മകളെ കൈയിലെടുത്ത് ദിലീപ്, പിന്നില്‍ കാവ്യ മാധവൻ; മഹാലക്ഷ്മി മാത്രമേയുള്ളോ മീനാക്ഷി എവിടെയെന്ന് ആരാധകരും
കഴിഞ്ഞ മാസം നടന്‍ ദിലീപിന്റെ കുടുംബസമേതമുള്ള ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നത്. ദിലീപിന്റെ അടുത്ത സുഹൃത്തും നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകളുടെ വിവാഹമായിരുന്നു. ആഴ്ചകളോളം നീണ്ട് നിന്ന ചടങ്ങില്‍ ദിലീപും ഭാര്യ കാവ്യ മാധവനും മൂത്തമകള്‍ മീനാക്ഷിയും പങ്കെടുത്തിരുന്നു.
തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം
വധു വരന്മാരെക്കാളും തിളങ്ങിയതും താരകുടുംബമായിരുന്നു. എന്നാല്‍ ഇളയമകള്‍ മഹാലക്ഷ്മിയെ കാണാത്തതിന്റെ നിരാശയിലായിരുന്നു ആരാധകര്‍. ഒടുവിലാത മഹാലക്ഷ്മിയെ എടുത്ത് നടന്ന് വരുന്ന ദിലീപിന്റെയും കാവ്യയുടെയും പുതിയ ഫോട്ടോസാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലാവുന്നത്.

2018 ഒക്ടോബറിലാണ് ദിലീപ്- കാവ്യ മാധവന്‍ താരദമ്പതിമാര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. മഹാലക്ഷ്മി എന്ന് പേരിട്ടിരിക്കുന്ന മകളെ ഒന്നാം പിറന്നാളിനാണ് പുറംലോകത്തിന് മുന്‍പില്‍ ഇരുവരും കൊണ്ട് വന്നത്. അതിന് ശേഷം താരപുത്രിയെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ഒടുവില്‍ രണ്ടാം പിറന്നാള്‍ ആഘോഷത്തിനും മഹാലക്ഷ്മിയ്‌ക്കൊപ്പമുള്ള ഫോട്ടോസ് ദിലീപ് പുറത്ത് വിട്ടു. മകളെ പുറംലോകത്തിന് കാണിക്കാത്തതെന്താണെന്നുള്ള ചോദ്യം ഉയര്‍ന്ന് വരുന്നതിനിടെയാണ് പുതിയ ചിത്രം വൈറലായത്.

മഹാലക്ഷ്മിയെ കൈയിലെടുത്ത് നില്‍ക്കുന്ന ദിലീപും പിന്നില്‍ മകളുടെ കളിപ്പാട്ടം പിടിച്ച് നില്‍ക്കുന്ന കാവ്യ മാധവനുമാണ് ചിത്രത്തിലുള്ളത്. വീടിന്റെ മുന്നില്‍ നിന്നും ആരോ മഹാലക്ഷ്മിയോട് സംസാരിക്കുന്നതും ചിത്രത്തില്‍ കാണാം. എന്നാല്‍ ദിലീപിന്റെയും കാവ്യയുടെയും മുഖം കാണാമെങ്കിലും മഹാലക്ഷ്മിയെ കാണിക്കാത്തതിലുള്ള പരിഭവമാണ് ആരാധകര്‍ക്കിടയില്‍. സുപ്രിയ മേനോനെയും പൃഥ്വിരാജിനെയും പോലെ മകളുടെ ചിത്രം പുറത്ത് കാണിക്കാന്‍ മടിക്കുന്നതെന്തിനാണെന്നുള്ള ചോദ്യങ്ങളും ആരാധകരുടെ നിരാശയും ഉയര്‍ന്ന് വരികയാണ്.

ദിലീപിന്റേതായി അവസാനം റിലീസ് ചെയ്ത മൈ സാന്റ എന്ന ചിത്രത്തിലെ പോസ്റ്ററില്‍ ദിലീപിനൊപ്പം മഹാലക്ഷ്മിയും ഉണ്ടായിരുന്നു. സാന്റാക്ലോസിന്റെ വേഷത്തിലായിരുന്നു അച്ഛനും മകളും. ക്രിസ്തുമസിന് മുന്നോടിയായി പുറത്ത് വന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി തരംഗം സൃഷ്ടിച്ചിരുന്നു. അതേ സമയം മീനാക്ഷി എവിടെ പോയെന്നുള്ള ചോദ്യവും ഉയര്‍ന്ന് വരികയാണ്. നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹത്തിന് ശേഷം താരപുത്രിയെ കുറിച്ച് യാതൊരു വിവരവുമില്ല.
Recommended Video

കഴിഞ്ഞ ദിവസങ്ങളില്‍ കാവ്യയുടെ നാടായ നീലേശ്വരത്തായിരുന്നു. ഇവിടെ ക്ഷേത്രസന്ദര്‍ശനത്തിനെത്തിയ താരദമ്പതിമാരുടെ ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തിരുന്നു. നീലേശ്വരം മന്ദംപുറത്ത് കാവിലാണ് ദിലീപും കാവ്യയും ഒരുമിച്ചെത്തിയത്. രാവിലെ ക്ഷേത്രത്തിലെത്തിയ ഇരുവരും ഉഷപുജ തൊഴുത് ക്ഷേത്രത്തിലുള്ളവരോടെല്ലാം കുശലാന്വേഷണം പറഞ്ഞതിന് ശേഷമായിരുന്നു മടങ്ങിയത്. ആരാധകര്‍ക്കൊപ്പം എടുത്ത ഫോട്ടോസും വൈറലായിരുന്നു.


Click it and Unblock the Notifications