twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയ്ക്ക് പകരം ഫഹദ്, ശോഭനയ്ക്ക് പകരം നസ്രിയ! കാണാമറയത്ത് വീണ്ടും? അനന്ദ പത്മരാജന്‍ പറയുന്നു

    |

    മമ്മൂട്ടിയെ നായകനാക്കി ഐവി ശശി സംവിധാനം ചെയ്ത ചിത്രമായിരുന്നു കാണാമറയത്ത്. 1984 ല്‍ പ്രദര്‍ശനത്തിനെത്തിയ സിനിമയ്ക്ക് കഥയും തിരക്കഥയു സംഭാഷണവുമൊരുക്കിയത് പത്മരാജനായിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം ശോഭനയും റഹ്മാനുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു അനാഥാലയാത്തില്‍ വളര്‍ന്ന പെണ്‍കുട്ടിയും അവളെ സ്‌പോണ്‍സര്‍ ചെയ്ത ആളുടെയും കഥയായിരുന്നു കാണാമറയത്ത് പറഞ്ഞത്.

    കാണാമറയത്തിലെ മമ്മൂട്ടിയുടെ പ്രകടനം കൂടി കണക്കിലെടുത്ത് ആ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മമ്മൂട്ടിയ്ക്ക് ലഭിച്ചിരുന്നു. വര്‍ഷങ്ങള്‍ ഒത്തിരി കഴിഞ്ഞെങ്കിലും കാണാമറയത്തെ റോയി (മമ്മൂട്ടി), ഷെര്‍ളി (ശോഭന) എന്നീ കഥാപാത്രങ്ങള്‍ പ്രേക്ഷക ഹൃദയങ്ങളിലുണ്ട്. ഇപ്പോഴിതാ പത്മരാജന്റെ മകന്‍ അനന്ദ പത്മരാജന്‍ കാണാമറയത്ത് റീമേക്ക് ചെയ്യുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലുടെ പുറത്ത് വിട്ട കുറിപ്പ് വൈറലാവുകയാണ്.

    അനന്ദ പത്മരാജന്റെ വാക്കുകളിലേക്ക്...

    ഇന്നലെ എന്റെ ഒരു കസിന്‍ സിസ്റ്റര്‍ വാട്‌സാപ്പില്‍ ചോദിച്ചു ' എന്തു കൊണ്ട് കാണാമറയത്ത് റിമേക്ക് ചെയ്തു കൂടാ? മമ്മൂട്ടി - ശോഭന കഥാപാത്രങ്ങള്‍ ആര് ചെയ്യും? 'ഒരു കൗതുകത്തിന് ഞാന്‍ കുറിച്ചു ' ഫഹദ് - രജിഷ വിജയന്‍ അല്ലെങ്കില്‍ ഫഹദ് - നസ്‌റിയ. അപ്പോള്‍ കഥാ സാമ്യമില്ലെങ്കിലും സമാനമായ നിഷ്‌കളങ്കരായ ചില കഥാപാത്രങ്ങളിലേക്കു മനസ്സു പോയി. ഷെര്‍ളിയുടെ അതേ ചപലതയുമായി പിണങ്ങിക്കളിക്കുന്ന ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ്, എന്ന ചിത്രങ്ങളിലെ നായികമാര്‍.

     അനന്ദ പത്മരാജന്റെ വാക്കുകളിലേക്ക്...

