twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹശേഷമുള്ള നയന്‍താരയുടെ ജീവിതം ഇങ്ങനെയാവും; കുട്ടികളെ കുറിച്ച് വരെ പ്രവചനം നടത്തി ഗുരുജി

    |

    കാത്തിരിപ്പികള്‍ക്കൊടുവില്‍ വിഘ്‌നേശ് ശിവനും നയന്‍താരയും വിവാഹിതരായിരിക്കുകയാണ്. ജൂണ്‍ ഒന്‍പതിനാണ് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വലിയൊരു ഉത്സവമായി താരവിവാഹം നടന്നത്. പ്രമുഖരടക്കം നിരവധി പേര്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അതേ സമയം വിവാഹത്തോട് അനുബന്ധിച്ച് നയന്‍സിനെ കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് പ്രചരിച്ചത്.

    നയന്‍താരയുടെ തുടക്ക കാലം മുതല്‍ വിഘ്‌നേശുമായി പ്രണയത്തിലായതിനെ കുറിച്ചെല്ലാം കഥകള്‍ വന്നിരുന്നു. എന്നാലിപ്പോള്‍ നടിയുടെ ഭാവി ജീവിതത്തെ കുറിച്ചുള്ള ചില പ്രവചനങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നയന്‍താരയുടെ കുടുംബവും ജനിക്കാന്‍ പോവുന്ന മക്കളെ കുറിച്ച് വരെയുള്ള പ്രവചനം നടന്നിരിക്കുകയാണ്.

      നേരത്തെ നയന്‍താര പ്രഭുദേവയുമായി ഇഷ്ടത്തിലായിരുന്നു

    നേരത്തെ നയന്‍താര പ്രഭുദേവയുമായി ഇഷ്ടത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ ഒരുങ്ങി നിന്നെങ്കിലും അത് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് നടക്കാതെ പോവുകയായിരുന്നു. നാല് വര്‍ഷത്തോളം പ്രണയിച്ച താരങ്ങള്‍ 2009 ജൂണിലാണ് വിവാഹിതാരവാന്‍ തീരുമാനിച്ചത്. അന്നത് നടന്നില്ലെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പും മറ്റൊരു ജൂണില്‍ നടി വിവാഹിതയായി. 2015 ല്‍ നാനും റൗഡി ധാന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് താരങ്ങള്‍ ഇഷ്ടത്തിലാവുന്നത്.

    സീരിയല്‍ ലൊക്കേഷനില്‍ വന്നാണ് ഇന്ദ്രന്‍ പൂര്‍ണിമയുമായി ഇഷ്ടത്തിലായത്; സംശയം തോന്നിയിരുന്നതായി മല്ലിക സുകുമാരൻസീരിയല്‍ ലൊക്കേഷനില്‍ വന്നാണ് ഇന്ദ്രന്‍ പൂര്‍ണിമയുമായി ഇഷ്ടത്തിലായത്; സംശയം തോന്നിയിരുന്നതായി മല്ലിക സുകുമാരൻ

    താരങ്ങള്‍ സന്തോഷത്തോടെ തന്നെ ഇനിയും ജീവിക്കുമെന്നാണ് ഒരു ഗുരുജിയുടെ പ്രവചനം

    ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായ താരങ്ങള്‍ സന്തോഷത്തോടെ തന്നെ ഇനിയും ജീവിക്കുമെന്നാണ് ഒരു ഗുരുജിയുടെ പ്രവചനം. നയന്‍സിന്റെയും വിഘ്‌നേശിന്റെയും ദാമ്പത്യം വിജയമായിരിക്കും. സമീപഭാവിയില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്നും നയന്‍താരയ്ക്ക് ആശങ്കയുണ്ടാവുന്ന കാര്യങ്ങളൊന്നും നടക്കില്ലെന്നുമാണ് ഗുരുജിയുടെ വാക്ക്. അതേ സമയം കരിയറില്‍ ചില മാറ്റങ്ങള്‍ നടിയ്ക്ക് വന്നേക്കും.

    ജാസ്മിന്‍ ബിഗ് ബോസിലേക്ക് തിരിച്ച് വരുന്നില്ല; നേരെ പങ്കാളിയുടെ അടുത്തേക്കാണ്, മോണിക്കയെ കണ്ടതിനെ പറ്റി താരംജാസ്മിന്‍ ബിഗ് ബോസിലേക്ക് തിരിച്ച് വരുന്നില്ല; നേരെ പങ്കാളിയുടെ അടുത്തേക്കാണ്, മോണിക്കയെ കണ്ടതിനെ പറ്റി താരം

    വ്യക്തി ജീവിതത്തിന് പ്രധാന്യം കൊടുത്ത് നയന്‍താര ബിസിനസിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിച്ചേക്കും

    ഇപ്പോള്‍ ചെയ്യുന്നത് പോലെ എല്ലാ സിനിമകളും നടി എടുക്കില്ല. വളരെ കുറച്ച് സിനിമകളായിരിക്കും ചെയ്യുക. വ്യക്തി ജീവിതത്തിന് പ്രധാന്യം കൊടുത്ത് ബിസിനസിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിച്ചേക്കും എന്നും ഗുരുജി പറയുന്നു. നയന്‍സിന്റെ ആരോഗ്യ കാര്യം നോക്കുകയാണെങ്കില്‍ കാര്യമായ ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടി വരില്ല. പക്ഷേ കുഞ്ഞുങ്ങളുണ്ടാകുന്ന കാര്യത്തില്‍ ചിലപ്പോള്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കുമെന്നും പറയുന്നു.

     റോബിനും ജാസ്മിനും പോയത് എന്തു കൊണ്ടും നന്നായി; ഇപ്പോഴാണ് ഒരു ഗെയിം സ്പിരിറ്റ് വന്നത് റോബിനും ജാസ്മിനും പോയത് എന്തു കൊണ്ടും നന്നായി; ഇപ്പോഴാണ് ഒരു ഗെയിം സ്പിരിറ്റ് വന്നത്

    Recommended Video

    Nayanthara Vignesh Pressmeet |കല്യാണം കഴിഞ്ഞുള്ള ആദ്യ പ്രതികരണം *Celebrity
    എന്തായാലും എല്ലാ കാലത്തും സന്തുഷ്ടമായൊരു കുടുംബ ജീവിതം നടിയ്ക്ക് ഉണ്ടാവും

    എങ്കിലും കുഞ്ഞുങ്ങള്‍ ജനിക്കും. ജീവിതത്തില്‍ വിഷാദത്തിലേക്കോ ആന്തരിക സങ്കടമോ ഇല്ലെങ്കില്‍ അതെല്ലാം പോകും. വിഘ്‌നേശ് ശിവനുമായിട്ടുള്ള ദാമ്പത്യ ജീവിതം നയന്‍താരയ്ക്ക് മോശമായി ഭവിക്കില്ലെന്ന് തന്നെയാണ് ഗുരുജിയുടെ നിര്‍ദ്ദേശം. എന്തായാലും എല്ലാ കാലത്തും സന്തുഷ്ടമായൊരു കുടുംബ ജീവിതം നടിയ്ക്ക് ഉണ്ടാവട്ടെ എന്നാണ് ആരാധകര്‍ക്കും ആശംസിക്കാനുള്ളത്.

    English summary
    An Astrologer Prediction About Newly Wed Nayanthara's Family Life And Kids Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X