'അവർ സന്തോഷമായി ജീവിക്കട്ടെ, ഉപദ്രവിക്കാതെ ഇരുന്നാൽ മതി, ഉടായിപ്പൊക്കെ കാണിച്ച് നല്ല ആളാണെന്ന് ധരിപ്പിക്കണം'

ഈ വർഷം ഏറ്റവും കൂടുതൽ വാർത്തകളിലും വിവാദങ്ങളിലും നിറഞ്ഞ് നിന്നവരാണ് ​ഗായിക അമൃത സുരേഷും കുടുംബവും നടൻ ബാലയും. ഇരുവരും തമ്മിൽ വർഷങ്ങളായി സോഷ്യൽമീഡിയ വഴി യു​ദ്ധം നടക്കുന്നുണ്ട്. പഴി ചാരലും കുറ്റപ്പെടുത്തലും മകൾക്ക് വേണ്ടിയുള്ള തർ‌ക്കവുമെല്ലാം അതിൽപ്പെടും. പോര് അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയതും ഈ വർഷമായിരുന്നു. വർഷങ്ങളായി നടക്കുന്ന വഴക്കിന് ഒറ്റ വീഡിയോയിലൂടെ ഇരുവരുടെയും മകൾ അവന്തിക അവസാനം കുറിച്ചു.

മകളെ അമൃത സുരേഷ് കാണാൻ പോലും അനുവദിക്കാതെ പിടിച്ചുവെച്ചിരിക്കുകയായിരുന്നുവെന്നാണ് ബാല നിരന്തരമായി അഭിമുഖങ്ങളിലൂടെയും സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെയും പറഞ്ഞിരുന്നത്. എന്നാൽ തനിക്ക് അച്ഛനൊപ്പം കഴിയാനോ അദ്ദേഹത്തെ കാണാനോ താൽപര്യമില്ലെന്ന് മകൾ തന്നെ നേരിട്ട് വീഡിയോയിൽ എത്തി പറഞ്ഞു. മകളുടെ വീഡിയോ പുറത്ത് വന്നതിന് ബാലയുമായുള്ള വിവാ​ഹമോചനത്തിലേക്ക് തന്നെ എത്തിച്ച കാരണങ്ങളും അമൃത വെളിപ്പെടുത്തി.

Amrutha Suresh bala

നേരിട്ട ക്രൂര പീഡനങ്ങളുടെ ചിത്രങ്ങളും മറ്റും അമൃത പുറത്ത് വിട്ടു. പിന്നാലെ ബാലയെ പോലീസ് അറസ്റ്റ് ചെയ്യു​കയും ചെയ്തു. സത്യങ്ങൾ വെളിപ്പെടുത്തിയശേഷം സൈബർ ആക്രമണങ്ങളിൽ നിന്ന് അടക്കം അമൃതയ്ക്കും കുടുംബത്തിനും മകൾക്കും മോചനം ലഭിച്ചു. മകളുടെ താക്കീത് കിട്ടിയശേഷം കുഞ്ഞുമായി ബന്ധപ്പെട്ട ഒന്നും തന്നെ ബാല സംസാരിക്കാതെയുമായി. ബാലയിൽ നിന്നും നിരന്തരം ഭീഷണികൾ വരെ അമൃതയ്ക്കും മകൾക്കും നേരിടേണ്ടി വന്നിരുന്നു.

ഇപ്പോഴിതാ ബാലയെ കുറിച്ചും സൈബർ ആക്രമണങ്ങളെ കുറിച്ചും ഏഷ്യനെറ്റ് ന്യൂസിന് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ അമൃതയും സഹോദരി അഭിരാമിയും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ആരെയും കുറ്റപ്പെടുത്താനോ ഉപദ്രവിക്കാനോ ആ​ഗ്രഹിക്കുന്നില്ലെന്നും അവർ സന്തോഷമായി ജീവിക്കട്ടെ തങ്ങളെ ഉപദ്രവിക്കാതെ ഇരുന്നാൽ മതി എന്നുമാണ് അമൃത പറഞ്ഞത്.

