പൂര്‍ണിമയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴേ പ്രണയം തോന്നിയെന്ന് ആനന്ദ്, താരദമ്പതികളുടെ പ്രണയകഥ ഇങ്ങനെ

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ആനന്ദ് ഭാരതി. വില്ലനായി മാത്രമല്ല സ്വഭാവിക കഥാപാത്രങ്ങളിലും തിളങ്ങിയിട്ടുണ്ട് അദ്ദേഹം. ഹൈദരാബാദിലാണ് ജനിച്ചത്. തെലുങ്കിലും തമിഴിലും മലയാളത്തിലും കന്നഡയിലുമെല്ലാം അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. ഭാഷാപ്രശ്‌നം ഒരിക്കലും അനുഭവപ്പെട്ടിട്ടില്ലെന്ന് താരം പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. ഇതാദ്യമായാണ് താന്‍ മലയാളത്തില്‍ അഭിമുഖം കൊടുക്കുന്നതെന്നും താരം പറയുന്നു.

രവി കെ ചന്ദര്‍ ചേട്ടന്‍രെ സുഹൃത്താണ്. മമ്മൂട്ടിയും റഹ്മാനുമൊക്കെയായി അടുത്ത സൗഹൃദമുണ്ട് അദ്ദേഹത്തിന്. എന്നെ കാണാന്‍ റഹ്മാനെപ്പോലെയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അടിയൊഴുക്കുകളുടെ റൂമേക്കില്‍ അഭിനയിച്ചിരുന്നു. തുടക്കകാലത്ത് തന്നെ കമല്‍ഹാസനൊപ്പം പ്രവര്‍ത്തിക്കാനായത് കരിയറിലെ തന്നെ വലിയ ഭാഗ്യങ്ങളിലൊന്നാണെന്നും അദ്ദേഹം പറയുന്നു. പ്രണയത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു.

തുടങ്ങിയത്

തുടങ്ങിയത്

തുടക്കകാലത്ത് തന്നെ കമല്‍ഹാസനൊപ്പം പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ആനന്ദ് ഭാരതി പറയുന്നു. അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വലിയ ഫാനാണ് ഞാന്‍. അഭിനയിക്കാന്‍ ആഗ്രഹം തോന്നിയ സമയത്ത് ഷൂട്ടിങ്ങ് കാണാനാഗ്രഹമുണ്ടായിരുന്നു. ആദ്യം കണ്ടത് കമല്‍സാറിന്റെ ഷൂട്ടിങ്ങായിരുന്നു. 33 വര്‍ഷം മുന്‍പുള്ള കാര്യമാണ്. ദൈവം മുന്നില്‍ വന്നത് പോലെയാണ് അദ്ദേഹത്തെ കണ്ടപ്പോള്‍ തോന്നിയത്. അത് കഴിഞ്ഞ് 2 വര്‍ഷം കഴിഞ്ഞതിന് ശേഷം അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചത്.

മണിരത്നത്തിനൊപ്പം

മണിരത്നത്തിനൊപ്പം

മൗനരാഗത്തിനായി മണിരത്‌നം സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയിരുന്നു. മെച്യൂരിറ്റി ഇല്ലെന്ന് പറഞ്ഞായിരുന്നു അന്ന് അവസരം നഷ്ടമായത്. അന്നെടുത്ത ഫോട്ടോ വെച്ചാണ് മറ്റ് സംവിധായകരോട് ചാന്‍സ് ചോദിച്ചത്. അഭിനേതാവായല്ലെങ്കിലും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. അഞ്ജലിയാണ് മണിരത്‌നത്തിനൊപ്പം അഭിനയിച്ച ആദ്യ സിനിമ. തിരുടാ തിരുട, ദളപതി, റോജ തുടങ്ങിയ സിനിമകളിലേക്കും അദ്ദേഹം വിളിച്ചിരുന്നു. മണിരത്‌നത്തിനൊപ്പമുള്ള അനുഭവം മികച്ചതാണ്. ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട് അന്നത്തെ കാര്യങ്ങള്‍.

