'ചിലരുടെ വാക്കുകളേക്കാൾ ശക്തമായ സത്യം അവളുടെ പുഞ്ചിരി പറയുന്നു, അമ്മയും മകളും സന്തോഷത്തോടെ ഇരിക്കൂ'
അമൃതയുടെ വിവാഹം കുറച്ച് നേരത്തെയായിപ്പോയി... കുറച്ച് നേരത്തെയായിപ്പോയിയെന്ന് തോന്നുന്നുണ്ട്. ജീവിതത്തില്‍ അമൃതയ്ക്ക് പക്വതക്കുറവുണ്ടെന്ന് തോന്നിയിട്ടുണ്ട്. ഇതാണ് വിവാഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായതും. ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കുറച്ചുകൂടി കാത്തിരിക്കാമായിരുന്നു എന്നാണ് മരിക്കും മുമ്പ് ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ട് സംസാരിക്കവെ ഗായിക അമൃത സുരേഷിന്റെ അച്ഛൻ പറഞ്ഞത്. ഒരു ചാനല്‍ റിയാലിറ്റി ഷോയില്‍ വെച്ചാണ് അമൃതയും ബാലയും കണ്ടുമുട്ടിയതും പരിചയപ്പെട്ടതും പ്രണയത്തിലായതും.
റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു അമൃത. പിന്നീടായിരുന്നു പ്രണയം വിവാഹത്തിലെത്തിയത്. ഇരുവര്‍ക്കും ഒരു മകളുണ്ട്. ഏറെ നാളുകളായി ഇരുവരും വിവാഹമോചിതരായിട്ട്. എന്നാൽ ഇന്നും ഇരുവർക്കും ഇടയിലുള്ള പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല. മകളുടെ പേരിൽ ഇപ്പോഴും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.

ബന്ധം വേർപ്പെടുത്തിയപ്പോൾ മകളുടെ സംരക്ഷണം അമൃതയ്ക്കാണ് കിട്ടിയത്. എന്നാൽ അമൃത മകളെ സംരക്ഷിക്കാൻ തുടങ്ങിയശേഷം തനിക്ക് കാണാനോ സംസാരിക്കാനോ സാധിക്കുന്നില്ലെന്നതാണ് എന്നത്തേയും ബാലയുടെ പരാതി. ഒരു സമയത്ത് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചിരുന്നു.
എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബാല ചില വെളിപ്പെടുത്തലുകൾ അഭിമുഖത്തിൽ നടത്തിയതോടെ അമൃത-ബാല വിഷയം വീണ്ടും ചർച്ചയാവുകയാണ്. അമൃതയുമായുള്ള ബന്ധം വേർപ്പെടുത്തിയത് കാണാൻ പാടില്ലാത്ത ചിലത് കണ്ടതുകൊണ്ടാണെന്നാണ് ബാല പറഞ്ഞത്. പലതും താൻ തുറന്ന് പറയാത്തതാണെന്നും ബാല പറഞ്ഞിരുന്നു.
മകൾ അമൃതയുടെ പുതിയ ജീവിതപങ്കാളിയെ അച്ഛായെന്ന് വിളിക്കുന്നതിനോടും ബാലയ്ക്ക് എതിർപ്പുണ്ട്. അതെ കുറിച്ചും അടുത്തിടെ ബാല പറഞ്ഞിരുന്നു. നിരന്തരമായി തനിക്കും കുടുംബത്തിനും എതിരെ ആരോപണങ്ങൾ വരുന്നതുകൊണ്ട് വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് അമൃതയ്ക്ക് നേരിടേണ്ടി വരുന്നത്.
ബാലയുടെ ആരോപണങ്ങൾക്കെല്ലാമുള്ള മറുപടി മകൾക്കൊപ്പമുള്ള ഒരു ചെറുവീഡിയോയിലൂടെ നൽകിയിരിക്കുകയാണ് അമൃത ഇപ്പോൾ. പാട്ടുപാടികൊണ്ട് മകളുടെ മുടി പിന്നികെട്ടുന്ന അമൃതയാണ് വീഡിയോയിലുള്ളത്. അമൃതയുടെ പാട്ട് പുഞ്ചിരി തൂകി ആസ്വദിക്കുന്ന മകൾ പാപ്പുവിനെയും വീഡിയോയിൽ കാണാം. ലൈഫ് എന്നാണ് വീഡിയോ പങ്കിട്ട് അമൃത നൽകിയ തലക്കെട്ട്.

