twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപും കാവ്യ മാധവനും ഒന്നിച്ചെത്തിയപ്പോള്‍; അധികമാരും കാണാത്ത താരദമ്പതിമാരുടെ ചിത്രം വൈറലാവുന്നു

    |

    അടുത്തിടെ നാലാം വിവാഹവാര്‍ഷികം ആഘോഷിച്ച് സന്തുഷ്ടരായി കഴിയുകയാണ് ജനപ്രിയ നായകന്‍ ദിലീപും ഭാര്യയും നടിയുമായ കാവ്യ മാധവനും. വിവാഹ വാര്‍ഷികത്തിന് ഒരു മാസം മുന്‍പ് മകള്‍ മഹാലക്ഷ്മിയുടെ രണ്ടാം പിറന്നാളും വിപുലമായി ആഘോഷിച്ചിരുന്നു. കൊറോണ കാലത്ത് ദിലീപിനെയും കാവ്യനെയും പുറംലോകത്തേക്ക് കാണാത്തതില്‍ ആരാധകരും നിരാശയിലായിരുന്നു.

    താരകുടുംബത്തെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. ഏറ്റവും പുതിയതായി നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങുകളില്‍ ദിലീപ് കുടുംബസമേതം പങ്കെടുക്കാന്‍ എത്തിയിരുന്നു. ദിലീപിന്റെ സുഹൃത്തിന്റെ മകള്‍ എന്നതിലുപരി മകള്‍ മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നാദിര്‍ഷയുടെ മകള്‍ ആയിഷ.

    dileep-and-kavya-madhavan

    ഇരുകുടുംബങ്ങളും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് മുന്‍പ് പലപ്പോഴും വാര്‍ത്ത വന്നിട്ടുണ്ട്. ചടങ്ങിനിടെ കാവ്യ മാധവന്റെ ഫോട്ടോ ഫോണില്‍ പകര്‍ത്തുന്ന ദിലീപിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ഇപ്പോഴിതാ അധികമാരും കണ്ടിട്ടിട്ടില്ലാത്ത ദിലീപിന്റെയും കാവ്യയുടെയും പുത്തന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയാണ്.

    കുറച്ച് പഴയ ഫോട്ടോ ആണെങ്കിലും ദിലീപിന്റെ ഫാന്‍സ് ഗ്രൂപ്പുകൡൂടെയും മറ്റും ഈ ചിത്രം വൈറലായി കൊണ്ടിരിക്കുകയാണ്. വെള്ള നിറമുള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് ദിലീപ് നില്‍ക്കുമ്പോള്‍ കറുപ്പ് നിറമുള്ള ചുരിദാറിലാണ് കാവ്യ എത്തിയത്. ഏതോ ബ്യൂട്ടി പാര്‍ലറില്‍ നിന്നുള്ള ചിത്രമാണെന്ന് വ്യക്തമാവും. കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമല്ല.

    dileep-and-kavya-madhavan

    2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും വിവാഹിതരാവുന്നത്. ഇക്കഴിഞ്ഞ നവംബറില്‍ ഇരുവരും നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തു. ദിലീപുമായിട്ടുള്ള വിവാഹത്തോടെ നല്ലൊരു കുടുംബിനിയായി കഴിയുകയാണ് കാവ്യ മാധവന്‍. 2018 ഒക്ടോബറിലാണ് മകള്‍ ജനിക്കുന്നത്. മഹാലക്ഷ്മി എന്ന് പേരിട്ടിരിക്കുന്ന മകളുടെ ചിത്രങ്ങള്‍ അടുത്തിടെയും പുറത്ത് വിട്ടിരുന്നു.

    English summary
    An Old Unseen Throwback Picture Of Dileep And Kavya Madhavan Started Trending In Social Media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X