ദിലീപിനെ ആ വൃദ്ധൻ കുറേ നേരം നോക്കി, അദ്ദേഹം പ്രവചിച്ചത് മെെൻഡ് ചെയ്തില്ല, പക്ഷെ അത് സംഭവിച്ചു: നന്ദു

കരിയറിൽ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് നടൻ ദിലീപ്. ഒടുവിൽ പുറത്തിറങ്ങിയ പ്രിൻസ് ആന്റ് ഫാമിലി വലിയ വിജയം നേടി. വരാനിരിക്കുന്ന സിനിമകളിൽ വലിയ പ്രതീക്ഷ പ്രേക്ഷകർക്കുണ്ട്. കരിയറിൽ ദിലീപിന്റെ തുടക്ക കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് നടൻ നന്ദു. സഫാരി ചാനലിൽ സംസാരിക്കവെയാണ് അത്ഭുതം തോന്നിയ ഒരു കാര്യം നന്ദു പങ്കുവെച്ചത്.

പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമ. ഉർവശിയാണ് പ്രൊഡ്യൂസ് ചെയ്യുന്നത്. മനോജ് കെ ജയൻ അഭിനയിക്കുന്നു. ആ സമയത്ത് അവർ തമ്മിൽ പ്രേമമൊക്കെയായിരുന്നെന്ന് തോന്നുന്നു. മനോജിന്റെ സുഹൃത്തുക്കളായിട്ട് ഞാനും ദിലീപുമുണ്ട്. ദിലീപ് അന്ന് അസിസ്റ്റന്റ് ഡയരക്ടറാണ്. അഭിനയിക്കാനാണ് താൽപര്യം കൂടുതൽ. തിരുവനന്തപുരത്ത് ബ്രാഹ്മണ തെരുവിലാണ് ഷൂട്ടിം​ഗ്. ഏതോ വീടിന്റെ പടിയിലിരുന്ന് ഞങ്ങൾ ഷൂട്ടിം​ഗ് കണ്ട് കൊണ്ടിരിക്കുകയാണ്. അവിടെ പത്ത് മുപ്പത് പേർ ഡാൻസ് ചെയ്യുന്നു. ആ കൂട്ടത്തിൽ ദിലീപുണ്ട്. പദ്മനാഭ ക്ഷേത്രത്തിൽ പോയി വരുന്നവർ അത് വഴി പോകുന്നുണ്ട്.

Dileep  Nandhu

ഒരു വയസായ അപ്പൂപ്പൻ. മുണ്ട് ഉടുത്തിട്ടുണ്ട്. പൂണൂലുണ്ട്. ദേഹത്ത് ഭസ്മമുണ്ട്. കുറിയുണ്ട്. അദ്ദേഹം ഷൂട്ടിം​ഗ് ഇങ്ങനെ കണ്ട് വരികയാണ്. അദ്ദേഹത്തിന്റെ വീടിന്റെ നടയിലാണ് ഞങ്ങൾ ഇരുന്നത്. അദ്ദേഹം പടി കയറി നോക്കിക്കൊണ്ടിരുന്നു. ആ നിൽക്കുന്ന പയ്യൻ ആരാണെന്ന് ഞങ്ങളോട് ചോദിച്ചു. ദിലീപെന്നാണ് പേര്, ഇതിനകത്ത് അഭിനയിക്കുന്ന ആളാണെന്ന് പറഞ്ഞു. അയാൾ ഒരു ദിവസം മലയാള സിനിമ ഭരിക്കും, ഉറപ്പാണ് എന്ന് പറഞ്ഞ് അയാൾ വീട്ടിലേക്ക് കയറി പോയി. ഒരു കിളവൻ എന്തോ പറഞ്ഞ് പോയി.

ആരും മെെൻഡ് ചെയ്തില്ല. പക്ഷെ അത് സത്യമായില്ലേ. അയാൾ മലയാള സിനിമയുടെ ഏറ്റവും ടോപ് ലെവലിൽ എത്തിയില്ലേ. കുറേ നാളുകൾക്ക് ശേഷം ദിലീപിനെ കണ്ടപ്പോൾ ഇക്കാര്യം പറഞ്ഞു. അയ്യോ അണ്ണാ അയാൾ എവിടെയെന്ന് ദിലീപ് ചോദിച്ചു. എവിടെയെന്ന് അറിയില്ലെന്ന് താൻ മറുപടി നൽകിയെന്നും നന്ദു ഓർത്തു.

Dileep

മലയാള സിനിമ അടക്കി ഭരിച്ച ദിലീപിന് പക്ഷെ 2017 ന് ശേഷം കരിയറിൽ ഇടിവ് സംഭവിച്ചു. വിവാദങ്ങൾ കരിയറിനെ കാര്യമായി ബാധിച്ചു. ഏറെക്കാലത്തിന് ശേഷം പ്രിൻസ് ആന്റ് ഫാമിലിയാണ് ദിലീപിന് ലഭിച്ച ഏക ഹിറ്റ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് ബിന്റോ സ്റ്റീഫൻ ആണ്.

ദിലീപിന്റെ 150ാമത്തെ സിനിമയാണിത്. തുടരെ പരാജയങ്ങൾ നേരിട്ട ദിലീപിന് കരിയറിൽ വലിയ ആശ്വാസമാണ് പ്രിൻസ് ആന്റ് ഫാമിലി നൽകിയത്. പതുമുഖമായ റാനിയ ആണ് ചിത്രത്തിൽ നായികയായെത്തിയത്. ഉർവശി ​ഗസ്റ്റ് റോളിലുമെത്തി. ഭ.ഭ.ബയാണ് ദിലീപിന്റെ അടുത്ത സിനിമ. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നെന്ന് സൂചനയുണ്ട്. ധനഞ്ജയ് ശങ്കറാണ് സംവിധാനം. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

മലയാള സിനിമാ ലോകത്തിന്റെ നിയന്ത്രണം ഒരു കാലത്ത് ദിലീപിന്റെ കയ്യിലായിരുന്നെങ്കിൽ ഇന്ന് സാഹചര്യം മാറി. സിനിമാ ലോകത്ത് മറ്റ് പ്രബലർ ഏറെയാണ്. തിരിച്ച് വരവിൽ പഴയത് പോലെ ശക്തമായ സാന്നിധ്യമാകാൻ ദിലീപിന് സാധിക്കുമോ എന്ന ചോദ്യമുണ്ട്. ഒരേ തരത്തിലുള്ള സിനിമകൾ ദിലീപ് ചെയ്യുന്നതും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബൻ, ജയസൂര്യ തുടങ്ങിയ നടൻമാരെല്ലാം വ്യത്യസ്തമായ സിനിമകൾ ചെയ്യുമ്പോൾ ദിലീപ് ഇന്നും പണ്ട് ചെയ്ത അതേ ട്രാക്കിലുള്ള സിനിമകളാണ് ചെയ്യുന്നതെന്ന് അഭിപ്രായങ്ങളുണ്ട്.

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X