'അന്ധകാരവും തിന്മയും നീക്കപ്പെടട്ടെ'; രോ​ഗാവസ്ഥയിൽ കീർത്തനം പാടി ​അമൃത, അസുഖത്തിന് വർഷങ്ങളുടെ പഴക്കം?

ജീവിതത്തിലെ ഏറ്റവും മോശമായ കുറച്ച് ദിവസങ്ങളിലൂടെയാണ് ​ഗായിക അമൃത സുരേഷും കുടുംബവും കടന്നുപോകുന്നത്. വിവാഹത്തിനുശേഷം ഒരു സ്ത്രീയ്ക്ക് അനുഭവിക്കാൻ കഴിയുന്നതിന്റെ അങ്ങേയറ്റം അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് അമൃത. പിന്നീട് ആ വിവാഹ ജീവിതം അവസാനിപ്പിച്ച് ഡിവോഴ്സ് വാങ്ങിയെങ്കിലും മുൻ ഭർത്താവും നടനുമായ ബാല അമൃതയേയും കുടുംബത്തേയും വിടാതെ പിന്തുടരുന്നുണ്ട്. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി തങ്ങൾ അനുഭവിക്കുന്ന മാനസീക പീഡനങ്ങൾ എത്തരത്തിലുള്ളതാണെന്ന് അടുത്തിടെയാണ് അമൃതയും മകളും വെളിപ്പെടുത്തിയത്.

മകൾ അവന്തിക തന്നിൽ നിന്നും അകന്ന് പോയത് അമൃത കാരണമാണെന്നും മകളെ ഒന്ന് കാണാൻ പോലും തനിക്ക് അവസരം ലഭിക്കാറില്ലെന്നതും നിരന്തരമായി ബാല പറയാറുള്ള ഒന്നാണ്. എന്നാൽ ഒപ്പം ജീവിച്ചപ്പോൾ അനുഭവിച്ച ക്രൂരതകൾ അറിയാവുന്നതിനാൽ ബാലയോട് ഒരു തരത്തിലുള്ള സ്നേഹവും തോന്നുന്നില്ലെന്നാണ് മകൾ അവന്തിക പറഞ്ഞത്.

Amrutha Suresh  bala

ഒരിക്കലും അച്ഛനായ ബാലയെ കാണാനോ അദ്ദേഹത്തോടൊപ്പം സമയം ചിലവഴിക്കാനോ താൽപര്യമില്ലെന്ന് അവന്തിക തന്നെ വീഡിയോയിലൂടെ പറയുകയും ചെയ്തു. അതോടെ ബാല-അമൃത വിഷയം കൂടുതൽ വഷളായി. അമൃതയ്ക്ക് നേരെ വലിയ രീതിയിൽ സൈബർ ആക്രമണവും ഉണ്ടായി. ഇതിന് പിന്നാലെ അമൃത സുരേഷ് ആശുപത്രിയിലായി. ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണമാണ് അമൃത ചികിത്സ തേടിയതെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം അമൃത തിരികെ വീട്ടിലെത്തി. ചേച്ചി സുഖം പ്രാപിച്ച് വരികയാണെന്ന് ഫോട്ടോ സഹിതം പങ്കിട്ട് അഭിരാമി സുരേഷ് സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു. എന്നാൽ ഇപ്പോഴും അമൃതയുടെ നെഞ്ചിന്റെ ഒരു ഭാഗത്തായി ബാൻഡേജ് ഒട്ടിച്ചുവെച്ചിരിക്കുന്നത് കാണാം. തിരികെ ജീവിതത്തിലേക്ക് വന്നുകൊണ്ടിരിക്കുന്ന അമൃത തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദി പറഞ്ഞും നവരാത്രി ആശംസകൾ നേർന്നും പങ്കിട്ട വീഡിയോയും കുറിപ്പുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഈ നവരാത്രിയിൽ ദേവി അവളുടെ അനുഗ്രഹങ്ങൾ ചൊരിയട്ടെ... എല്ലാ അന്ധകാരവും തിന്മയും തുടച്ചുനീക്കട്ടെ. നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്. എൻ്റെ ആരോഗ്യം കാരണം ഇപ്പോൾ എൻ്റെ ശബ്ദം ദുർബലമാണെങ്കിലും ഞാൻ പതുക്കെ സുഖം പ്രാപിക്കുന്നുണ്ട്. എന്നാൽ നിങ്ങളുടെ സ്നേഹവും പിന്തുണയും കൊണ്ട് ഞാൻ വീണ്ടും ശക്തി വീണ്ടെടുക്കും.

