പാവം ബാല! എത്ര വേദനിക്കുന്നുണ്ടാവും? അമൃത സുരേഷിന്‍റെ ഫാമിലി ട്രീ പോസ്റ്റിലെ കമന്‍റ് വൈറല്‍!
ഐഡിയ സ്റ്റാര്‍ സിംഗറില്‍ പങ്കെടുത്തതോടെയാണ് അമൃത സുരേഷിനെ പ്രേക്ഷകര്‍ ശ്രദ്ധിച്ച് തുടങ്ങിയത് കുട്ടിക്കാലം മുതലേ തന്നെ സംഗീതപഠനം ആരംഭിച്ച അമൃത മികച്ചൊരു ഗായികയാണെന്ന് തെളിയിച്ചിരുന്നു. വ്യത്യസ്തമായ ഗാനങ്ങളുമായെത്തുമ്പോള്‍ പ്രേക്ഷകര്‍ ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്. ഈ പരിപാടി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് പിന്നണി ഗാനരംഗത്തും സ്റ്റേജ് പരിപാടികളിലും അമൃത സജീവമായത്. അമൃതയക്ക് പിന്നാലെയായി അഭിരാമി സുരേഷും സജീവമായതോടെ ഇരുവരും മ്യൂസിക് ബാന്‍ഡ് തുടങ്ങുകയായിരുന്നു.
ചേച്ചിയുടേയും അനിയത്തിയുടേയും പാട്ടിന് ആരാധകരേറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവരുടെ പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. മകളായ പാപ്പുവിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചും അമൃത എത്താറുണ്ട്. തെന്നിന്ത്യന്‍ താരമായ ബാലയായിരുന്നു അമൃതയെ വിവാഹം ചെയ്തത്. പ്രണയിച്ച് വിവാഹിതരായ ഇരുവരും പിന്നീട് വേര്‍പിരിയുകയായിരുന്നു. മകള്‍ അമൃതയ്‌ക്കൊപ്പമാണ് കഴിയുന്നത്. മകളുടെ പാട്ടും ഡാന്‍സുമൊക്കെ പങ്കുവെച്ച് അമൃത എത്താറുണ്ട്.

അച്ഛന്‍റേയും അമ്മയുടേയും വിവാഹവാര്‍ഷികം
32ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന അച്ഛനും അമ്മയ്ക്കും ആശംസ നേര്‍ന്നാണ് അമൃത ഇപ്പോള്‍ എത്തിയിട്ടുള്ളത്. കുടുംബസമേതമുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. നിരവധി പേരാണ് ഇവര്‍ക്ക് ആശംസ നേര്‍ന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് വൈറലായി മാറിയതിന് പിന്നാലെയായാണ് കമന്‍റുമായി ആരാധകരെത്തിയത്.

ബാലയുടെ അവസ്ഥ
പുതുവത്സരത്തെ വരവേല്‍ക്കുന്നതിനിടയില്‍ ഈ സന്തോഷവും കൂടിയെത്തിയതോടെ അമൃതയും അഭിരാമിയും വളരെ ആക്ടീവാണ്. ഇത്തവണത്തെ ആഘോഷം കളറായിരിക്കുമെന്ന് തന്നെയാണ് ആരാധകരും പറയുന്നത്. രണ്ട് കല്യാണം കൂടി ഇനിയും നടത്താനുണ്ടെന്നും അച്ഛനും അമ്മയ്ക്കും അത് വലിയ കടമ്പയാണെന്നുമുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്. അതേ സമയം തന്നെ ബാലയെക്കുറിച്ചുള്ള കമന്റുകളുമുണ്ട്. പാവം ബാല, എത്ര ഫീല്‍ ചെയ്യുന്നുണ്ടാവും അതേ സാഹചര്യത്തിലൂടെയാണ് താനും കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്നായിരുന്നു ഒരാളുടെ കമന്റ്.

അമ്മയുടെ വഴിയെ
പാപ്പുക്കുട്ടനും സംഗീതവഴിയെ സഞ്ചരിച്ച് തുടങ്ങുകയാണെന്നും മഹാനവമി ദിനത്തില്‍ മൂകാംബികയില്‍ വെച്ചാണ് തുടക്കം കുറിക്കുന്നതെന്നും വ്യക്തമാക്കി അമൃത സുരേഷ് എത്തിയിരുന്നു. ഇതുവരെയുള്ള ജീവിതത്തില്‍ താന്‍ ഏറെ കാത്തിരുന്ന നിമിഷമാണ് ഇതെന്നും എല്ലാവരും അനുഗ്രഹിക്കണമെന്നും അമൃത കുറിച്ചിരുന്നു. പാപ്പുവിന് ആശംസ അറിയിച്ച് ആരാധകരും സുഹൃത്തുക്കളുമൊക്കെ എത്തിയിട്ടുണ്ട്.


Click it and Unblock the Notifications