കോമഡി എന്റര്‍ടെയിനറുമായി ഹരിശ്രീ അശോകന്റെ മാസ് എന്‍ട്രി! ചിത്രത്തിന് വമ്പന്‍ വരവേല്‍പ്പ്!
ഹാസ്യ കഥാപാത്രങ്ങളിലൂടെ നടന്‍ ഹരിശ്രീ അശോകന്‍ അനശ്വരമാക്കിയത് ഒട്ടനവധി കഥാപാത്രങ്ങളെയാണ്. നടനില്‍ നിന്നും സംവിധാനത്തിലേക്കുള്ള ദൂരവും ഹരിശ്രീ അശോകന്‍ മറികടന്നിരിക്കുകയാണ്. ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.
ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി എന്ന പേരിലൊരുക്കിയിരിക്കുന്ന സിനിമയാണ് ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്തത്. കോമഡി എന്റര്‍ടെയിനറായി ഒരുക്കുന്ന സിനിമയെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണമിങ്ങനെയാണ്. ചിത്രമൊരു ടിപ്പിക്കല്‍ ഹരിശ്രീ അശോകന്‍ സിനിമയാണെന്നാണ് ചിത്രത്തെ കുറിച്ച് വന്ന ആദ്യ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

രഞ്ജിത്ത്, എബൈന്‍, സജീഷ്, എന്നിവരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ ഷിജിത്തും ഷഹീര്‍ ഷാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആല്‍ബിന്‍ ആന്റണിയാണ് ഛായാഗ്രഹകന്‍. നാദിര്‍ഷ, ഗോപി സുന്ദര്‍, അരുണ്‍ രാജ്, എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.
രാഹുല്‍ മാധവ്, ധര്‍മജന്‍ ബോള്‍ഗാട്ടി, സുരഭി സന്തോഷ്, കലാഭവന്‍ ഷാജോണ്‍, സലിം കുമാര്‍, ടിനി ടോം, മനോജ് കെ ജയന്‍, ബിജുക്കുട്ടന്‍, സുരേഷ് കൃഷ്ണ, നന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.


Click it and Unblock the Notifications











