മഞ്ജു വാര്യരെ കെട്ടിപ്പിടിച്ച് മീനാക്ഷി, ദിലീപ് എവിടെ എന്ന് ആരാധകർ, ചിത്രം വൈറൽ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. സല്ലാപം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ നായികയായി അരങ്ങേറ്റം കുറിച്ച മഞ്ജു വളരെ പെട്ടെന്ന് മലയാള സിനിമയുടെ പ്രധാനഘടകമായി മാറുകയായിരുന്നു. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ പേരിനോടൊപ്പം മഞ്ജുവിന്റെ പേരും മലയാള സിനിമയിൽ ഇടം പിടിക്കുകയായിരുന്നു. വിവാഹ ശേഷം സിനിമയോട് വിടപറഞ്ഞ നട് വർഷങ്ങൾക്ക് ശേഷം മടങ്ങി വരുകയായിരുന്നു.

മലയാളി സിനിമ പ്രേക്ഷകർ മഞ്ജുവിന്റെ മടങ്ങി വരവ് ആഘോഷമാക്കുകയായിരുന്നു. രണ്ടാം വരവിൽ ഹിറ്റ് ചിത്രങ്ങളായിരുന്നു മഞ്ജുവിനെ കാത്തിരുന്നത്. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തിരികെ എത്തിയത്. ചിത്രം വൻ വിജയമായിരുന്നു. ഇതിന് പിന്നാലെ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളിലും മഞ്ജു ഇതേ വിജയം തുടർന്നിരുന്ന. ചതുർമുഖമാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മഞ്ജു വാര്യർ ചിത്രം.
സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. സിനിമ വിശേഷങ്ങളാണ് നടി കൂടുതൽ പങ്കുവെയ്ക്കാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മഞ്ജുവിന്റേയും മകൾ മീനാക്ഷിയുടേയും ഒരു പഴയ ചിത്രമാണ് . മഞ്ജു വാര്യർ ഫാൻസ് പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മീനാക്ഷിയുടെ കുട്ടിക്കാലത്തെ ചിത്രമായിരുന്നു. മകളെ നെഞ്ചിലേറ്റി നിൽക്കുന്ന ചിത്രമായിരുന്നു ഇത്. അമ്മയുടെ കഴുത്തിൽ സ്നേഹത്തോടെ ചുറ്റിപ്പിടിച്ചിരിക്കുന്ന മീനാക്ഷിയെ ആണ് ചിത്രത്തിൽ കാണുന്നത്. ലേഡി സൂപ്പർ സ്റ്റാറിന്റേയും മകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. അച്ഛൻ ദിലീപിനെ പോലെയുണ്ട് മീനാക്ഷി എന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ മഞ്ജു ചേച്ചി മോളുമായി നിൽക്കുന്ന ഫുൾ ചിത്രം വേണമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. ദിലീപിനേയും അന്വേഷിക്കുന്നുണ്ട് ആരാധകർ. താരങ്ങളുടെ വിവാഹമോചനത്തിന് ശേഷം അച്ഛൻ ദിലീപിനോടൊപ്പമാണ് മീനാക്ഷി. ചെന്നൈയിൽ എംബിബിഎസിനു പഠിക്കുകയാണ് താരപുത്രി. ഈ അടുത്ത കാലത്തായി സോഷ്യൽ മീഡിയയിലും പൊതു ഇടങ്ങളിലും മീനാക്ഷി സജീവമായിട്ടുണ്ട്. ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിക്കുകയും തന്റെ ചിത്രങ്ങൾ പങ്കുവെയ്ക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ അച്ഛൻ ദിലീപിനോടൊപ്പം ചില പൊതുചടങ്ങുകളിലും മീനാക്ഷി എത്താറുണ്ട്.
Recommended Video
ചിത്രം; കടപ്പാട്, മഞ്ജു വാര്യർ ഫാൻസ് പേജ്


Click it and Unblock the Notifications