മമ്മൂട്ടിയോട് ഒരു ചോദ്യം ചോദിച്ചു; പെട്ടുപോയ സംഭവം പറഞ്ഞ് അനഘ

മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമായിരുന്നു ഭീഷ്മ പര്‍വം. മാര്‍ച്ച് 3 ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്്.റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളില്‍ നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തും മൈക്കിളപ്പ അരങ്ങ് തകര്‍ക്കുകയാണ്. പ്രഖ്യാപനം മുതല്‍ ചിത്രത്തിനായി ആകാംക്ഷയോടെയായിരുന്നു കാത്തിരുന്നത്. ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദ് ഒന്നിക്കുന്ന ചിത്രമാണിത്. ബിലാലിന് വേണ്ടി കാത്തിരിക്കുമ്പോഴായിരുന്നു ഭീഷ്മപര്‍വവുമായി ഈ ടീം എത്തുന്നത്. ചിത്രത്തില്‍ മാസ് ക്ലാസ് ലുക്കിലാണ് മെഗാസ്റ്റാര്‍ എത്തിയത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

മമ്മൂട്ടിക്കൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. എല്ലാവരും തങ്ങളുടെ ഭാഗം വൃത്തിയായി കൈകാര്യം ചെയ്തിട്ടുണ്ട്.
ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് 'ഭീഷ്മ പര്‍വ'ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം.

  അനഘ

സിനിമ പുറത്ത് വരുന്നതിന് മുന്‍പ് തന്നെ ഭീഷ്മയിലെ പാട്ടായ പറുദ്ദീസ ഹിറ്റായിരുന്നു. പാട്ടിനോടൊപ്പം തന്നെ അനഘയും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ റെയ്ചല്‍ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. സൗബിന്‍ സംവിധാനം ചെയ്ത പറവയിലൂടെയാണ് അനഘ വെള്ളിത്തിരയില്‍ എത്തുന്നത് ഇപ്പോഴിത മമ്മൂട്ടിക്കൊപ്പമുള്ള സിനിമ അനുഭവം പങ്കുവെയ്ക്കുകയാണ് നടി. മമ്മൂട്ടിയോട് ഒരു ചോദ്യം ചോദിച്ച് പെട്ട് പോയി എന്നാണ് അനഘ പറയുന്നത്. ബിഹൈന്‍ഡ് വുഡ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

അനഘയുടെ വാക്കുകള്‍ ഇങ്ങനെ

അനഘയുടെ വാക്കുകള്‍ ഇങ്ങനെ... 'ആദ്യമായി കണ്ടപ്പോള്‍ പുള്ളീടെ അടുത്ത് എന്താ സംസാരിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ അങ്ങനെ ഒരു പൊട്ട ചോദ്യം ചോദിച്ചു. ഞാന്‍ പിറുപിറുക്കുന്ന പോലെയായിരുന്നു.മമ്മൂക്കയുടെ സിനിമകളില്‍ ഏറ്റവും ഇഷ്ടമുള്ള സിനിമയേതാ, എന്ന് ഞാന്‍ പുള്ളിയോട് ചോദിച്ചു. ന്തെങ്കിലുമൊക്കെ ചോദിക്കണമല്ലോ അതുകൊണ്ട് അനഘ ചോദിക്കാണല്ലേ, എന്നാണ് പുള്ളി മറുപടി പറഞ്ഞത്. പിന്നെ ഞാന്‍ കൂടുതല്‍ ചോദ്യങ്ങളൊന്നും ചോദിക്കാന്‍ പോയില്ല,' അനഘ ചിരിച്ചുകൊണ്ട് പറഞ്ഞു. മമ്മൂക്കയോട് വളരെ സൂക്ഷിച്ച് സംസാരിക്കണമെന്നും എന്ത് പറഞ്ഞാലും പുള്ളി കൗണ്ടര്‍ പറയുമെന്നും അനഘ കൂട്ടിച്ചേര്‍ത്തു.

ബോള്‍ഡ് രംഗം

സിനിമയിലെ അനഘ ചെയ്ത ബോള്‍ഡ് രംഗത്തെ കുറിച്ചും അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചെയ്തതിന് ശേഷമാണ് ആ രംഗത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞത്. സിനിമ റിലീസ് ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇതിനെ കുറിച്ച് സൂചിപ്പിച്ചത്. അമ്മയ്ക്ക് എന്താണെന്ന് കൂടുതല്‍ അറിയില്ല. ഇത്തരത്തില്‍ ഒരു രംഗം ഉണ്ടെന്ന് മാത്രമാണ് പറഞ്ഞത്. ചേച്ചിയ്ക്ക് നാണം ആയി എന്നാണ്് സിനിമ കണ്ടതിന് ശേഷം ്ഭിപ്രായം പറഞ്ഞതെന്നും അനഘ പറഞ്ഞത്. സിനിമ പരാമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നാണ് അനഘ വരുന്നത്.

Recommended Video

ബോക്‌സോഫീസില്‍ ലാലേട്ടനെ പിന്നിലാക്കി മമ്മൂക്കയുടെ ഭീഷ്മ | FilmiBeat Malayalam
സിനിമ മോഹം

ആദ്യമായി സിനിമ മോഹം വീട്ടില്‍ പറഞ്ഞപ്പോള്‍ വീട്ടുകാര്‍ ഞെട്ടിയെന്നും താരം പറയുന്നു.ചെറുപ്പം മുതലെ സിനിമ ഇഷ്ടമായിരുന്നു. ഒരു സിനിമയില്‍ അഭിനയിക്കണമെന്നും ഉണ്ടായിരുന്നു. എന്നാല്‍ എങ്ങനെ എപ്പോള്‍ ഇതൊന്നും അറിയില്ലായിരുന്നു. ഓഡീഷനിലൂടെയാണ് സിനിമയില്‍ എത്തുന്നത്.സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവയാണ് ആദ്യ സിനിമ. എന്നാല്‍ സിനിമ ഇറങ്ങാന്‍ ലേറ്റായി.
ഓഡീഷനിലൂടെയാണ് പറവയില്‍ എത്തിയതെന്നും അനഘ അഭിമുഖത്തില്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X