മമ്മൂട്ടി ജോഷി ,ലോഹിതദാസ് കൂട്ടുകെട്ടില്‍ പിറന്ന സിനിമകളുടെ ഭാവി ഇങ്ങനെയായിരുന്നു...
പ്രേക്ഷകർക്ക് മികച്ച ഒരുപിടി സിനിമ ഒരുക്കിയ സംവിധായകനാണ് ജോഷി. മോഹൻലാൽ, മമ്മൂട്ടി, തുടങ്ങിയ സൂപ്പർ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നിർമ്മിച്ച ചിത്രങ്ങളെല്ലാംവലിയ വിജയമായിരുന്നു . മമ്മൂട്ടി -ലോഹി -ജോഷി ഒരുകാലത്തെ മലയാള സിനിമയിലെ ഹിറ്റ് കൂട്ട്ക്കെട്ടായിരുന്നു. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എല്ലാ സിനിമകളും വലിയ വിജയമായിരുന്നു. ബോക്സോഫീസിൽ വൻ വിജയങ്ങൾ സ്വന്തമാക്കാൻ ഈ കൂട്ട്കെട്ടിന് കഴിഞ്ഞിരുന്നു.

മമ്മൂട്ടി-ജോഷി- ലോഹിതദാസ് കൂട്ട്കെട്ടിൽ പിറന്ന ആദ്യത്തെ ചിത്രമാണ് മഹായാനം. 1989 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ചന്ദ്രൻ അല്ലെങ്കിൽ ചന്ദു എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഗൗരവമേറിയ കഥാപാത്രമായിരുന്നു ഇത്. പ്രമേയം കൊണ്ടും അവതരണം കൊണ്ടും ഏറെ വ്യത്യസ്തത പുലര്‍ത്തിയ ചിത്രമായിരുന്നു ഇത് .ലോഹിതദാസിന്റെ സ്ഥിരം ട്രാക്കില്‍ നിന്ന് മാറി മറ്റൊരു കഥാ പാശ്ചാത്തലതിലാണ് മഹായാനം ഒരുക്കിയത്. ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി സീമയായിരുന്നു എത്തിയത്. മമ്മൂട്ടിക്കൊപ്പം സീമയ്ക്കും തുല്യ പ്രധാന്യത്തോടെയാണ് ചിത്രം ഒരുക്കിയത്.
പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ കൂട്ടുകെട്ടിൽ 'കുട്ടേട്ടന്‍' എന്ന കോമഡി ചിത്രവുമായി മൂവർ സംഘം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. മഹായാനത്തില്‍ നിന്ന് ഒരു മഹാ നടന്റെ മികവോടെ മമ്മൂട്ടി കുട്ടേട്ടനായി വിലസിയപ്പോള്‍ ആ സിനിമയും പ്രേക്ഷകര്‍ ഏറ്റെടുത്തു. ഫാമിലിക്കും ഹ്യൂമറിനും തുല്യ പ്രാധന്യം നല്‍കിയ സിനിമ ലോഹിതദാസിന്റെ സ്ഥിരം രചനാ ശൈലിയില്‍ നിന്ന് വേറിട്ട് നിന്ന ചിത്രമായിരുന്നു. 1992-ല്‍ പുറത്തിറങ്ങിയ കുട്ടേട്ടന്‍ ലോ ബജറ്റില്‍ ചെയ്ത സിനിമ കൂടിയായിരുന്നു.
Recommended Video
അതേ വര്‍ഷം തന്നെ 'കൗരവര്‍' എന്ന സൂപ്പര്‍ ഹിറ്റ് സിനിമ ചെയ്തു കൊണ്ട് ജോഷി - മമ്മൂട്ടി -ലോഹിതാദാസ് കൂട്ടുകെട്ട് മലയാളത്തിലെ കരുത്തുറ്റ ടീമായി മാറുകയും ചെയ്തു. 'കൗരവര്‍' എന്ന സിനിമ നല്‍കിയ സാമ്പത്തിക വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഇതേ ടീം വീണ്ടും ഒന്നിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് വിരാമമിട്ട് കൊണ്ട് മലയാളത്തിന്റെ ഈ ഭാഗ്യകൂട്ടുകെട്ട് കൗരവര്‍ എന്ന സിനിമയോടെ ബൈ പറയുകയായിരുന്നു. ഇന്നും പ്രേക്ഷകരുടെ ഇടയിൽ ഹിറ്റ്കുട്ടുകെട്ടിന്റെ വിജയ ചിത്രങ്ങൾ ചർച്ച വിഷയമാണ്.


Click it and Unblock the Notifications