ബാലയ്ക്കും അമൃതയ്ക്കുമൊപ്പം കോകില! ബാലയുടെ രണ്ടാം വിവാഹം നടക്കുമ്പോ കോകില ചെറിയ കുട്ടി; ഫോട്ടോയുടെ സത്യം
വിവാദ നായകനാണ് ബാല. തമിഴ്‌നാട്ടില്‍ നിന്നും വന്ന് നായകനായും വില്ലനായുമെല്ലാം മലയാള സിനിമയില്‍ നിറ സാന്നിധ്യമായി മാറിയ നടനാണ് ബാല. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ബാല എല്ലാ ദിവസവും ചര്‍ച്ചയാകുന്നുണ്ട്. തന്റെ വ്യക്തി ജീവിതത്തിലെ വിവാദങ്ങളുടെ പേരിലാണ് ബാല വാര്‍ത്തകൡ നിറയുന്നത്.
തന്റെ ആദ്യ ഭാര്യ അമൃത സുരേഷുമായുമായുള്ള ബാലയുടെ പ്രശ്‌നങ്ങളും വിവാദങ്ങളുമെല്ലാം എല്ലാവര്‍ക്കും അറിയുന്നതാണ്. അമൃതയ്‌ക്കെതിരെ ബാല നടത്തിയ ആരോപണങ്ങളും ഈയ്യടുത്ത് അമൃതയും മകളും ബാലയ്‌ക്കെതിരെ രംഗത്തെത്തിയതൊക്കെ വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇതിനിടെയായിരുന്നു ബാല വീണ്ടും വിവാഹിതനായത്.

തന്റെ ബന്ധുകൂടിയായ കോകിലയെയാണ് ബാല വിവാഹം കഴിച്ചത്. മുന്‍ഭാര്യയും മകളും തനിക്കെതിരെ തുറന്നു പറച്ചിലുകള്‍ നടത്തിയതിന് പിന്നാലെയായിരുന്നു ബാലയുടെ വിവാഹം. പിന്നാലെ ബാലയും കോകിലയും വാര്‍ത്താ താരങ്ങളായി മാറുകയും ചെയ്തു. കോകില വര്‍ഷങ്ങളായി തനിക്കായി കാത്തിരിക്കുകയാണെന്നും തന്റെ ആരോഗ്യം വീണ്ടെടുക്കുന്നതില്‍ കോകിലയുടെ സാന്നിധ്യം വളരെ വലുതാണെന്നുമൊക്കെ ബാല പറഞ്ഞിരുന്നു.
ഇതിനിടെ ഇപ്പോഴിതാ ബാലയുടേയും കോകിലയുടേയും പഴയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. മലയാളി പാപ്പരാസി എന്ന യൂട്യുബ് ചാനല്‍ പങ്കുവച്ച വീഡിയോയാണ് ചര്‍ച്ചയാകുന്നത്. ചിത്രത്തില്‍ ബാലയ്ക്കും ആദ്യ ഭ്ാര്യ അമൃതയ്ക്കുമൊപ്പം നില്‍ക്കുന്ന കോകിലയെയാണ് കാണാന്‍ സാധിക്കുന്നത്. കൊച്ചുകുട്ടിയാണ് ചിത്രത്തിലെ കോകില. മാമാപ്പൊണ്ണ്, അതോ വേലക്കാരിയുടെ മകള്‍ എന്ന ക്യാപ്ഷനോടെയാണ് വീഡിയോയില്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
നേരത്തെ തന്റേയും കോകിലയുടേയും വിവാഹത്തിന് പിന്നാലെ നല്‍കിയൊരു അഭിമുഖത്തില്‍ ബാല ഒരു ഫോട്ടോയുടെ കാര്യം പരാമര്‍ശിച്ചിരുന്നു. കേരളം മൊത്തം ഞെട്ടുന്നൊരു ഫോട്ടോ തന്റെ പക്കലുണ്ടെന്നാണ് അന്ന് ബാല പറഞ്ഞത്. അന്ന് ബാല പറഞ്ഞ ആ ഫോട്ടോ തന്നെയാണോ ഇപ്പോള്‍ ചര്‍ച്ചയാകുന്നതെന്ന് യൂട്യൂബര്‍ ആയ വിവി ഹിയര്‍ ചോദിക്കുന്നുണ്ട്. വിവി ഹിയര്‍ യൂട്യൂബ് ചാനലിലൂടെ രണ്ട് സംഭവങ്ങളും ചര്‍ച്ച ചെയ്യുന്ന വീഡിയോയും ചര്‍ച്ചയാകുന്നുണ്ട്.
ബാലയും കോകിലയും ബന്ധുക്കള്‍ ആണെന്ന് താരം തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നനു. താനും എലിസബത്തും തമ്മില്‍ 21 വയസിന്റെ പ്രായ വ്യത്യാസമുണ്ടെന്നും ബാല തുറന്ന് പറഞ്ഞിരുന്നു. അതിനാല്‍ ഇങ്ങനൊരു ചിത്രത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ല. എന്നാല്‍ പ്രചരിക്കുന്നത് യഥാര്‍ത്ഥ ചിത്രമാണോ അതോ വ്യാജമായി സൃഷ്ടിച്ചെടുത്തതാണോ എന്ന കാര്യത്തില്‍ വ്യക്തത ലഭ്യമായിട്ടില്ല. ചിത്രത്തിന്റെ സത്യാവസ്ഥയെ ചൊല്ലിയുള്ള തര്‍ക്കവും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.

പ്രചരിക്കുന്ന ചിത്രം യഥാര്‍ത്ഥമെങ്കില്‍ ബാലയും കോകിലയും തമ്മിലുള്ള പ്രായ വ്യത്യാസം 21 നേക്കാളും കൂടുതലാകുമെന്നും സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ പറയുന്നുണ്ട്. ബാലയുടെ മൂന്നാമത്തെ വിവാഹമാണ് കോകിലയുമായുള്ളത്. അമൃതയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം ബാല എലിസബത്തിനെ വിവാഹം കഴിച്ചിരുന്നു. ഇരുവരും സോഷ്യല്‍ മീഡിയയിലെ ജനപ്രീയ ജോഡിയായിരുന്നു. എന്നാല്‍ ആ ബന്ധത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നു.
അതേസമയം ബാലയുടെ പീഡനം സഹിക്കാനാകാതെ എലിസബത്ത് ഓടി രക്ഷപ്പെട്ടതാണെന്നാണ് അമൃതയുടെ സഹോദരി അഭിരാമി പറഞ്ഞത്. എലിസബത്ത് ഇപ്പോള്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ ജോലി ചെയ്യുകയാണ്. ഡോക്ടറായ എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എലിസബത്തിന്റെ യൂട്യൂബ് വീഡിയോകള്‍ ചര്‍ച്ചയായി മാറാറുണ്ട്.


Click it and Unblock the Notifications