വീണ നായര്‍ക്ക് അമൃത സുരേഷിന്‍റെ മറുപടി! ഇതിലും മികച്ച കമന്‍റ് കിട്ടാനില്ല! ഇത് പൊളിച്ചു!

ബിഗ് ബോസ് സീസണ്‍ 2 ല്‍ മത്സരിക്കാനായി അമൃത സുരേഷും അഭിരാമി സുരേഷും എത്തിയിരുന്നു. രണ്ട് വ്യക്തികളാണെങ്കിലും മത്സരത്തില്‍ ഇവര്‍ ഒരാളാണെന്നായിരുന്നു ബിഗ് ബോസ് വ്യക്തമാക്കിയത്. തികച്ചും വ്യത്യസ്തരായ രണ്ട് വ്യക്തികളാണെന്നായിരുന്നു ഇരുവരും പറഞ്ഞത്. നോമിനേഷനിലും എവിക്ഷനിലും ഗെയിമിലുമെല്ലാം ഇരുവരും ഒരുമിച്ചാണ് തീരുമാനങ്ങളെടുത്തത്. ആദ്യയാഴ്ചയില്‍ത്തന്നെ ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ മത്സരിക്കാനുള്ള യോഗ്യതയും ഇവര്‍ നേടിയിരുന്നു. പൊതുവെ ശാന്തസ്വഭാവക്കാരാണെങ്കിലും വഴക്കിടാന്‍ വന്നവര്‍ക്ക് കൃത്യമായ മറുപടിയായിരുന്നു ഇരുവരും നല്‍കിയത്.

ആര്യ, വീണ, ദയ, എലീന, ഫുക്രു, ഷാജി തുടങ്ങിയവരുമൊക്കെയായി ഇവര്‍ വഴക്കിട്ടിരുന്നു. രജിത്തിനൊപ്പമായിരുന്നു ഇവര്‍ മിക്ക സമയവും. അതിനിടയില്‍ സംസാരിക്കാന്‍ ചെന്നപ്പോള്‍ തന്നെ അകറ്റിനിര്‍ത്തിയിരുന്നുവെന്ന് എലീന പറഞ്ഞിരുന്നു. രജിത്തിനെ ആശ്രയിച്ചായിരുന്നു അമൃത നിന്നിരുന്നതെന്നും അക്കാര്യത്തില്‍ താന്‍ വിയോജിപ്പ് അറിയിച്ചിരുന്നുവെന്നും രഘു പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷമുള്ള അഭിമുഖത്തിലായിരുന്നു രഘു ഇതേക്കുറിച്ച് പറഞ്ഞത്.

Amrutha

ബിഗ് ബോസില്‍ നിന്നും പുറത്തുപോവുന്നതിനായി തങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്നും അതിന്‍രെ പിറ്റേ ദിവസമാണ് ഷോ അവസാനിപ്പിക്കുകയാണെന്നറിഞ്ഞതെന്നും ഇവര്‍ പറഞ്ഞിരുന്നു. വഴക്കുകളെല്ലാം പറഞ്ഞവസാനിപ്പിച്ച് കെട്ടിപ്പിടിച്ചായിരുന്നു എല്ലാവരും ബിഗ് ബോസില്‍ നിന്നും ഇറങ്ങിയത്. ബിഗ് ബോസില്‍ ഏറ്റവും ക്രൂക്ക്ഡ് ആയിത്തോന്നിയ മത്സരാര്‍ത്ഥികളിലൊരാളാണ് അമൃതയെന്ന് വീണ നായര്‍ പറഞ്ഞിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു വീണ ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.

ബിഗ് ബോസ് വീട്ടിലെ സമാധാന അന്തരീക്ഷം നഷ്ടമായത് ഇവരുടെ വരവോടെയാണെന്നും വീണ പറഞ്ഞിരുന്നു. വീണയെക്കാണുമ്പോള്‍ നെഗറ്റീവ് വൈബാണെന്ന് അമൃത പറഞ്ഞിരുന്നു. ഇതേക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ വഴക്കിട്ട് പോവുകയായിരുന്നു വീണ. ഇത് തന്നെയാണ് താനും പറഞ്ഞതെന്നായിരുന്നു അമൃത പറഞ്ഞത്. വീണയുടെ ക്രൂക്ക്ഡ് പരാമര്‍ശനത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍.

വീണയുടെ അഭിമുഖത്തിന്റെ പത്ര കട്ടിംഗിസിനൊപ്പമായാണ് അമൃത മറുപടി പോസ്റ്റ് ചെയ്തത്. ഈ മനോഹരിയായ സ്ത്രീയ്ക്ക് ആശംസകളും പ്രാര്‍ത്ഥനകളും എന്നായിരുന്നു അമൃതയുടെ മറുപടി. കിടിലന്‍ മറുപടിയാണ് അമൃത നല്‍കിയതെന്നാണ് ആരാധകര്‍ പറയുന്നത്. ബിഗ് ബോസുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളില്‍ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ അരങ്ങേറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X