പണ്ടേ അച്ഛനും മകനും പൊളിയാണ്; കൂളിംഗ് ഗ്ലാസ് ധരിച്ച് കിടിലൻ ലുക്കിൽ മമ്മൂട്ടിയും ദുൽഖറും
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അച്ഛനും മകനുമാണ് മമ്മൂട്ടിയും ദുൽഖർ സൽമാനും. മോളിവുഡിലെ ഏറ്റവും സ്റ്റൈലീഷ് താരങ്ങളാണ് ഇരുവരും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അച്ഛന്റേയും മകന്റേയും ഒരു പഴയകാല ചിത്രമാണ്. നിർമ്മാതാവ് ആന്റോ ജോസഫാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കൂളിംഗ് ഗ്ലാസൊക്കെ അണിഞ്ഞ് മാസ് ലുക്കിലാണ് വാപ്പയുടേയും മകന്റേയും വരവ്. ലവ്വിനൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ദുൽഖറിന്റേയും മമ്മൂട്ടിയുടേയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

മമ്മൂട്ടിയുടെ കുടുംബ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അച്ഛനും അമ്മയ്ക്കും സഹോദരന്മാർക്കുമൊപ്പമുള്ള പഴയ ചിത്രമായിരുന്നു ഇത്. ഇതാദ്യമായിട്ടാണ് അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രം പുറത്തു വരുന്നത്. ഈ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രേക്ഷകർ ഏറെ കാണാൻ ആഗ്രഹിച്ചിരുന്ന ഒരു കുടുംബ ചിത്രമായിരുന്നു ഇത്. മമ്മൂട്ടിയിടെ സഹോദരന്മാർ പ്രേക്ഷകർക്കിടയിൽ സുപരിചിതമാണെങ്കിലും അച്ഛനേയും അമ്മയേയും അധികം ആരും കണ്ടിട്ടില്ലായിരുന്നു.
സോഷ്യൽ മീഡിയയിൽ സാജീവ സാന്നിധ്യമാണ് മമ്മൂക്കയും ദുൽഖറും. സിനിമ വിശേഷങ്ങളും മറ്റും സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ പങ്കുവെയ്ക്കാറുണ്ട്. മമ്മൂക്കയെക്കാലും ദുൽഖറാണ് സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവം. മോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും ഈ അച്ഛനും മകനും കൈ നിറയെ ആരാധകരാണ്. പോയ വർഷം പുറത്തിറങ്ങിയ ഇരുവരുടേയും അന്യഭാഷ ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു.
സിനിമയിൽ സജീവമായ അച്ഛനേയും മകനേയും ഒരു സ്ക്രീനിൽ കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷർ. എന്നാൽ ഈ ചിത്രം ഇതുവരെ യാഥാർഥ്യമായിട്ടില്ല. ഒന്നിച്ച് അഭിനയിക്കാൻ താൽപര്യമുണ്ടെങ്കിലും ഇതിന് പറ്റിയ കഥ ഇതുവരെ കിട്ടാത്തതാണ് താരങ്ങൾ ഒന്നിച്ചുള്ള ചിത്രം പുറത്ത് ഇറങ്ങാത്തത്. എപ്പോഴെങ്കിലും സിനിമ ഉണ്ടാകുമെന്നുളള പ്രതീക്ഷയിലാണ് പ്രേക്ഷകർ.
ആന്റോ ആന്റണി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം


Click it and Unblock the Notifications