കണ്ണ് അടച്ച് ക്യൂട്ട് ലുക്കിൽ ആൻഡ്രിയാസ്! കുഞ്ഞിന്റെ പുതിയ ചിത്രം പങ്കുവെച്ച് എമി
ഗർഭകാലം പോലെ മാതൃത്വവും ആഘോഷമാക്കുകയാണ് നടി എമി ജാക്സൺ. സെപ്റ്റംബർ 23 ആയിരുന്നു നടി ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇപ്പോഴിത കുഞ്ഞിന്റെ മറ്റൊരുൂ ക്യൂട്ട് ചിത്രം പ്രേക്ഷകർക്കായി പങ്കുവെയ്ക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം.

കുഞ്ഞിന്റെ ഇൻഫാന്റ് ഫോട്ടോ ഷൂട്ടാണ് വൈറലാകുന്നത്. ഇതു മുൻപ് കുഞ്ഞിനെ മുലയൂട്ടുന്നതിന്റേയും ആദ്യമായി പുറത്തു പോകുന്നതിന്റേയും ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. കുഞ്ഞിനും പ്രതിശ്രുത വരൻ ജോർജിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് അമ്മയായ വിവരം നടി ആരാധകരെ അറിയിച്ചത്. അൻഡ്രിയാസ് എന്ന കുഞ്ഞിന്റെ പേര്. ഞങ്ങളുടെ മലാഖ എത്തി. സ്വാഗതം ആൻഡ്രിയാസ് എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചത്.
താരത്തിന്റെ ഗർഭകാല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.വലിയ വയറും സ്ട്രെച്ച് മാർക്കും ശരീരത്തിലെ മാറ്റങ്ങളുമെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഈ വർഷം മാർച്ചിലായിരുന്നു കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം വെളിപ്പെടുത്തിയത്. കാമുകനും ഭാവി വരനുമായ ജോർജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതിനു പിന്നാലെയാണ് അമ്മയാകാൻ പോകുന്ന വിവരം പുറംലോകത്തെ അറിയിച്ചത്.
2015ലാണ് എമിയും ജോര്‍ജും തമ്മിലുള്ള പ്രണയം തുടങ്ങിയത്. അധികം വൈകാതെ തന്നെ ഇവരുടെ വിവാഹമുണ്ടാവുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.


Click it and Unblock the Notifications











