നമ്പി നാരായണനാവാന്‍ മോഹന്‍ലാല്‍ ഓക്കെ പറഞ്ഞതാണ്! പക്ഷേ, സിനിമയ്ക്ക് പിന്നില്‍ സംഭവിച്ചത്?
സിനിമാലോകവും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയുടെ വരവോടെ സിനിമകളുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ക്ഷണനേരം കൊണ്ട് തന്നെ ശ്രദ്ധേയമായി മാറാറുണ്ട്. താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. തുടക്കം മുതലേ സിനിമകള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന സിനിമകള്‍ക്ക് മികച്ച സ്വീകരണമാണ് ലഭിക്കാറുള്ളത്. അതേ സമയം തന്നെ അത്തരത്തിലുള്ള ചിത്രങ്ങളൊരുക്കുകയെന്നത് വലിയ വെല്ലുവിളിയാണെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ താന്‍ ചെയ്യാനുദ്ദേശിച്ച ചിത്രത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് ആനന്ദ് നാരായണന്‍ മഹാദേവന്‍.
ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസുമായി ബന്ധപ്പെടുത്തിയൊരുക്കിയ സിനിമയായ മായിഘട്ടിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മോഹന്‍ലാലിനെ നായകനാക്കി നമ്പി നാരായണന്റെ ജീവിതം സിനിമയാക്കാന്‍ താനുദ്ദേശിച്ചിരുന്നതായി അദ്ദേഹം പറയുന്നു. മോഹന്‍ലാലിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം സമ്മതിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന് നിര്‍മ്മാതാവിനെ ലഭിച്ചിരുന്നില്ല. ഈ സിനിമ ഏറ്റെടുക്കാന്‍ പല നിര്‍മ്മാതാക്കളും തയ്യാറായിരുന്നില്ല. കൊമേഷ്യല്‍ ചിത്രമായിരുന്നുവെങ്കിലും അത്തരത്തിലൊരു കഥയായിരുന്നില്ല സിനിമയുടേത്.

പ്രത്യേകതകളേറെയായിരുന്നു ചിത്രത്തിന്. എന്നാല്‍ ഇത്തരത്തിലുള്ള സിനിമകള്‍ സ്വീകരിക്കാന്‍ പലരും വിമുഖത പ്രകടിപ്പിക്കുകയായിരുന്നു. പണം മാത്രമാണ് പലരുടേയും ലക്ഷ്യം. സിനിമകള്‍ അന്താരാഷ്ട്ര വേദികളില്‍ എത്തുന്നതൊന്നും അവര്‍ക്ക് വലിയ കാര്യമല്ല. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെമ്പാടും സമാനമായ അവസ്ഥ തന്നെയാണെന്നും അദ്ദേഹം പറയുന്നു. മലയാളത്തില്‍ സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ട്. അത്തരത്തിലൊരു അവസരം ലഭിച്ചാല്‍ അത് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Click it and Unblock the Notifications











