ഭര്‍ത്താവ് മരിച്ചപ്പോള്‍ അമ്മായിഅമ്മയുടെ ചീത്ത! ആദ്യമായി കരഞ്ഞ രംഗം! ആ നിമിഷങ്ങളെക്കുറിച്ച് അനന്യ

തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി സാന്നിധ്യം അറിയിച്ച അഭിനേത്രിയാണ് അനന്യ. മികച്ച ഗായിക കൂടിയായ അനന്യ താരം പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചത്. തമിഴ് ചിത്രമായ നാടോടികളിലൂടെയായിരുന്നു കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. നിരവധി അവസരങ്ങളായിരുന്നു അതിന് ശേഷം താരത്തിന് ലഭിച്ചത്. സിനിമയിലെ തുടക്കത്തെക്കുറിച്ചും, ആദ്യ ചിത്രമായ പോസിറ്റീവിനെക്കുറിച്ചും പറഞ്ഞുള്ള അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. അമൃത ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അനന്യ അന്ന് വിശേഷങ്ങള്‍ പങ്കുവെച്ചത്. ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്തിരുന്നു, അതിന് ശേഷമായിരുന്നു സിനിമയില്‍ നിന്നുള്ള അവസരം ലഭിച്ചത്. എസ് എന്‍ സ്വാമി സാറാണ് ഈ ക്യാരക്ടറിന് വേണ്ടി എന്നെ സെലക്ട് ചെയ്തത്. മുഴുനീള വേഷമായിരുന്നില്ല. പക്ഷേ, ആ ക്യാരക്ടറിനെ ചുറ്റിപ്പറ്റിയാണ് സിനിമ നീങ്ങുന്നത്. അങ്ങനെയൊരു ക്യാരക്ടറായിരുന്നു ജ്യോതി.

അഭിനയിക്കണം എന്നാഗ്രഹിച്ച് വന്നതൊന്നുമായിരുന്നില്ല. അഭിനയിക്കാന്‍ അവസരം കിട്ടി. എന്നാല്‍ ചെയ്ത് നോക്കാം എന്ന് വെച്ച് വന്നതാണ്. നല്ലൊരു ബാനറിനൊപ്പം ചെയ്യാനായതെന്നത് എന്റെ ഭാഗ്യമായി കാണുന്നു. ഒരു പുതുമുഖം എന്ന ഫീല്‍ ഇല്ലാതെയാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്നത്. ഭയങ്കര ഫ്രീയാണ് വികെപി. ഫ്രണ്ട്‌ലിയുമായിരുന്നു. ഇപ്പോഴും മറക്കാനാവാത്ത ഒത്തിരി നിമിഷങ്ങളുണ്ട്. ആദ്യ ഷോട്ടിന് വിളിച്ചതൊക്കെ ഞാന്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട്. ആദ്യം സ്‌ക്രിപ്റ്റ് തന്ന് വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് വികെപി വിളിച്ച് സീന്‍ എന്താണെന്ന് പറഞ്ഞ് തന്നത്. അത് കഴിഞ്ഞപ്പോള്‍ കൈയ്യടിച്ചിരുന്നു. ടെന്‍ഷനൊന്നും വരാതെയിരിക്കാന്‍ വേണ്ടി എന്നെ നല്ല കംഫര്‍ട്ടാക്കിയിരുന്നു. അറിയാതെ വന്ന ചെയ്ത സംഭവമായിരുന്നു ആദ്യത്തേത്.

Ananya about her debut film
Photo Credit: Ananya / Facebook

ക്യാമറയ്ക്ക് മുന്നില്‍ ആദ്യമായി കരഞ്ഞതും പോസിറ്റീവിലായിരുന്നു. ഭര്‍ത്താവ് മരിച്ച് വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ അമ്മായിഅമ്മ എന്നെ ഭയങ്കരമായിട്ട് ചീത്ത പറയുന്നുണ്ടായിരുന്നു. അന്ന് എന്നോട് ആരും മിണ്ടാതെ, ദേഷ്യത്തോടെയൊക്കെയായിരുന്നു നിന്നിരുന്നത്. ഒരുപാട് സംസാരിക്കുന്നതാണ് ഞാന്‍. മിണ്ടാന്‍ ചെല്ലുമ്പോള്‍ വികെപി വരെ മാറിപ്പോവുമായിരുന്നു. ഇതെന്താണ് എല്ലാവരും ഇങ്ങനെ എന്ന ടെന്‍ഷനിലായിരുന്നു ഞാന്‍. ഈയൊരു ഫീലിന് വേണ്ടിയാണ് നമ്മള്‍ ഇങ്ങനെ മിണ്ടാതിരുന്നതെന്നായിരുന്നു ആ സീന്‍ കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത്.

ആദ്യത്തെ ഗാനരംഗവും പോസിറ്റീവിലേതായിരുന്നു. സത്യം പറഞ്ഞാല്‍ ഭയങ്കര ചമ്മലായിരുന്നു അന്ന്. എങ്ങനെയാണ് ഹീറോയുടെ അടുത്ത് വന്ന് കൈയ്യൊക്കെ പിടിക്കുന്നത് എന്നൊക്കെയായിരുന്നു. സ്‌കന്ദ ഭയങ്കര സപ്പോര്‍ട്ടീവായിരുന്നു. വികെപിയും ഇത് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് തന്നിരുന്നു. റൊമാന്‍സ് കാണിക്കാനായാണ് ബുദ്ധിമുട്ടിയത്. ഇങ്ങനെയാണോ, ഇത് ശരിയാവുമോയെന്നൊക്കെയായിരുന്നു ചിന്ത.

സിനിമയാണ് എന്റെ കരിയര്‍ എന്ന് ഞാന്‍ തീരുമാനിച്ചത് നാടോടികള്‍ക്ക് ശേഷമാണ്. എന്റെ കരിയറിലെ വലിയൊരു ടേണിംഗ് പോയന്റായിരുന്നു അത്. അവിടെ ചെന്ന ശേഷമാണ് തമിഴ് പഠിച്ചത്. എന്നെക്കൊണ്ട് തന്നെ അവര്‍ ഡബ്ബ് ചെയ്യിപ്പിച്ചു. ആ സെറ്റിലുള്ളവരെല്ലാം നല്ല സപ്പോര്‍ട്ടീവായിരുന്നു. എപ്പോഴും ചിരിച്ച് കൊണ്ടിരിക്കുന്ന, വളരെ കൂളായ ആളാണ് ശശികുമാര്‍. ഞാന്‍ അത്രയും ഫ്രീയായാണ് ഇടപെട്ടത്. എന്തായിരിക്കും അടുത്ത ഷോട്ട് എന്നോര്‍ത്ത് എക്‌സൈറ്റഡായിരുന്നു. നല്ലൊരു അനുഭവം തന്നെയാണ് അദ്ദേഹവും സമ്മാനിച്ചതെന്നുമായിരുന്നു അനന്യ പറഞ്ഞത്.

More from Filmibeat

Read more about: ananya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X