'സമാധാനമായി ഞങ്ങളെല്ലാവരും ഉറങ്ങി, വളർത്തുദോഷാണെന്നൊക്കെ പറയുമായിരുന്നു, ഉച്ചത്തിൽ പാട്ടുവെച്ച് അലറി കരഞ്ഞു'
വലിയൊരു പെരുമഴ പെയ്ത് തോർന്നത് പോലെയാണ് ഇപ്പോൾ ഗായിക അമൃത സുരേഷിന്റെ ജീവിതവും. ബാലയുമായുള്ള വിവാഹ ബന്ധവും ഡിവോഴ്സും പിന്നീടുണ്ടായ പ്രശ്നങ്ങളുമെല്ലാം അമൃതയേയും കുടുംബത്തേയും വല്ലാതെ ബാധിച്ചിരുന്നു. വിവാഹമോചന സമയത്ത് വെച്ച നിബന്ധനകൾ നിലനിൽക്കുന്നതിനാൽ തന്നെ മോശമായി ചിത്രീകരിക്കുന്ന തരത്തിൽ മുൻ ഭർത്താവ് പലതവണ സംസാരിച്ചിട്ടും അമൃതയോ മറ്റ് കുടുംബാംഗങ്ങളോ പ്രതികരിച്ചിരുന്നില്ല. അതിനാൽ തന്നെ തെറ്റ് അമൃതയുടെ ഭാഗത്താണെന്ന് ഒരു വിഭാഗം ആളുകൾ കരുതിയിരുന്നു. അടുത്തിടെയാണ് താൻ ബാലയിൽ നിന്നും അനുഭവിച്ചതെല്ലാം അമൃത തുറന്ന് പറഞ്ഞത്.
അതിനുശേഷം അമൃതയേയും കുടുംബത്തേയും പിന്തുണയ്ക്കുന്നവരാണ് ഏറെയും. ഇപ്പോഴിതാ താൻ എന്തുകൊണ്ട് പ്രതികരിക്കാൻ വൈകിയെന്ന് വെളിപ്പെടുത്തുകയാണ് അമൃത ഇപ്പോൾ. ജി വ്ലോഗ്സ് എന്ന അമൃതയുടേയും സഹോദരിയുടേയും യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ ക്യു ആന്റ് എ വീഡിയോയിൽ സംസാരിക്കവെയാണ് ഈ വിഷയത്തിൽ അമൃത മറുപടി നൽകിയത്.

എന്തുകൊണ്ട് പ്രതികരിക്കാൻ വൈകിയെന്ന് ചോദിച്ചാൽ... രണ്ട് കൈ തട്ടിയാൽ ആണല്ലോ ശബ്ദമുണ്ടാവുക. കാര്യങ്ങൾ അൺവാണ്ടഡായി പറഞ്ഞ് മീഡിയയ്ക്ക് മുമ്പിൽ കൊണ്ടുവരേണ്ടെന്ന് തീരുമാനിച്ചിരുന്നു. അതുകൊണ്ട് ഞാനും ഫാമിലിയും ഒഴിഞ്ഞ് മാറുകയാണ് ചെയ്തത്. രണ്ടാമത്തെ കാര്യം എന്താണെന്ന് വെച്ചാൽ... ഡിവോഴ്സ് നടന്നപ്പോൾ ഒരു മ്യൂച്ചൽ എഗ്രിമെന്റുണ്ടായിരുന്നു.
രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ജീവിതത്തിൽ ഇടപെടുകയോ പരസ്പരം മോശം പറയുകയോ പരാമർശിക്കുകയോ മകളെ മീഡിയയ്ക്ക് മുമ്പിൽ കൊണ്ടുവരികയോ ഒന്നും ചെയ്യാൻ പാടില്ലെന്ന മ്യൂച്ചൽ എഗ്രിമെന്റുണ്ടായിരുന്നു. കോടതി നിയമം തെറ്റിക്കാൻ പാടില്ലെന്ന തീരുമാനവുമുണ്ടായിരുന്നു.
അതുപോലെ തുറന്ന് പറഞ്ഞാൽ വിക്ടിം കാർഡ് ആകുന്ന ഒരു സീനുമുണ്ടാകുമല്ലോ. ആ വിക്ടിം കാർഡ് കളിക്കേണ്ടെന്നും കരുതിയിരുന്നു. നേരത്തെ പല കാര്യങ്ങളും പറഞ്ഞിരുന്നുവെങ്കിൽ നിങ്ങളിൽ ഒരുപാട് പേരുടെ മനസിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണകൾക്ക് ഒരു ഉത്തരം കിട്ടുമായിരുന്നു.
അത് ശരിയാണ്... പിന്നെ എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ... ആളുകൾ എനിക്ക് എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞപ്പോൾ ഇതുവരെ കേട്ടിരുന്ന കുറ്റപ്പെടുത്തലുകൾക്ക് അവസാനമായി എന്നതിൽ സന്തോഷമുണ്ട്. എന്റെ അവസ്ഥകൾ നിങ്ങൾ അറിഞ്ഞു. ഞാൻ ഇന്നസെന്റായിരുന്നുവെന്ന് ആളുകൾ പറയുന്നത് കേട്ടപ്പോൾ എനിക്ക് ഒരു റിലീഫാണുണ്ടായത്. പതിനാല് വർഷത്തിനുശേഷം ഒരു ദീർഘനിശ്വാസമെടുത്ത സുഖമായിരുന്നു. സമാധാനമായിട്ട് ഒന്ന് ഉറങ്ങി ഞങ്ങൾ എല്ലാവരും.
ഞങ്ങളെ കേൾക്കാനും ആളുണ്ടല്ലോയെന്ന് തോന്നി. മനുഷ്യർ മിസ്റ്റേക്ക്സ് ചെയ്യും. അത് ഓർഗാനിക്കാണ് നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. എല്ലാവരുടെ ലൈഫിലും മിസ്റ്റേക്ക്സ് പറ്റിയിട്ടുണ്ടാകുമല്ലേ. എന്റെ അത്ര മണ്ടത്തരങ്ങൾ പറ്റിയിട്ടില്ലെങ്കിലും... മാരേജ് ലൈഫ് ട്രോമ ഓവർകം ചെയ്തോയെന്നത് ഇപ്പോഴും അറിയില്ല. മോൾ ഉള്ളതുകൊണ്ട് തന്നെ ട്രോമറ്റൈസ്ഡായി ഇരിക്കാനുള്ള ഓപ്ഷനില്ല.