    (നസ്‌റിയ) ഞാന്‍ ചുമ്മാ കാട് കയറി ചിന്തിച്ചു. റോയ് തോമസായി ചില സാധുതകള്‍ - ബിജു മേനോന്‍? ജോജു മാള? കുറേ കൂടി ഒരു ക്ലാസ്സി, ഹിന്ദുസ്ഥാനി സംഗീതം പശ്ചാത്തലത്തിന്‍ (മുരളി ഗോപി)? മനസ്സ് അപ്പോള്‍ പുതിയ മേച്ചില്‍വാടികള്‍ തേടി. എന്ത് കൊണ്ട് രണ്ടാഴ്ച്ച മുമ്പ് പോയ സിംല-നര്‍ഖണ്ഡ പ്രദേശങ്ങളില്‍ വെച്ചായി കൂടാ? അവിടുത്തെ ആപ്പിള്‍ ഓര്‍ച്ചാണ്ടുകളുടെ പശ്ചാതലത്തില്‍. പഞ്ചാബ് മുഖ്യമന്ത്രി ക്യാ അമരീന്ദര്‍ സിംഗിന്റെ ആപ്പിള്‍ തോട്ടത്തിന്റെ പുറം കാഴ്ച്ച മനസ്സില്‍.

     അനന്ദ പത്മരാജന്റെ വാക്കുകളിലേക്ക്...

    അവിടെ മഞ്ഞ് മൂടിയ ഒരു മൊണാസ്റ്ററിയും അമ്മമാരുടെ ഓര്‍ഫനെജും. അന്തേവാസിയായ മലയാളി പെണ്‍കുട്ടിയെ വളര്‍ത്തുന്ന സിംലയിലെ അദൃശ്യനായ സ്‌പോണ്‍സററും. പിന്നെ മണ്‍കൊട്ടാരം സൃഷ്ടിച്ചിട്ടുടച്ച് കളയുന്ന ഒരു കുട്ടിയെ പോലെ 'എന്തിന്? ' എന്ന ചിരിയോടെ ആ ചിന്തയുടച്ചു. അപ്പൊ മറ്റൊരു ചിന്ത, കിറുക്കന്‍ ചിന്ത, എന്തു കൊണ്ട് മമ്മുട്ടി സാര്‍ തന്നെ വീണ്ടും റോയിച്ചന്‍ ആയിക്കൂടാ!

    അനന്ദ പത്മരാജന്റെ വാക്കുകളിലേക്ക്...

    'കൊച്ച് കഴുവേറിടെ മോളെ, നല്ല പ്രായത്തീ പെണ്ണ് കെട്ടീരുന്നേല്‍ ഇപ്പൊ നിന്റെ പ്രായത്തിലൊരു മോളെനിക്കൊണ്ടായേനെം' എന്ന ഡയലോഗ് നല്ല പ്രായത്തില്‍ പെണ്ണ് കെട്ടീരുന്നേല്‍ ഇപ്പൊ നിന്റെ പ്രായത്തിലൊരു കൊച്ചുമോളെനിക്കൊണ്ടായേനെം' എന്ന് മാറ്റിയാല്‍ പോരെ? എല്ലാ ചിന്തയും ദൂരെ മാറ്റി, ഉറക്കെച്ചിരിക്കുമ്പോഴും ഒന്നോര്‍ത്തു, ആ സംഭാഷണങ്ങളുടെ ദീപ്തിയും, ഗരിമയും അത്രത്തോളം മറ്റാരിലും ഒക്കില്ല (ചന്തുവിന് പകരം മറ്റൊരാളില്ലല്ലോ!) ആ വര്‍ഷത്തെ മികച്ച നടന്‍ ,മികച്ച തിരക്കഥ ( സംസ്ഥാന അവാര്‍ഡ് കാണാമറയത്ത് ആയിരുന്നു).

    തമിഴ് ആന്തോളജി ചിത്രത്തിനായി വെട്രിമാരന്‍,ഗൗതം മേനോന്‍,വിഘ്‌നേഷ് ശിവന്‍,സുധി കൊങ്കാര ഒന്നിക്കുന്നുതമിഴ് ആന്തോളജി ചിത്രത്തിനായി വെട്രിമാരന്‍,ഗൗതം മേനോന്‍,വിഘ്‌നേഷ് ശിവന്‍,സുധി കൊങ്കാര ഒന്നിക്കുന്നു

    English summary
    Anantha Padmanabhan Talks About Mammootty's Kanamarayathu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X