'ഇനി സങ്കടപ്പെടേണ്ട സാഹചര്യമില്ല, കുഞ്ഞുങ്ങളുടെ കാര്യത്തിൽ പ്രതിസന്ധികൾ ഉണ്ടാകും'; നയൻതാരയെ കുറിച്ച് ജ്യോതിഷി!

ഒരു സ്ത്രീക്ക് എളുപ്പത്തിൽ ടോപ് ലെവലിൽ എത്താൻ പറ്റുന്ന മേഖലയല്ല ഇന്ത്യൻ സിനിമ ഇൻഡസ്ട്രി. അത്രമാത്രം പുരുഷാധിപത്വം അവിടെയുണ്ട്. ആർട്ടിസ്റ്റുകളായ സ്ത്രീകൾ സിനിമയിൽ പിടിച്ച് നിൽക്കുക എന്നത് തന്നെ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. അരങ്ങിൽ ആയാലും അണിയറയിൽ ആയാലും ഒരു സ്ത്രീക്ക് സ്വന്തം കരിയർ കെട്ടിപടുക്കാൻ ഒരു പുരുഷൻ എടുക്കുന്നതിന്റെ നൂറ് ഇരട്ടി ശ്രമം എടുക്കേണ്ടി വരും.

ഗോഡ് ഫാദറും റെക്കമെന്റ് ചെയ്യാൻ ആൾക്കാരുമില്ലാതെ സ്വന്തം പരിശ്രമവും കഴിവും ഇൻവെസ്റ്റ് ചെയ്ത് സകലമാന പ്രതികൂല ഘടകങ്ങളെയും അതിജീവിച്ച് ടോപ് ലെവലിൽ എത്തിയ ഇന്ത്യയിലെ തന്നെ ഏറ്റവും പവർഫുള്ളായ സിനിമാക്കാരിയാണ് തിരുവല്ലകാരിയായ ഡയാന മറിയം കുര്യൻ എന്ന നയൻതാര.

ബന്ധങ്ങളിലും സിനിമാ ജീവിതത്തിലും അവർ നടത്തിയ തെരഞ്ഞെടുപ്പുകളും എന്നെന്നേക്കുമായി വീണുപോയേക്കാവുന്ന മോശം ഘട്ടങ്ങളിൽ അവർ നടത്തിയ പരിശ്രമങ്ങളും സമാനതകൾ ഇല്ലാത്തതാണ്.

Nayanthara, Vignesh Shivan

ഇന്ന് താരം ഏറ്റവും നല്ല ഭാര്യയും അമ്മയും അഭിനേത്രിയുമെല്ലാമായി ജീവിതം ആസ്വദിക്കുകയാണ്. 2015 ഇറങ്ങിയ നാനും റൗഡി താൻ എന്ന വിഘ്നേഷ് ശിവൻ ചിത്രത്തിന് ശേഷമാണ് നയൻതാരയെ ഏറ്റവും സന്തോഷവതിയായി ആരാധകർ കാണാൻ തുടങ്ങിയത്. ഇന്ന് വിഘ്നേഷ് ശിവന്റെ ഭാര്യയും രണ്ട് ആൺകുഞ്ഞുങ്ങളുടെ അമ്മയുമാണ് നയൻതാര.

2022 ജൂൺ ഒമ്പതിനായിരുന്നു ഇരുവരുടെയും വിവാ​ഹം. ചെന്നൈയിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ സിനിമ തന്നെ ഒഴുകി എത്തിയിരുന്നു. മലയാളത്തിൽ നിന്നും ദിലീപ് അടക്കമുള്ള താരങ്ങളും ബോളിവുഡിൽ നിന്നും കിങ് ഖാൻ ഷാരൂഖ് വരെയും ദമ്പതികളെ ആശിർവദിക്കാൻ എത്തിയിരുന്നു.