ഞാൻ വിഷമിച്ചിരുന്നാൽ പാപ്പു അടക്കം എല്ലാവരും വിഷമിക്കും. പല സിറ്റുവേഷനിലും അമ്മയുടെ അടക്കം എല്ലാവരുടെയും മുമ്പിൽ വൻ ഷോ ഓഫ് കാണിച്ചിട്ട് മുറിയിൽ വന്ന് ഡോർ കുറ്റിയിട്ട് ഉച്ചത്തിൽ പാട്ടുവെച്ച് അലറി കരഞ്ഞ സാഹചര്യങ്ങളുണ്ട്. അത് പുറത്ത് കാണിക്കാൻ പറ്റുന്ന അവസ്ഥയായിരുന്നില്ല. സിംഗിൾ മോം എന്ന ഫാക്ടറാണ് എന്നെ കൂടുതൽ സ്ട്രോങ്ങാക്കിയത്.
പാപ്പു ഇല്ലായിരുന്നുവെങ്കിൽ തളർന്ന് ഞാൻ മൂലക്കിരുന്നേനെ. എന്തൊക്കെ സംഭവിച്ചാലും ജീവിതം മുന്നോട്ട് പോയല്ലേ പറ്റു. ഞാൻ വളരെ സില്ലിയായ പാവം പിടിച്ച കുട്ടിയായിരുന്നു പണ്ട്. അതുകൊണ്ട് എന്റെ അവസ്ഥയിലൂടെ കടന്ന് പോകുന്നവർക്ക് ജീവിതത്തിലേക്ക് തിരിച്ച് വരാൻ പറ്റും. ഞാൻ അതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ്.
എന്റെ ലൈഫിലുണ്ടായ പ്രശ്നങ്ങൾ കാരണം പഴികേട്ടിട്ടുള്ളത് ഏറെയും അച്ഛനും അമ്മയുമാണ്. വളർത്തുദോഷാണെന്നൊക്കെ പലരും പറയുമായിരുന്നു. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്താണ് സംഭവിച്ചതെന്ന് ഞാൻ പറഞ്ഞിരുന്നില്ല. നിങ്ങൾക്ക് കിട്ടിയ അറിവ് വെച്ചാണല്ലോ നിങ്ങൾ സംസാരിച്ചത്.
ഇത്രയും വർഷം 95 ശതമാനവും ഞങ്ങൾ കുറ്റപ്പെടുത്തലുകളാണ് കേട്ടിട്ടുള്ളത്. ഇപ്പോൾ ഞങ്ങളെ ആളുകൾ മനസിലാക്കി ചേർത്ത് നിർത്തുന്നത് കാണാൻ അച്ഛൻ ഇല്ലാതെ പോയതിൽ ഞങ്ങൾക്ക് നല്ല വിഷമമുണ്ട്. അച്ഛൻ ചിലപ്പോൾ മുകളിൽ ഇരുന്ന് ഇതൊക്കെ കാണുന്നുണ്ടാവും. അച്ഛന്റെ അനുഗ്രഹം കൊണ്ടായിരിക്കും നിങ്ങൾ ഇപ്പോൾ ഞങ്ങളെ മനസിലാക്കിയതും എന്നാണ് അമൃത പറഞ്ഞത്. പിന്നീട് സഹോദരി കടന്നുവന്ന സാഹചര്യങ്ങളെ കുറിച്ച് അഭിരാമിയാണ് സംസാരിച്ചത്.
അമൃത സുരേഷ് ആരെയും ഉപദ്രവിക്കാൻ ഇഷ്ടപ്പെടാത്തയാളാണ്. അങ്ങനെയുള്ളൊരാളെ എന്തിനാണ് എല്ലാവരും വെറുക്കുന്നതെന്ന് ഞാനും ചിന്തിച്ചിട്ടുണ്ട്. ഞങ്ങൾ വ്ലോഗേഴ്സായതുകൊണ്ട് ഞങ്ങളുടെ ലൈഫ് സോഷ്യൽമീഡിയയിൽ എക്സ്പോസ്ഡാണ്. ചേച്ചി ഇന്നസെന്റാണെന്ന് തെളിഞ്ഞപ്പോൾ ഞങ്ങൾ വീട്ടുകാർക്കാണ് കുറേക്കൂടി റിലീഫ് കിട്ടിയതെന്ന് അഭിരാമിയും പറഞ്ഞു.


Click it and Unblock the Notifications











