ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു

ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്ത ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ബൈജു സോപാനം. 2005 മുതൽ സിനിമയിൽ സജീവമാണെങ്കിലും ഉപ്പും മുളകിലൂടെയാണ് താരം പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിജു സോപാനം ഇന്ന് പ്രേക്ഷകരുടെ സ്വന്തം ബാലുവാണ്. അത്രയധികം പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ സ്പർശിക്കാൻ ഉപ്പും മുളകിലെ കഥാപാത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

buju sopanam

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ചെറുപ്പകാലത്തെ ഒരു ചിത്രമാണ്. ഒരു ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്തു വന്നിരിക്കുന്നത്. മലയാള സിനിമയ്ക്ക് നഷ്ടമായ ചോക്ലേറ്റ് ഹീറോ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പുറത്തു വന്നിരിക്കുന്നത്. ബിജുവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ഉപ്പും മുളകിലും ശ്രദ്ധിക്കപ്പെട്ടതോടെ നടനെ തേടി മികച്ച സിനിമകൾ എത്തിയിരുന്നു. അജു വർഗീസ് പ്രധാന വേഷത്തിലെത്തിയ കമലയാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന ബിജു സോപാനത്തിന്റെ ചിത്രം ആദ്യരാത്രി, ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയവയാണ് ശ്രദ്ധിക്കപ്പെട്ട മറ്റ് ചിത്രങ്ങൾ.

2015 ൽ ഫ്ലവേഴ്സ് ടിവിയിൽ ആരംഭിച്ച പരമ്പരയാണ് ഉപ്പും മുളകും. വൻ വിജയകരമായിരുന്നു പരമ്പര. 3000ലധികം എപ്പിസോഡുകള്‍ പിന്നീട്ടിരുന്നു. എന്നാൽ ഇപ്പോൾ സീരിയൽ നിർത്തിവെച്ചിരിക്കുകയാണ്. ‌''എല്ലാവര്‍ക്കുമൊരു വിരസത വന്നിരിക്കുന്നു. അതിനാല്‍ ബ്രേക്കിലാണ്. കുറച്ച് കഴിഞ്ഞ് തിരികെ വരുമെന്ന് ശ്രീകണ്ഠൻ നായർ 24 ന്യൂസിന്റെ മോണിങ് ഷോയിലൂടെ വെളിപ്പെടുത്തിയിരുന്നു''. ഉപ്പും മുളകിനും സമാനമായി ചക്കപ്പഴം എന്നൊരു സീരിയൽ ഫ്ലവേഴ്സിൽ ആരംഭിച്ചിട്ടുണ്ട്. മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ചിത്രം,കടപ്പാട്, സോഷ്യൽ മീഡിയ

More from Filmibeat

Read more about: uppum mulakum biju sopanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X