സ്ഫടികത്തിലെ കിടിലന്‍ സ്റ്റിലിന് പിന്നിലെ അധികമാര്‍ക്കും അറിയാത്ത കാര്യം, വൈറലായി ചിത്രം
മോഹന്‍ലാലിന്റെ കരിയറില്‍ ഇറങ്ങിയ വലിയ വിജയചിത്രങ്ങളിലൊന്നാണ് സ്ഫടികം. ആടുതോമയായി സൂപ്പര്‍താരം എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ ഓളമുണ്ടാക്കിയിരുന്നു. ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്ന സിനിമയാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും ഡയലോഗുകളുമെല്ലാം ഒരുകാലത്ത് തരംഗമായിരുന്നു. ലാലേട്ടനൊപ്പം തിലകന്‍, ഉര്‍വ്വശി, സ്ഫടികം ജോര്‍ജ്ജ് തുടങ്ങിയവരും ശ്രദ്ധേയ പ്രകടനമാണ് സിനിമയില്‍ കാഴ്ചവെച്ചത്.

മോഹന്‍ലാല്‍ ചിത്രത്തിന്റെ മാസ് സ്റ്റില്ലുകളെല്ലാം മുന്‍പ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. കൂട്ടത്തില്‍ റെയ്ബാന്‍ ഗ്ലാസ് വെച്ച് ലോറിയില്‍ നിന്ന് ഇറങ്ങുന്ന സൂപ്പര്‍ താരത്തിന്റെ ചിത്രവും ശ്രദ്ധേയമായി. അതേസമയം ഈ സ്റ്റില്ലിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചുളള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
സ്ഫടികത്തെ കുറിച്ച് അധികമാര്‍ക്കും അറിയാത്തൊരു കാര്യം സിനിമാ പ്രാന്തന്‍ പേജാണ് പങ്കുവെച്ചത്. ഇന്ദ്രന്‍സേട്ടന്‍ ഡിസൈന്‍ ചെയ്ത കോസ്റ്റ്യൂം, എന്‍എല്‍ ബാലകൃഷ്ണന്‍ ചേട്ടന്‌റെ സ്റ്റിലും ലാലേട്ടന്റെ കിടിലന്‍ ലുക്കും കൂടി ആയപ്പോള്‍ പിറന്നത് മലയാളത്തിലെ എറ്റവും മരണമാസ്സ് സ്റ്റിലുകളില്‍ ഒന്നാണ്, സ്ഫടികത്തെ കുറിച്ചുളള ചിത്രത്തില്‍ കുറിച്ച വാക്കുകളാണിവ. വസ്ത്രാലങ്കാരത്തിനൊപ്പം സിനിമയില്‍ ഒരു ചെറിയ റോളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു ഇന്ദ്രന്‍സ്. മലയാളത്തില്‍ അഭിനയത്തിനൊപ്പം സ്റ്റില്‍ ഫോട്ടോഗ്രാഫറായും ശ്രദ്ധേയനായ താരമാണ് എന്‍എല്‍ ബാലകൃഷ്ണന്‍.
Recommended Video
ഓര്‍ക്കാപ്പുറത്ത്, കാക്കോത്തികാവിലെ അപ്പൂപ്പന്‍ താടികള്‍, പട്ടണപ്രവേശം പോലുളള സിനിമകളിലെ നടന്‌റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. 170 ഓളം സിനിമകളിലാണ് സ്റ്റില്‍ ഫോട്ടോഗ്രാഫറായും എന്‍എല്‍ ബാലകൃഷ്ണന്‍ പ്രവര്‍ത്തിച്ചത്. അതേസമയം 1995ലാണ് സ്ഫടികം തിയ്യേറ്ററുകളില്‍ എത്തിയത്. ഭദ്രന്‍, രാജേന്ദ്ര ബാബു തുടങ്ങിയവരുടെ തിരക്കഥയിലാണ് സിനിമ ഒരുങ്ങിയത്. എസ്പി വെങ്കിടേഷ് ഒരുക്കിയ പാട്ടുകളും ചിത്രത്തിന്റെതായി ശ്രദ്ധിക്കപ്പെട്ടു. സിനിമ പിന്നീട്, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളില്‍ റീമേക്ക് ചെയ്തിരുന്നു. സ്ഫടികത്തിലെ പ്രകടനത്തിന് മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം മോഹന്‍ലാല്‍ നേടി. കൂടാതെ ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളില്‍ മികച്ച ചിത്രം, മികച്ച നടന്‍, മികച്ച സംവിധായകന്‍ എന്നീ അവാര്‍ഡുകളും സിനിമ സ്വന്തമാക്കി.


Click it and Unblock the Notifications