കുട്ടികള്‍ക്കൊപ്പം ചിരിച്ച് സന്തോഷിച്ച് ദിലീപ്; അധികമാരും കാണാത്ത ഫോട്ടോഷൂട്ട് വീഡിയോയുമായി ജനപ്രിയ നായകന്‍
ലോക്ഡൗണ്‍ കാലത്ത് ജനപ്രിയ നായകന്‍ ദിലീപിനെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നുമില്ലായിരുന്നു. ഭാര്യ കാവ്യ മാധവനും മകള്‍ മഹാലക്ഷ്മിയ്ക്കുമൊപ്പം വീട്ടില്‍ തന്നെയായിരുന്നു താരം. എന്നാല്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ മകളുടെ രണ്ടാം പിറന്നാളിന് താരദമ്പതിമാര്‍ ഒന്നിച്ചെത്തിയിരുന്നു. അതുപോലെ നവംബറില്‍ വിവാഹ വാര്‍ഷികത്തിനും കാവ്യയും ദിലീപും പുറത്ത് വന്നിരുന്നു.
ഇപ്പോഴിതാ ദിലീപ് ഫാന്‍സ് ക്ലബ്ബുകളിലൂടെ താരത്തിന്റെ ഒരു വീഡിയോ വൈറലാവുകയാണ്. കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് ഫോട്ടോസ് എടുക്കുന്ന ദിലീപാണ് വീഡിയോയിലുള്ളത്. ആറ് കുഞ്ഞുങ്ങളോട് തമാശ പറഞ്ഞും അവര്‍ക്കൊപ്പം കളിച്ചും ചിരിച്ചും ദിലീപും അവര്‍ക്കൊപ്പം കൂടിയിരിക്കുകയാണ്. വീഡിയോ എടുത്തത് എപ്പോഴാണെന്നുള്ള കാര്യം വ്യക്തമല്ലെങ്കിലും വീഡിയോ ശ്രദ്ധേയമായി.

മൈ സാന്റാ ആണ് ദിലീപ് നായകനായി അഭിനയിച്ച് ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. ഇനി നാദിര്‍ഷയുടെ സംവിധാനത്തിലൊരുങ്ങുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമ കൂടി വരാനിരിക്കുകയാണ്. ദിലീപ് അറുപത് വയസുള്ള കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നുള്ള പ്രത്യേകത കൂടിയുണ്ട്. ഇത് കൂടാതെ വേറെയും സിനിമകള്‍ ദിലീപിന്റേതായി വരാനിരിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ നവംബര്‍ 25 ന് നാലാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ് ദിലീപും കാവ്യ മാധവനും. 2016 ലായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. കൊറോണ കാരണം ഇത്തവണത്തെ വാര്‍ഷികം വലിയ ആഘോഷമാക്കിയില്ല. എന്നാല്‍ നാദിര്‍ഷയുടെ മകളുടെ വിവാഹത്തിന് ദിലീപ് കുടുംബസമേതം പങ്കെടുക്കാന്‍ എത്തിയിരുന്നു. വിവാഹ വേദിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോസും വൈറലായിരുന്നു.
ദിലീപിൻ്റെ വീഡിയോ കാണാം
262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം, ഭാഗ്യം പരീക്ഷിക്കൂ


Click it and Unblock the Notifications