറിയ താരമാണ് രജിത്ത് കുമാര്‍. ഷോയിലെത്തിയ ശേഷം വലിയ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്. കളിയാക്കിയവര്‍ പോലും പിന്നീട് ഡോക്ടറോട് അടുത്തിരുന്നു. കണ്ണ് രോഗം കാരണം താല്‍ക്കാലികമായി വിട്ടുനിന്ന രഘു, സുജോ, സാന്ദ്ര തുടങ്ങിയവരായിരുന്നു പിന്നീട് രജിത്തിനോട് അടുപ്പം പുലര്‍ത്തിയത്.
പിന്നാലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിലേക്ക് എത്തിയ അമൃത, അഭിരാമി തുടങ്ങിയവരും രജിത്തിനൊപ്പം നിന്നിരുന്നു. അതുവരെ ഒറ്റയ്ക്ക് കളിച്ച രജിത്തിന് ഇവരുടെയെല്ലാം വരവ് ആശ്വാസമായി മാറിയിരുന്നു. അമൃത അഭിരാമി സഹോദരിമാര്‍ ആദ്യം മുതല്‍ അവസാനം വരെ രജിത്തിനൊപ്പമാണ് നിന്നിരുന്നത്.

രജിത്ത് പക്ഷം നിന്ന ഇരുവരും ആര്യ, വീണ തുടങ്ങിയവര്‍ക്ക് എതിരായിട്ടാണ് നിന്നത്. ബിഗ് ബോസില്‍ ഗ്രൂപ്പിസം കൊണ്ടുവന്നതിന്റെ പ്രധാന കാരണക്കാര്‍ ഇവര്‍ തന്നെയായിരുന്നു, അമൃത അഭിരാമിക്ക് പുറമെ, രഘു, സുജോ, സാന്ദ്ര തുടങ്ങിയവരാണ് രജിത്തിനൊപ്പം നിന്നത്. ആര്യയുടെ ഗ്രൂപ്പിനെ തളയ്ക്കാന്‍ കൃത്യമായ ഗെയിം പ്ലാനമായിട്ടാണ് ഇവര്‍ കളിച്ചത്.

രജിത്തിന് പുറത്തുലഭിക്കുന്ന പിന്തുണ കണ്ടാണ് ഇവര്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്നതെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പുറത്തിറങ്ങിയ ശേഷം ഇവരെക്കുറിച്ച് രജിത്ത് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ഇരുവരും എറ്റവും നല്ല കുട്ടികളാണെന്നാണ് രജിത്ത് അന്ന് അഭിപ്രായപ്പെട്ടിരുന്നത്. മഴ കാത്ത് കഴിയുന്ന വേഴാമ്പലിനെ പോലെ ആയിരുന്നു താനെന്നും അപ്പോള്‍ അവിടേക്ക് സ്‌നേഹ മഴയായി വന്ന ആളുകളാണ് അമൃത അഭിരാമിയെന്നും രജിത്ത് തുറന്നുപറഞ്ഞിരുന്നു.

തങ്ങളുടെ ചേട്ടന്‍ എന്നാണ് രജിത്തിനെ അമൃതയും അഭിരാമിയും വിശേഷിപ്പിച്ചത്. ബിഗ് ബോസ് കഴിഞ്ഞ ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു സഹോദരിമാര്‍. അതേസമയം അമൃത സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചൊരു പുതിയ സ്‌റ്റോറി വൈറലായിരുന്നു. മൂന്ന് പേരുടെയും ചിത്രങ്ങള്‍ പങ്കുവെച്ച് രജിത്ത് ആര്‍മി നടത്തിയ ഒരു പോളിന്റെ സ്‌ക്രീന്‍ ഷോട്ടായിരുന്നു അമൃത ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി ഇട്ടത്.

ഈ സ്‌നേഹമായിരുന്നു അണ്ണന് കിട്ടേണ്ടി ഇരുന്നത്, ബിഗ് ബോസ് ഇവരെ ആദ്യമേ വിളിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരുണ്ടോ എന്നായിരുന്നു പോളിലെ ചോദ്യം. ഇതിന് മറുപടിയായി യെസ് എന്ന് 72% പേരും നോ എന്ന് 28% പേരും ടിക്ക് ചെയ്തിരിക്കുന്നു. പോളില്‍ വിജയിച്ചതിന്റെ സന്തോഷമായിരുന്നു അമൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഒപ്പം ഗായിക ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഇട്ടത് രജിത്ത് ആരാധകരെ സന്തോഷത്തിലാഴ്ത്തിയിരുന്നു.


Click it and Unblock the Notifications