എല്ലാവരുടെയും സെപ്പറേഷൻ നടക്കുമ്പോൾ ഉണ്ടാകുന്നതുപോലെ ഞങ്ങളുടേതും ഒരു ലീ​ഗൽ എ​ഗ്രിമെന്റിന്റെ പുറത്താണ് നടന്നിരിക്കുന്നത്. അതിലെ ചില റൂൾസ് ആന്റ് റെ​ഗുലേഷൻസിലെ ഒന്നാണ് പരസ്പരം ആരും വന്ന് അങ്ങോട്ടും ഇങ്ങോട്ടും കരിവാരി തേയ്ക്കരുത്, മീഡിയയിൽ വന്ന് ഒന്നും പറയരുത് എന്നത്. അത് ഫോളോ ചെയ്യാനാണ് ഞാൻ ശ്രമിച്ചത്.

ഞാനായിട്ട് ഈ വിഷയത്തിൽ സംസാരിച്ചാൽ മകൾ വീണ്ടും ഇതിൽ വലിച്ചിഴയ്ക്കപ്പെടും എന്നറിയാവുന്നതുകൊണ്ട് കഴിയുന്നതും ഞങ്ങൾ അതിൽ നിന്നും ഒഴിഞ്ഞ് മാറാൻ ശ്രമിക്കുകയായിരുന്നു. മോൾക്ക് നേരെ വന്ന സൈബർ ആക്രമണം സഹിക്കാൻ പറ്റാത്തതുകൊണ്ട് ഞാൻ പറഞ്ഞ് പോയതാണ്. ഇപ്പോഴും ആരെയും കുറ്റപ്പെടുത്താനോ ഉപദ്രവിക്കാനോ ഞാൻ വരുന്നില്ല. അവർ സന്തോഷമായി ജീവിക്കട്ടെ. ഞങ്ങളെ ഉപദ്രവിക്കാതെ ഇരുന്നാൽ മതി എന്നാണ് അമൃത പറഞ്ഞത്.

Amrutha Suresh bala

നമ്മൾ കാരണം അച്ഛനും അമ്മയും വേദനിക്കുക എന്നത് വളരെ വിഷമമുള്ള കാര്യമാണ്. അൾട്ടിമേറ്റ്ലി എല്ലാവരും കുറ്റപ്പെടുത്തുമ്പോൾ വളർത്ത് ദോഷമാണ് എന്നാണല്ലോ പറയുന്നത്. മക്കളെ ഇങ്ങനെ അഴിച്ചുവിട്ടേക്കുവാണെന്നും പറയും. പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുമോ എന്നിങ്ങനെ ഭയങ്കര മോശമായ കമന്റുകളാണ് വന്നിരുന്നത് അമൃത കൂട്ടിച്ചേർത്തു. പിന്നീട് അഭിരാമിയാണ് സംസാരിച്ചത്.

ഫാമിലി, സ്നേഹം, നന്മ കാണിക്കുന്ന കുറച്ച് കാര്യങ്ങൾ ചെയ്താൽ എല്ലാം കവറാകും. ഇത് കലിയു​ഗമായതുകൊണ്ടായിരിക്കാം... ഇനിയങ്ങോട്ട് കണ്ടന്റ് ക്രിയേറ്റേഴ്സ് ആണെങ്കിലും ആരും തന്നെ വളരെ ജെനുവിനായി നിൽക്കരുത്. കുറച്ച് ഉടായിപ്പൊക്കെ കാണിച്ച് ഞാൻ നല്ലൊരു ആളാണെന്ന് ആൾക്കാരെ കൺവിൻസ് ചെയ്യണം. കൺവിൻസിങ് സ്റ്റാറായിരിക്കണം എന്നാലെ റെഡിയാകു എന്നാണ് അഭിരാമി പറഞ്ഞത്.

അടുത്തിടെ ബാല വീണ്ടും വിവാ​ഹിതനായി. മാമന്റെ മകളായ മുറപ്പെണ്ണ് കോകിലയെയാണ് ബാല വിവാഹം ചെയ്തത്. ഇത് ബാലയുടെ നാലാം വിവാഹമാണെന്നും റിപ്പോർട്ടുകളുണ്ട്. കോകിലയുമായുള്ള വിവാഹത്തോടെ കൊച്ചി വിട്ട ബാല ഇപ്പോൾ വൈക്കത്താണ് താമസം.

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X