Don't Miss!
- Automobiles
ലുക്കിലും, ഫീച്ചറിലും പ്രീമിയം; 2022 Tucson അവതരിപ്പിച്ച് Hyundai, വില വിവരങ്ങള്‍ അറിയാം
- News
അത്തരം സ്ത്രീകള്‍ സെക്സ് വര്‍ക്കര്‍മാര്‍, നല്ല കുടുംബത്തിലുള്ളവരല്ല, 'ശക്തിമാന്' വിവാദത്തില്‍!!
- Travel
രക്ഷാ ബന്ധന് യാത്രകള്‍...ആഘോഷമാക്കാം..സഹോദരങ്ങള്‍ക്കൊപ്പം പോകാം
- Lifestyle
ചൈനയില്‍ ലാംഗ്യവൈറസ് ബാധ: 35 പേര് ചികിത്സയില്‍
- Sports
Asia Cup 2022: ആവേശ് പുറത്താവും, അവന് ഓവര്‍ ടേക്ക് ചെയ്തു! മുന്‍ താരം പറയുന്നു
- Finance
ഈ കണക്കുകള്‍ വീണ്ടും ശരിയായാല്‍ ഒരു മാസത്തിനകം വിപണി റെക്കോഡ് ഉയരത്തിലെത്തും!
- Technology
Vivo Foldable: വിവോ ഫോൾഡബിളിനെ നേരിടാൻ 'നെഞ്ച് വിരിച്ച' മല്ലന്മാർ
നിർമ്മാതാക്കൾ കൈയ്യൊഴിഞ്ഞു, പ്രതിസന്ധികൾക്കൊടുവിൽ സുഹൃത്തുക്കൾ ഏറ്റെടുത്തു! മീശമാധവൻ റിലീസിന് 20 വർഷം
മലയാള സിനിമാ ലോകത്ത് പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ച ഒരു സിനിമയായിരുന്നു മീശമാധവൻ. നടൻ ദീലീപും കാവ്യ മാധവനും ഒരുമിച്ചഭിനയിച്ച ഹിറ്റ് ചിത്രം റിലീസ് ചെയ്തിട്ട് 20 വർഷം. ചേക്ക് എന്ന കൊച്ച് ഗ്രാമത്തിൽ ചെറിയ ചെറിയ മോഷണങ്ങൾ നടത്തിയാണ് മാധവൻ്റെ ജീവിതം മുന്നോട്ട് പോകുന്നത്. ഇതിലെ ഏറ്റവും വലിയ പ്രത്യേകത എന്നത് മീശ പിരിച്ച് കാണിച്ചാൽ ആ വ്യക്തിയുടെ വീട്ടിൽ കക്കാൻ കയറുമെന്നതാണ് ചിത്രത്തിലൂടെ കാണിക്കുന്നത്. ശത്രുവായിരുന്ന ഭഗീരഥൻ പിള്ളയുടെ മകളെ പ്രണയിക്കുകയും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കഥയെ മുന്നോട്ട് കൊണ്ട് പോകുന്നത്.
ചിത്രത്തിൻ്റെ സംവിധായകൻ ലാൽ ജോസ് ഒരിക്കൽ പറഞ്ഞിരുന്നു ദിലീപിനെ അയലത്തെ വീട്ടിലെ പയ്യൻ ഇമേജിൽ നിന്നും മാറിയുള്ള കഥാപാത്രത്തെയാണ് മീശ മാധവനിലൂടെ നൽകിയതെന്ന്. ഒരുപാട് പരീക്ഷണങ്ങൾക്കൊടുവിലാണ് മീശ മാധവൻ എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. സിനിമയുടെ പ്രൊഡ്യൂസറിനെ കിട്ടാൻ വലിയ രീതിയിൽ ബുദ്ധിമുട്ട് നേരിടേണ്ടി വന്നതിനെക്കുറിച്ച് നേരത്തെ ലാൽ ജോസ് പറഞ്ഞിരുന്നു.

മീശമാധവന് തൊട്ട് മുൻപ് ഇറങ്ങിയ രണ്ടാം ഭാവം വേണ്ടത്ര ശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നില്ല. ഇക്കാരണം കൊണ്ട് തന്നെ മീശമാധവൻ സിനിമ ഏറ്റടുക്കാൻ ആരും തന്നെ തയ്യാറായിരുന്നില്ല. പല നിർമ്മാതാക്കളും കാരണമായി പറഞ്ഞത് അണിയറ പ്രവർത്തകരിൽ വിശ്വാസമില്ലെന്നാണ്. ഒടുവിൽ ദിലീപിൻ്റെ സുഹ്യത്തുക്കുളായ സുബൈറും സുധീഷുമാണ് ചിത്രം നിർമ്മിച്ചത്.
പല അഭിമുഖങ്ങളിലും ജൂലൈ 4 തൻ്റെ ഭാഗ്യദിനമാണെന്ന് താരം പറഞ്ഞിട്ടുണ്ട്. സൂപ്പർഹിറ്റ് ചിത്രങ്ങളായ ഈ പറക്കും തളിക, മീശമാധവൻ, സി ഐഡി മൂസ, പാണ്ടിപ്പട എന്നീ നാല് സിനിമകളും തിയേറ്ററുകളിലേക്കെത്തിയത് ജൂലൈ നാലിനായിരുന്നു. അതിന് ശേഷം ജൂലൈ നാല് എന്നൊരു ചിത്രം ചെയ്തെങ്കിലും പ്രതീക്ഷക്കൊത്ത് വിജയിക്കാൻ സാധിച്ചില്ല.
ചിത്രത്തിൽ മാധവൻ മീശ പിരിച്ചാൽ മോഷ്ടിക്കും എന്ന ഒരു അടയാളപ്പെടുത്തൽ കൊണ്ട് വരാൻ ഒരു കാരണമുണ്ടെന്ന് ലാൽജോസ് വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയിലെ നടന വിസ്മയങ്ങളായ മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമൊക്കെ മീശ പിരിച്ച് പ്രേക്ഷകരെ കോൾമയിർ കൊള്ളിച്ചിട്ടുള്ളതാണ്. അതിൽ നിന്ന് വ്യത്യസതമായി ദീലിപിനും മീശ പിരിക്കുന്ന വേഷം നൽകാൻ ഒരു കാരണം കണ്ടെത്തിയതിൻ്റെ ഭാഗമാണ് മീശ പിരിക്കുന്നത്. സംശയത്തോടെയാണ് സിനിമയിലേക്ക് അങ്ങനെയൊന്ന് എടുത്തതെങ്കിലും സംഭവും പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.