വില്ലത്തരത്തിലേക്ക്

വില്ലത്തരത്തിലേക്ക്

ഹീറോയായി മാത്രമല്ല വില്ലത്തരത്തിലും എത്തിയിട്ടുണ്ട് അദ്ദേഹം. അപ്രതീക്ഷിതമായാണ് മലയാളത്തിലേക്ക് എത്തിയത്. ഭാര്യയ്ക്ക് ഷൂട്ടുള്ള സമയത്ത് ഞാനും കൊച്ചിയിലേക്ക് വന്നിരുന്നു. ആന്റോ ജോസഫുമായി സൗഹൃദമുണ്ട്. ഉദയനാണ് താരം ചിത്രീകരണം നടക്കുകയായിരുന്നു ആ സമയത്ത്. ഗണേഷ് കുമാറായിരുന്നു ഞാന്‍ ചെയ്ത റോള്‍ ചെയ്യേണ്ടിയിരുന്നത്. ശ്രീനിവാസനാണ് എന്നെ സംവിധായകന് പരിചയപ്പെടുത്തിയത്. അങ്ങനെയാണ് മലയാളത്തില്‍ അരങ്ങേറിയത്.

മലയാളത്തിലേക്ക്

മലയാളത്തിലേക്ക്

ഉദയനാണ് താരത്തിന് ശേഷമായാണ് തൊമ്മനും മക്കളിലേക്ക് എത്തിയത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷമായാണ് സുരേഷ് ഗോപിക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ബി ഉണ്ണികൃഷ്ണനാണ് മുസാഫറിലേക്ക് അവസരം ലഭിച്ചത്. മുസാഫറെന്നാണ് എന്നെ പലരും വിളിക്കുന്നത്. ആനന്ദെന്നാണ് പേരെന്ന് പലര്‍ക്കും അറിയില്ല. ചിന്താമണി കൊലക്കേസിന്റെ ചിത്രീകരണം നടത്താനിരിക്കുകയായിരുന്നു. എന്തോ പ്രശ്‌നം കാരണം അത് നീണ്ടപ്പോഴായിരുന്നു മുസാഫര്‍ തുടങ്ങിയത്. ആ കഥാപാത്രത്തിന് ഇത്രയും സ്വീകാര്യത ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

Recommended Video

പുതിയ ലുക്ക് ബിലാലിനോ? ആ വിശ്വരൂപം മരക്കാറിന് വേണ്ടിയെന്ന് ആരാധകര്‍ | Filmybeat Malayalam
 പ്രണയത്തെക്കുറിച്ച്

പ്രണയത്തെക്കുറിച്ച്

പൂര്‍ണിമയ്‌ക്കൊപ്പം അഭിനയിക്കുന്നതിനിടയിലാണ് പ്രണയം തോന്നിയതും ആ ബന്ധമാണ് വിവാഹത്തിലേക്കെത്തിയതെന്നും ആനന്ദ് പറയുന്നു. തമിഴില്‍ ഒരു ഷോര്‍ട്ട് ഫിലിമിന് വേണ്ടി ഒരുമിച്ച് അഭിനയിച്ചിരുന്നു. ഞാനാണ് അന്ന് ആദ്യം ഷൂട്ടിനെത്തിയത്. ആദ്യം കണ്ടപ്പോഴേ പ്രണയം തോന്നിയിരുന്നു. അത് പറഞ്ഞപ്പോള്‍ ഇങ്ങോട്ടും പ്രണയമുണ്ടെന്ന് പറഞ്ഞു. ഇപ്പോള്‍ അവള്‍ വീണ്ടും അഭിനയിക്കാന്‍ തുടങ്ങി. ഇടയ്ക്ക് ഞങ്ങള്‍ റസ്‌റ്റോറന്റ് തുടങ്ങിയിരുന്നു. അഭിനയം നിര്‍ത്തി അവിടത്തെ കാര്യങ്ങളെല്ലാം നോക്കിയത് അവളായിരുന്നു. ഞാന്‍ ഷെഫാണ്. കുക്കിങ് ഒരുപാട് ഇഷ്ടമാണ്. കുക്കിങ് എന്റെ പാഷനാണെന്നും ആനന്ദ് പറയുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X