ഞാൻ ഏറ്റവും ഭാഗ്യവതിയായ അമ്മ! മകനെ വാനോളം പുകഴ്ത്തി താരസുന്ദരി, ചിത്രം വൈറൽ
അമ്മയാകുന്നതിന്റെ ഓരോ ഘട്ടവും ആഘോഷമാക്കിയ എമി ഇപ്പോൾ മാത്യത്വവും ആഘോഷമാക്കുകയാണ്. 2019 സെപ്റ്റംബർ 23 ആയിരുന്നു താരം ആൺ കുഞ്ഞിന് ജന്മം നൽകുന്നത്. താരം തന്നെയായിരുന്ന തന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷം പ്രേക്ഷകരുമായി പങ്കുവെച്ചത്. കൂടാതെ കുഞ്ഞിന്റെ ചിത്രങ്ങളും തന്റെ ആരാധകർക്കായി നടി പങ്കുവെയ്ക്കാറുണ്ട്.

മകനോടൊപ്പമുളള ഓരോ നിമിഷവും ആഘോഷമാക്കുകയാണ് താരം. ഇപ്പോഴിത ആൻഡ്രിയാസിന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് എമി. മകന്റെ ജനനം തന്റെ ജീവിതത്തിലെ ഏറ്റവും വിലിയ ഭാഗ്യമായിട്ടാണ് നടി കാണുന്നത്. ഇത്രയു നല്ല മനുഷ്യന്റെ അമ്മയായത് തന്റെ ഭാഗ്യമാണെന്നും ആൻഡ്രിയാസിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് എമി കുറിച്ചു.
പ്രസവത്തിനു ശേഷം വിവാഹത്തിനായി തയ്യാറെടുക്കുകയണ് എമി. കാമുകൻ ജോർജുമായുളള വിവാഹം പ്രസവാനന്തരമുണ്ടാകുമെന്ന് താരം നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.2020 ജനുവരിയിൽ വിവാഹമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. വിവാഹ നിശ്ചയത്തിനു ശേഷമായിരുന്നു താൻ അമ്മയാകാൻ പോകുന്ന വിവരം താരം വെളിപ്പെടുത്തിയത്. . ലിവർ പൂളിലായിരിക്കും താര വിവാഹത്തിന് വേദിയാവുക. കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു ജോർജുമായുളള പ്രണയത്തെ കുറിച്ച് എമി തുറന്നു പറയുന്നത്.


Click it and Unblock the Notifications











