അനന്യയെ കെട്ടിപ്പിടിച്ചപ്പോള്‍ ഉണ്ണി മുകുന്ദന്‍റെ നെഞ്ചിടിപ്പ് കൂടി! ഇപ്പോഴും അങ്ങനെയാണോയെന്ന് അനന്യ

പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരങ്ങളിലൊരാളാണ് അനന്യ. ശാലീനതയുമായി സിനിമയിലേക്കെത്തിയ താരത്തെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. മലയാളത്തിലും തമിഴിലുമൊക്കെയായി തിളങ്ങി നിന്ന താരം വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളെയടുക്കുകയായിരുന്നു. അഭിനയം മാത്രമല്ല പാട്ടും അവതരണവുമൊക്കെ തന്‍രെ കൈയ്യില്‍ ഭദ്രമാണെന്ന് താരം തെളിയിച്ചിരുന്നു. പ്രണയവിവാഹവുമായി ബന്ധപ്പെട്ടും താരം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഉണ്ണി മുകുന്ദനോട് ഒരഭിമുഖത്തില്‍ അനന്യ ചോദിച്ച ചോദ്യവും താരത്തിന്റെ മറുപടിയും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ഉണ്ണി മുകുന്ദന്‍ തന്റെ സിനിമാജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമെല്ലാം അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. സിനിമാജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. ജോണ്‍ ബ്രിട്ടാസുമായുള്ള അഭിമുഖത്തിന്റെ വീഡിയോ വീണ്ടും ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

 അനന്യ പറഞ്ഞത്

അനന്യ പറഞ്ഞത്

ഉണ്ണി മുകുന്ദനൊപ്പം അഭിനയിച്ചതിനെക്കുറിച്ചായിരുന്നു അനന്യ ആദ്യം പറഞ്ഞത്. ഇതിന് പിന്നാലെയായാണ് തന്റെ സംശയവും താരം ചോദിച്ചത്. നന്ദനത്തിന്റെ തമിഴ് റീമേക്ക്, ഉണ്ണിയുടെ ആദ്യ സിനിമയും എന്റെ മൂന്നാമത്തെ സിനിമയുമായിരുന്നു. പൃഥ്വിരാജിന്റെ കഥാപാത്രത്തെയായിരുന്നു ഉണ്ണി അവതരിപ്പിച്ചത്. നായികയെ കെട്ടിപ്പിടിക്കുന്നൊരു രംഗമുണ്ടായിരുന്നു ചിത്രത്തില്‍. ചെറിയൊരു ബിറ്റാണ്, സോംഗ് കട്ടാണ്. ഉണ്ണിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു അന്ന് സെറ്റില്‍ അച്ഛനും വന്നിരുന്നു. എന്ത് ചെയ്താലും ഉണ്ണി ഹഗ് ചെയ്യില്ല, ഇതായിരുന്നു അവസ്ഥ. ഷൂട്ടാണെങ്കില്‍ നീളുകയുമായിരുന്നു.

ഇത് തീര്‍ന്നു

ഇത് തീര്‍ന്നു

ഒരു സ്റ്റൂളിന് മുകളില്‍ രണ്ടുപേരെയും കയറ്റിനിര്‍ത്തിയൊക്കെയാണ് അവര്‍ ആ സീന്‍ ചിത്രീകരിച്ചത്. എന്ത് ചെയ്താലും ഉണ്ണിക്ക് ഹഗ് ചെയ്യാനാവുന്നില്ല. സമയം പോണു, ഷോട്ട് പോണൂ. അതായിരുന്നു അവസ്ഥ. ഒടുവില്‍ ഹഗ് ചെയ്തപ്പോള്‍ ഉണ്ണിയുടെ നെഞ്ചത്തായിരുന്നു എന്‍രെ ചെവി. എനിക്ക് ഹൈറ്റ് കുറവായിരുന്നു. ഉണ്ണിയുടെ നെഞ്ചിടിപ്പ് പടപടാന്ന് കേള്‍ക്കുന്നുണ്ടായിരുന്നു. ഹോ അവസാനം ഇത് തീര്‍ന്നുവെന്നായിരുന്നു ഞാന്‍ ഈ ഷോട്ട് കഴിഞ്ഞപ്പോള്‍ പറഞ്ഞതെന്നും അനന്യ പറയുന്നു.