നിങ്ങൾക്കെല്ലാവർക്കും എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് മനോഹരമായ സമാധാനപൂർണമായ നവരാത്രി ആശംസിക്കുന്നു എന്നാണ് അമൃത കീർത്തനം ആലപിക്കുന്ന വീഡിയോയ്ക്കൊപ്പം കുറിച്ചത്. നിരവധി പേരാണ് അമൃതയോടുള്ള സ്നേഹം അറിയിച്ച് കമന്റ് കുറിച്ചത്. സംഗീതം കയ്യിലുള്ള കാലത്തോളം ഒരു സൈക്കോയ്ക്കും നിങ്ങളെ തോൽപ്പിക്കാനാവില്ലെന്ന് മനസിലാക്കൂ. കാര്യം മനസ്സിലാക്കാതെ വിധി എഴുതുന്ന സൈബർകീടങ്ങളല്ല താങ്കളുടെ വിധി നിർണ്ണയിക്കേണ്ടത്.

Amrutha Suresh  bala

എന്നും ശക്തി പകരുന്ന ശരിയായ രീതിയിൽ നിങ്ങളെ മനസിലാക്കുന്ന കുറച്ചെങ്കിലും പേർ ഇവിടുണ്ടെന്നറിയുക. മകളെയും സഹോദരിയേയും അമ്മയേയും ചേർത്തുപിടിച്ച് നമ്മുടെ ശത്രുക്കളുടെ ദാക്ഷിണ്യമില്ലാത്ത കുര കേൾക്കാൻ നിൽക്കാതെ ശക്തയായി സംഗീതവുമായി മുന്നോട്ടു പോവുക മനസ് കൈവിടാതെ നോക്കുക എന്നാണ് ഒരാൾ അമൃതയോടുള്ള സ്നേഹം അറിയിച്ച് കുറിച്ചത്.

അതേസമയം ഇതുവരെയും തന്റെ രോ​ഗമെന്താണെന്ന് അമൃത വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ബാലയ്ക്കൊപ്പം താമസിച്ചപ്പോൾ ശരീരത്തിന് ഏറ്റ പീഡനങ്ങളുടെ ബാക്കിപത്രമാകും ഇപ്പോഴുള്ള അസുഖങ്ങൾക്ക് പിന്നിലെന്നാണ് സോഷ്യൽമീഡിയയുടെ കണ്ടെത്തൽ. കാരണം അടുത്തിടെ സംസാരിക്കവെ ബാല ഉപദ്രവിച്ചതിന്റെ പാടുകളും അതുമായി ബന്ധപ്പെട്ടുള്ള അസുഖങ്ങളും താൻ ഇപ്പോഴും ചികിത്സിക്കുന്നുണ്ടെന്ന് അമൃത വെളിപ്പെടുത്തിയിരുന്നു. ഇന്നും ഞാന്‍ ചികിത്സയിലാണ്. അന്ന് അടിയും തൊഴിയും കൊണ്ടതിന്റെ ആഘാതം വലുതായിരുന്നു.

ഇടയ്ക്കിടെ രക്തസ്രാവം ഉണ്ടാകുന്നതുകൊണ്ട് ചികിത്സയിലായിരുന്നു. ശരീരത്തിലെ പാടുകള്‍ കളയാന്‍ ഇന്നും ചികിത്സ ചെയ്യുന്നു. ഞാന്‍ എങ്ങിനെയെങ്കിലും ജീവിച്ച് പൊയ്‌ക്കോട്ടെ എന്നാണ് സൈബർ ആക്രമണം നടത്തുന്നവരോട് പ്രതികരിച്ച് അമൃത പറഞ്ഞത്.

Read more about: amrutha suresh bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X