ഇപ്പോഴിതാ ലേഡി സൂപ്പർസ്റ്റാറിന്റെ കരിയറും വൈവാഹിക ജീവിതവും ഉൾപ്പെടെയുള്ള കാര്യങ്ങൾ വരും വർഷങ്ങളിൽ എങ്ങനെയായിരിക്കുമെന്ന് പ്രശസ്ത ജ്യോതിഷിയായ പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി വെളിപ്പെടുത്തിയിരിക്കുകയാണ്. സെലിബ്രിറ്റികളുടെ ഭാവി പ്രവചിക്കുന്ന കാര്യത്തിൽ ജഗന്നാഥ് ഗുരുജി പ്രശസ്തനാണ്. ഇനി നയൻതാരയ്ക്ക് വിഷമിക്കേണ്ടി വരില്ലെന്നും ദാമ്പത്യ ജീവിതം സുഖകരമായിരിക്കുമെന്നുമാണ് ജ്യോതിഷി പ്രവചിച്ചത്.

'ദമ്പതികൾ സന്തോഷകരമായ ജീവിതം നയിക്കും. അത് തീർച്ചയായും വിജയകരമായ ദാമ്പത്യമായിരിക്കും. എന്റെ വായനകൾ അനുസരിച്ച് സമീപഭാവിയിൽ ഒരു പ്രശ്നവുമില്ലെന്ന് തോന്നുന്നു. നയൻതാര ഇനി വിഷമിക്കേണ്ടതില്ല. നയൻതാരയുടെ കരിയറിൽ ചെറിയ മാറ്റങ്ങൾ വന്നേക്കാം. മിക്കവാറും കുറച്ച് സിനിമകൾ മാത്രമെ താരം ഇനി സ്വീകരിക്കൂ.'

Nayanthara, Vignesh Shivan

'ബിസിനസിലും വ്യക്തി ജീവിതത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നയൻതാര ലക്ഷ്യം വെക്കുന്നതെന്നും', ജ്യോതിഷി പറയുന്നു. നയൻതാരയുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് സംസാരിക്കവെ വിഷമിക്കേണ്ട കാര്യമില്ലെന്നും എല്ലാം ശരിയാകുമെന്നും ഗുരുജി പറയുന്നു. 'നയൻതാരയുടെ ആരോഗ്യം നോക്കുകയാണെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ കുറവായിരിക്കും.'

'എന്നാൽ നടിക്ക് കുട്ടികളുടെ കാര്യത്തിൽ കുറച്ച് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ഈ ദാമ്പത്യത്തിൽ നയൻതാര സന്തോഷവതിയായിരിക്കുമെന്നും', ജ്യോതിഷി പറയുന്നു. സറോ​ഗസിയിലൂടെയാണ് നയൻതാര രണ്ട് ആൺ‌കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.

രുദ്രോനീൽ.എൻ.ശിവ, ദൈവിക്.എൻ.ശിവ എന്നുമാണെന്ന് ഇരുവരും മക്കൾക്ക് പേരിട്ടിരിക്കുന്നത്. പേരിലെ എൻ എന്നത് ലോകത്തിലെ ഏറ്റവും മികച്ച അമ്മയായ നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണെന്ന് വിഘ്നേഷ് പറഞ്ഞിരുന്നു. ഈയടുത്ത് വിഘ്‌നേഷും നയന്‍താരയും മക്കളുമായി വിമാനത്താവളത്തിലെത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അതേസമയം നയൻതാര-ഷാരൂഖ് ചിത്രം ജവാന്റെ പ്രിവ്യു ട്രെയിലർ ട്രെന്റിങാണ്. അറ്റ്ലീ ഒരുക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലൻ വേഷത്തിലെത്തുന്നത്. ദീപിക പദുക്കോൺ അതിഥി വേഷത്തിലെത്തുന്നു. പ്രിയാമണി, സന്യ മൽഹോത്ര എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

More from Filmibeat

Read more about: nayanthara vignesh shivan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X