ഇപ്പോഴും നെഞ്ചിടിപ്പ് കൂടാറുണ്ടോ?

ഇപ്പോഴും നെഞ്ചിടിപ്പ് കൂടാറുണ്ടോ?

ഞാന്‍ വളരെയധികം ടെന്‍ഷന്‍ തന്നിരുന്നു, ആദ്യമായിട്ട് അഭിനയിക്കാന്‍ വന്നയാളോട് ഇങ്ങനെയൊക്കെയാണോ സപ്പോര്‍ട്ട് ചെയ്യേണ്ടത് എന്ന് ഉണ്ണി പിന്നീട് എന്നോട് ചോദിച്ചിരുന്നു. ഇപ്പോള്‍ ഉണ്ണി കുറേയധികം സിനിമ ചെയ്യുന്നു, കുറേ നായികമാര്‍ക്കൊപ്പം അഭിനയിക്കുന്നു. ഇത് പോലെയുള്ള സീന്‍ വരുമ്പോള്‍ ആ നെഞ്ചിടിപ്പ് കൂടുമോയെന്നായിരുന്നു അനന്യ ചോദിച്ചത്. ഇപ്പോ അതൊക്കെ മാറി, അങ്ങനെയൊന്നുമില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ആ സിനിമയുടെ ഷൂട്ടിംഗിനെക്കുറിച്ചും താരം വാചാലനായിരുന്നു.

 അച്ഛനുണ്ടായിരുന്നു

അച്ഛനുണ്ടായിരുന്നു

അനന്യ അന്ന് നല്ല പിന്തുണയാണ് തന്നത്. 14 ദിവസം കഴിഞ്ഞാണ് ആദ്യ സീന്‍ വന്നത്. അന്ന് അച്ഛന്‍ ലൊക്കേഷനിലുണ്ടായിരുന്നു. കുടുംബത്തിലൊരാളും ഞാന്‍ അഭിനയിക്കുന്നത് കണ്ടിട്ടില്ല. എല്ലാവരും സിനിമയിലേ കണ്ടിട്ടുള്ളൂ. ഗുജറാത്തില്‍ അസോസിയേഷനിലൊക്കെ പോയി അഭിനയിക്കാറുണ്ട്. സുഹൃത്തുക്കളൊക്കെ പരിപാടിക്ക് വിളിക്കും. അന്ന് കാസറോളാണ് സമ്മാനമായി കിട്ടാറുള്ളത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ വെക്കും. അമ്മ നോക്കുമ്പോള്‍ പുതിയ കാസറോള്‍ അതൊരു സമ്മാനം കിട്ടി എന്ന് മാത്രമാണ് പറയാറുള്ളത്.

Recommended Video

Unni Mukundan reveals the reasons why he got the part In mamangam | FilmiBeat Malayalam
ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചത്

ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചത്

സിനിമാമോഹവുമായി നടന്നിരുന്ന സമയത്തെ അനുഭവങ്ങളെക്കുറിച്ചും ഉണ്ണി മുകുന്ദന്‍ തുറന്നുപറഞ്ഞിരുന്നു. മുന്‍പൊരിക്കല്‍ ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ച ഉണ്ണി എങ്ങനെയാണ് ഇന്ന് കാണുന്ന തരത്തിലേക്ക് വളര്‍ന്നതെന്നായിരുന്നു ഒരു സുഹൃത്ത് ചോദിച്ചത്. ആ ചോദ്യം കേട്ടതും താരം വികാരധീനനാവുകയായിരുന്നു. പഠനം നിര്‍ത്തി സിനിമാലക്ഷ്യവുമായി ഇറങ്ങുകയും ചെയ്തു, അമ്മയെ വല്ലാതെ വേദനിപ്പിച്ചിരുന്നു പഠനം നിര്‍ത്തിയത്. എങ്ങനെ സിനിമയിലെത്തുമെന്നും അറിയില്ല. ആ സമയത്തായിരുന്നു ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചതെന്നും താരം പറഞ്ഞിരുന്നു. അന്ന് സുഹൃത്തുക്കള്‍ നല്‍കിയ പിന്തുണയെക്കുറിച്ചും ഉണ്ണി മുകുന്ദന്‍ തുറന്നുപറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X