അമൃതയുടെയും മകളുടെയും പുതിയ വീഡിയോ എത്തിയതോടെ പിന്തുണ അറിയിച്ച് നിരവധി പേരാണ് എത്തിയത്. ചിലരുടെ വാക്കുകളേക്കാൾ ശക്തമായ സത്യം അവളുടെ പുഞ്ചിരി പറയുന്നു, അമ്മയും മകളും സന്തോഷത്തോടെ ഇരിക്കൂ എന്നെല്ലാമാണ് ആരാധകർ കമന്റ് ചെയ്തത്. സൂപ്പർ അമ്മയെന്നും ചിലർ അമൃതയെ വിശേഷിപ്പിച്ചിട്ടുണ്ട്. മകൾക്കൊപ്പമുള്ള വീഡിയോയ്ക്ക് പുറമെ ഒരു വാചകവും അമൃത സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.
വേദന പരത്തുന്നതിനുപകരം മുറിവുകൾ സുഖപ്പെടുത്തി. അതാണ് ശക്തി എന്നാണ് അമൃത കുറിച്ചത്. ഒരിടയ്ക്ക് തന്നെ കുറ്റപ്പെടുത്തിയുള്ള ആളുകളുടെ പ്രവൃത്തികളോട് അമൃത പ്രതികരിക്കാറുണ്ടായിരുന്നു. എന്നാൽ പക്ഷെ ഇപ്പോൾ അമൃത എന്തൊക്കെ വിമർശനം വന്നാലും അവയെ എല്ലാം അവഗണിക്കുകയാണ് പതിവ്. അമൃതയ്ക്ക് വേണ്ടി ഇപ്പോൾ സംസാരിക്കാറുള്ളത് മകൾ അഭിരാമിയാണ്.
'നിയമം നിങ്ങള്‍ പാലിക്ക്... ഞാനും പാലിക്കാം. എല്ലാവര്‍ക്കും സന്തോഷം. അതില്‍ ഒരു പോയന്റ് മാത്രം എനിക്ക് മനസിലായില്ല. ഞങ്ങള്‍ക്കൊരു കുട്ടിയുണ്ടെന്ന്. അവന്തിക പാപ്പു ബേബി എനിക്കും അമൃതക്കുമുള്ള കുട്ടിയാണ്. അല്ലാതെ അവരുടെ കുടുംബത്തിലുള്ള കുട്ടിയല്ല അത്. അതിന് അവകാശം എന്റെ അച്ഛനും അമ്മക്കും പോലുമില്ല. എന്റെ കുട്ടിയെന്ന് നീ പറയുകയാണ് എങ്കില്‍ നീ വിവാഹം കഴിച്ച് കുട്ടിയുണ്ടാക്ക്.'
'അതുപോലെ അവരുടെ അമ്മയോടും പറയാം. അവരുടെ കുട്ടികള്‍ എന്ന അവകാശം അമൃതക്കും അഭിരാമിക്കും മേല്‍ കാണിക്കാം. എന്റെ കുട്ടിയുടെ മേല്‍ കാണിക്കരുത്. എന്റെ കുട്ടിയെ എടുത്ത് കൊണ്ട് പോയി എന്നെ കാണിക്കാതെ വീട്ടില്‍ അടച്ചുവെച്ചിട്ട് ഞങ്ങള്‍ക്കൊരു കുട്ടിയുണ്ടെന്ന് പറയുന്നത് ന്യായമല്ലെന്നാണ്', അഭിരാമി സുരേഷ് അമൃതയെ പിന്തുണച്ച് എത്തിയപ്പോൾ ബാല പറഞ്ഞത്.


Click it and Unblock the Notifications