ഒന്നിച്ച് പഠിച്ച സുഹൃത്ത് തന്നെയാണ് കാമുകന്‍; കെട്ടുമെന്ന് ഉറപ്പൊന്നുമില്ല, പ്രണയത്തെ കുറിച്ച് നടി അനാര്‍ക്കലി

ആനന്ദം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ആദ്യ സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി വേഷങ്ങള്‍ നടിയെ തേടി എത്തി. മന്ദാരം, ഉയരെ തുടങ്ങിയ സിനിമകളിലെ വേഷങ്ങളൊക്കെ ജനപ്രിയമാവുകയും ചെയ്തു. സിനിമയ്ക്ക് പുറമേ സോഷ്യല്‍ മീഡിയയിലൂടെയാണ് അനാര്‍ക്കലി ശ്രദ്ധിക്കപ്പെടുന്നത്. ഇടയ്ക്ക് ഫോട്ടോഷൂട്ട് നടത്തി നടി വിവാദങ്ങളിൽ പെടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ താനൊരു പ്രണയത്തിലാണെന്ന കാര്യം നടി വെളിപ്പെടുത്തിയിരിക്കുകയാണ്. ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അനാര്‍ക്കലി. അവതാരകന്‍ പ്രണയത്തെ കുറിച്ചും കാമുകനെ കുറിച്ചുമൊക്കെ ചോദിച്ചപ്പോള്‍ നടി തുറന്ന് പറഞ്ഞു.

കെട്ടണമെന്ന് ഉറപ്പില്ല പ്രേമിക്കാന്‍ പറ്റുന്നിടത്തോളം പ്രേമിക്കുമെന്ന് അനാർക്കലി

പ്രണയമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് തന്നെയാണ് അനാര്‍ക്കലിയുടെ ഉത്തരം. അടുത്ത ചോദ്യം എത്രപ്പേരെ പ്രണയിക്കുണ്ടെന്നാണ്. നിര്‍ഭാഗ്യവശാല്‍ ഒരാളെയുള്ളുവെന്നും നടി പറഞ്ഞു. പുള്ളിക്കാരന്‍ ഡല്‍ഹിയില്‍ ജോലി ചെയ്യുകയാണ്. ഞങ്ങള്‍ ഒരുമിച്ച് പഠിച്ചിരുന്നവരാണ്. ഒരേ വയസാണെന്നും അനാര്‍ക്കലി പറഞ്ഞു.

ഇതിനിടെ നിങ്ങള്‍ കെട്ടി ജീവിക്കുമെന്ന് ഉറപ്പിച്ചോന്നും അവതാരകന്‍ ചോദിച്ചു. 'ഇല്ല, കെട്ടണമെന്ന് ഉറപ്പില്ലല്ലോ. പ്രേമിക്കാന്‍ പറ്റുന്നിടത്തോളം പ്രേമിക്കുക. കല്യാണം കഴിക്കുന്ന പ്രായമാവുമ്പോള്‍ നോക്കാം' എന്നും അനാര്‍ക്കലി പറഞ്ഞു.

 ഞങ്ങള്‍ ഒരുമിച്ച് പുറത്ത് പോവുകയും കറങ്ങി നടക്കുകയുമൊക്കെ ചെയ്യുമെന്ന് നടി

ഇതിനിടെ പുള്ളി ഡല്‍ഹിയിലായത് കൊണ്ട് ഒരു വിരഹ ദുഃഖമില്ലേ എന്ന ചോദ്യത്തിന് അതെന്തിനാണെന്ന് നടി തിരിച്ച് ചോദിക്കുന്നു. പക്ഷേ പുള്ളിക്കാരന്‍ ഇപ്പോള്‍ കേരളത്തില്‍ തന്നെയുണ്ട്. ഡല്‍ഹി ആസ്ഥാനമാക്കിയുള്ള കമ്പനിയിലാണ് ജോലി ചെയ്യുന്നത്. പക്ഷേ വീട്ടിലിരുന്ന് ചെയ്യാം. അതുകൊണ്ട് ഇടയ്ക്കിടെ കാണാറുണ്ട്.

ഞങ്ങള്‍ ഒരുമിച്ച് പുറത്ത് പോവുകയും കറങ്ങി നടക്കുകയുമൊക്കെ ചെയ്യും. ഈ സമയത്ത് പണം ചെലവാക്കുന്നതൊക്കെ ഞാനാണ്. കാരണം പുള്ളി സമ്പാദിച്ച് വരുന്നേയുള്ളു എന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി അനാര്‍ക്കലി പറയുന്നു.

 കാമുകനുമായി വഴക്ക് കൂടാറുണ്ടോന്ന് ചോദിച്ചാല്‍ ഉണ്ടെന്ന് തന്നെ അനാര്‍ക്കലി പറയും

കാമുകനുമായി വഴക്ക് കൂടാറുണ്ടോന്ന് ചോദിച്ചാല്‍ ഉണ്ടെന്ന് തന്നെ അനാര്‍ക്കലി പറയും. എന്തിനാണെന്ന് വെച്ചാല്‍ നിസാര കാര്യങ്ങള്‍ മതി. ഇടയ്ക്ക് ഞാന്‍ മറ്റ് ആണ്‍കുട്ടികളുമായി സൗഹൃദം കൂടിയാല്‍ അവന് പൊസസ്സീവ്‌നെസ് വരാറുണ്ട്. അങ്ങനെ ചെറിയ വഴക്കുകള്‍ ഉണ്ടാവും. അതല്ലാതെ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് നടി പറയുന്നത്.

അതേ സമയം ദുല്‍ഖര്‍ സല്‍മാനെ പോലൊരാള്‍ വന്ന് ഇഷ്ടം പറഞ്ഞാല്‍ കാമുകനെ കളഞ്ഞ് ഇദ്ദേഹത്തിന്റെ പുറകേ പോവുമോന്നും അവതാരകന്‍ ചോദിച്ചു.

സൗന്ദര്യം കണ്ട് ഒരാളുടെ പുറകേ പോവില്ലെന്ന് നടി ഉറപ്പിച്ച് പറഞ്ഞു. കാമുകനും അങ്ങനെ തന്നെ

എന്നാല്‍ സൗന്ദര്യം കണ്ട് ഒരാളുടെ പുറകേ പോവില്ലെന്ന് നടി ഉറപ്പിച്ച് പറഞ്ഞു. കാമുകനും അങ്ങനെ തന്നെ. എന്നെ കളഞ്ഞ് മറ്റൊരാളുടെ സൗന്ദര്യം കണ്ട് പോവാന്‍ യാതൊരു സാധ്യതയുമില്ല. ആ വിശ്വസം തനിക്കുണ്ടെന്ന് തന്നെയാണ് അനാര്‍ക്കലി ഉറപ്പിച്ച് പറയുന്നത്.

Recommended Video

Anarkali marikar about his dads second marriage

അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

Read more about: anarkali marikar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X