നിറവയറുമായി എമി ജാക്‌സന്റെ ആഘോഷം! ജനിക്കാന്‍ പോവുന്നത് ആണ്‍കുട്ടിയെന്ന് താരം!
പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് എമി ജാക്‌സണ്‍. ആര്യയ്‌ക്കൊപ്പം മദ്രാസ് പട്ടണത്തിലൂടെയായിരുന്നു ഈ താരം തുടക്കം കുറിച്ചത്. ഏറെ ശ്രദ്ധേയമായ സിനിമയായിരുന്നു ഇത്. 2010ലായിരുന്നു എമി തമിഴകത്തേക്ക് എത്തിയത്. ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 ലും എമി അഭിനയിച്ചിരുന്നു. കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഗര്‍ഭകാലം ആസ്വദിക്കുന്നതിനിടയിലെ ചിത്രങ്ങളും എമി പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ എമിയുടെ പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. ശരീരത്തില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ചൊക്കെ താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു.
ജനിക്കാന്‍ പോകുന്ന കുഞ്ഞതിഥിയെക്കുറിച്ചുള്ള പ്രഖ്യാപനവുമായാണ് താരം കഴിഞ്ഞ ദിവസം എത്തിയത്. ആണ്‍കുട്ടിയാണ് ജനിക്കാന്‍ പോവുന്നതെന്നാണ് താരം പറഞ്ഞത്. ട്വിറ്ററിലൂടെ ഇതിനോടകം തന്നെ താരത്തിന്റെ ആഘോഷ വീഡിയോയും തുറന്നുപറച്ചിലും വൈറലായി മാറിയിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ജന്‍ഡര്‍ റിവീല്‍ പാര്‍ട്ടി നടത്തുന്നതിനിടയിലായിരുന്നു താരം ഇറ്റ്‌സ് എ ബോയ് എന്ന് പറഞ്ഞ് ആര്‍ത്തുവിളിച്ചത്. ഇളംനീല ഫ്രോക്കില്‍ അതീവ സുന്ദരിയായാണ് എമി എ്ത്തിയത്.

2015ലാണ് എമിയും ജോര്‍ജും തമ്മിലുള്ള പ്രണയം തുടങ്ങിയത്. കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു തന്‍രെ വാലന്റൈനെ എമി ലോകത്തിന് പരിചയപ്പെടുത്തിയത്. അധികം വൈകാതെ തന്നെ ഇവരുടെ വിവാഹമുണ്ടാവുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അമ്മയാവുന്നതിന് മുന്നോടിയായി നടത്തിയ പാര്‍ട്ടിക്കിടയിലെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. സ്വിമ്മിംഗ് പൂളിലെ ചിത്രമായിരുന്നു നേരത്തെ എമി പങ്കുവെച്ചത്.


Click it and Unblock the Notifications